ജി. എച്ച്. എസ്. എസ്. ഉദുമ/അക്ഷരവൃക്ഷം/ ലോകം വിഴുങ്ങിയ മഹാമാരി
ലോകം വിഴുങ്ങിയ മഹാമാരി
ലോകം വിഴുങ്ങിയമഹാമാരി : ചൈനയിലെവിടെയോ ഉദിച്ചുവന്ന ഭീകരൻ ദൈവത്തിന്റെ സ്വന്തം നാട്ടിൽ എത്തിച്ചേരുമെന്ന് ആരുംകരുതിയിട്ടുണ്ടാവില്ല.എത്തിച്ചേർന്നതാണെങ്കിൽ, എല്ലാം കയ്യടക്കാം എന്ന ഭാവത്തിലും. യുദ്ധത്തിന് പുറപ്പെട്ടവരെ പിന്തിരിപ്പിക്കാൻ നമുക്കാവില്ല. അതിനാൽ നാമും പൊരുതണം. പൊരുതി വിജയിക്കണം. അതിനായി കരുതൽ എന്ന വജ്രായുധം നമ്മുടെ കൈവശമുണ്ട് എബോള വൈറസിന് സമാനമായ കോവിഡ് -19 എന്ന ഈ വൈറസ്1937-ൽ ആണ് ആദ്യമായി കണ്ടെത്തിയത്. ഒരു ചെയിൻ പോലെ പടരുന്ന ഈ വൈറസിൽ നിന്നും നമുക്ക് രക്ഷ നേടാൻ ആ ചെയിനിലെ ഒരേയൊരുകണ്ണി അടർത്തിമാറ്റിയാൽ മതി. ആഒരുകണ്ണി നാമോരോരുത്തരും ആണ്. നാം ആദ്യം ചെയ്യേണ്ടത് സമൂഹത്തിൽ നിന്നും അകലം പാലിക്കുക എന്നതാണ്. വൈറസിന്റെ സാന്നിധ്യമുള്ള ഏതെങ്കിലും ഒരു വ്യക്തി മറ്റൊരു വ്യക്തിയുമായി സമ്പർക്കത്തിൽ പെടുമ്പോൾ അവരിലും വൈറസ് പിടിപെടാൻ സാധ്യതയുണ്ട്. നാം കൂടുതൽ ആളുകളുമായി ഇടപഴകുന്നത് കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിന് സാഹചര്യമൊരുക്കും. വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്നവരിലാണ് വൈറസ് ബാധ മുഖ്യമായും സ്ഥിതീകരിക്കുന്നത്. അതിനാൽ വിദേശത്തുനിന്ന് എത്തിയ അവർ 14 ദിവസം വരെ വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിയുക. അവർ മറ്റുള്ളവരുമായി സമ്പർക്കത്തിൽ പെടുന്നത് പൂർണമായും ഒഴിവാക്കുക. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങൾ പോലും കൊവിഡിന് മുമ്പിൽ പകച്ചു നിന്നപ്പോൾ ഇന്ത്യ പതറാതെ നിന്നത് ഇന്ത്യയിലെ ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളും ജനങ്ങളുടെ സഹകരണവും ആണ്. എന്നാലും ഇതൊന്നും ഗൗരവത്തിൽ എടുക്കാത്ത ചിലരെങ്കിലും നമ്മുടെ കൂട്ടത്തിൽ ഉണ്ട്.സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ നാം വീട്ടിൽ തന്നെ സുരക്ഷിതരായി കഴിയുക. അത്യാവശ്യഘട്ടങ്ങളിൽ പുറത്ത് പോകേണ്ടി വന്നാൽ തൂവാലയോ മാസ്കോ നിർബന്ധമായും ധരിക്കണം. അനാവശ്യമായി ആരും തന്നെ പുറത്തിറങ്ങരുത്. ഇടയ്ക്കിടെയുള്ള ആശുപത്രി സന്ദർശനം ഒഴിവാക്കുക. കൊറോണ വൈറസുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രം വൈദ്യസഹായം തേടുക. തുമ്മലോ ചുമയോ ശ്വാസം എടുക്കുന്നത് ഉണ്ടെങ്കിൽ ബുദ്ധിമുട്ടോ ഉണ്ടെങ്കിൽ, മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുക.ഇടയ്ക്കിടെ സോപ്പോ സോപ്പ് ലായനിയോ ഉപയോഗിച്ച് കൈകൾ കഴുകുക. ഇതുവഴി സർക്കാർ കൊണ്ടുവന്ന ബ്രേക്ക് ദി ചെയിൻ പദ്ധതി നാം ഏവരും നടപ്പിലാക്കുക. എങ്കിൽ മാത്രമേ കൊറോണാ വൈറസിനെ എന്നന്നേക്കുമായി തുരത്താൻ നമുക്ക് സാധിക്കുകയുള്ളൂ. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും അനിവാര്യമായ മറ്റു ഘടകങ്ങളാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതി ൽ കാര്യമില്ല പ്രതിരോധിക്കാം. ജാതി മത വർഗ്ഗ ഭേദമന്യേ നമുക്ക് ഒത്തു ചേർന്ന് ഈ മഹാവ്യാധിയെ പതറാതെ, തളരാതെ തുരത്താം. പ്രളയത്തെ നേരിട്ട നമ്മൾ, നിപ്പയെ നേരിട്ട നമ്മൾ, കൊറോണ യെയും നേരിടും. അവസാന ശ്വാസം വരെ ഒറ്റക്കെട്ടായി പൊരുതും. ഒരുനാൾ ചരിത്രത്തിൽ എഴുതപ്പെടും നമ്മുടെ അതിജീവനത്തിന്റെ കഥ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബേക്കൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബേക്കൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം