ജി. എച്ച്. എസ്. എസ്. ഉദിനൂർ/അക്ഷരവൃക്ഷം/ഒരു കൈത്താങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൈത്താങ്ങ്

അടങ്ങാത്ത പകയുമായ്
തന്നെ ഒഴുകുവാനനുവദിക്കാതെ
മണ്ണിനെ കൊല്ലുന്ന,മരങ്ങളെ
പുഴകളെ എല്ലാം നശിപ്പിക്കുന്ന
ക്രൂരരാം മനുഷ്യസന്തതികളോടുളള
പ്രതികാരാഗ്നിയുമായ്
കലിതുളളി കാലവർഷം.
നോക്കുന്നിടത്തെല്ലാം വെളളം
സർവ്വതും പ്രളയം വിഴുങ്ങി .
വിദ്യാലയങ്ങൾ അഭയകേന്ദ്രങ്ങളായ്
ഹിന്ദുവും ഇസ്ലാമും ക്രിസ്ത്യനുംഒരുമിച്ചുണ്ടുറങ്ങി.
അറിവിന്റെ കേന്ദ്രങ്ങളാം
വിദ്യാലയത്തിൽ നിന്നവർ പഠിച്ചു,
മതേതരത്വമെന്ന പാഠം.
കടലിന്റെ മക്കൾ വന്നു,
തന്റെ ഉറ്റവരെ രക്ഷിക്കുവാനായ്.
എല്ലാവരും കൈകോർത്തു,
കേരളത്തിനൊരു കൈത്താങ്ങായി-
അവർ പ്രളയത്തെ അതിജീവിച്ചു.
അവർ നവകേരളം പടുത്തുയർത്തി.

മാളവിക.ടി.വി
9 ജി എച്ച് എസ്സ് എസ്സ് ഉദിനൂർ
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത