ജി. എച്ച്. എസ്. എസ്. ഉദുമ/അക്ഷരവൃക്ഷം/ പ്രതിരോധം അതിജീവനത്തിനായ്....

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം അതിജീവനത്തിനായ്.....


ലോകം ഭയന്നു, നാട് ഭയന്നു
മനുഷ്യൻ്റെയുള്ളിൽ ഭീതി നിറഞ്ഞു
എല്ലാം ഭയക്കുന്നു വൈറസിനെ
'കോറോണ'- യെന്ന വൈറസിനെ
ഭീതിയല്ല വേണ്ടത് പ്രതിരോധമാണ്
ഒരു പ്രതിയുണ്ടെങ്കിൽ
ഒരു വാദിയെന്നപ്പോൽ
ഒരു രോഗമുണ്ടെങ്കിൽ പ്രതിരോധമുണ്ടാക്കും
നമുക്കൊന്നു ചേരാം
കോറോണയെ തുരത്താൻ
വന്നു കഴിഞ്ഞത്തിൽ പിന്നെയല്ല
വരും മുമ്പേ വേണം പ്രതിരോധമാർഗം
പുറത്തെക്കിറങ്ങണ്ട ,
കൂട്ടമായി നിൽക്കണ്ട,
കൈ കഴുക്കി ശുചിയാക്കി
തുരത്താം നമുക്കൊന്നായി
അകലം പാലിച്ച് ,ബന്ധങ്ങൾ ദൃഢമാക്കി
നമുക്കോന്നു ചേർന്ന് മുന്നേറണം
ഔഷധമല്ല പ്രധാനം പ്രതിരോധം
മാസ്ക്കൊരു ശീലമാക്കിടാം നമുക്ക്
കാത്തുകൊള്ളെണം നമ്മുടെ നാടിനെ
പ്രതിരോധം പരിഹാരമാർഗമാണ്
തുരത്താം, തുരത്തണം, തുരത്തിടും
നാമൊന്നു ചേർന്നീ മഹാമാരിയേ....

മീര മുരളി.സി
9 B ജി. എച്ച്. എസ്. എസ്. ഉദുമ
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത