ജി. എച്ച്. എസ്. ഉപ്പിലിക്കൈ/അക്ഷരവൃക്ഷം/ ചെറുക്കാം.....കൊറോണയെ
ചെറുക്കാം.....കൊറോണയെ.....
കൊറോണ മഹാമാരിയായി പെയ്തു കൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊവിഡ് 19 അഥവാ കൊറോണ വൈറസ് ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലായി പടർന്ന് പിടിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്ത് കൊവിഡ് 19 മഹാമാരി പടർന്നു പിടിച്ചിട്ട് നൂറ് ദിവസം പിന്നിടുമ്പോഴേക്കും വൈറസ് ഏറ്റവും കൂടുതൽ നാശം വിതച്ച രാജ്യങ്ങളാണ് ഇറ്റലി,സ്പെയിൻ,യു. കെ,യു.എസ് തുടങ്ങിയവ.2020 ഏപ്രിൽ 10 നാണ് കൊവിഡ് 19 നൂറ് ദിവസം പിന്നിട്ടത്. ഇന്ന് ലോകത്ത് കൊവിഡ് ബാധിതർ 30 ലക്ഷം എത്തുകയാണ്.മരണം 2 ലക്ഷം കവിയുന്നു.ഇന്ത്യയിൽ 28000 കടക്കുകയാണ് കൊവിഡ് ബാധിതരുടെ എണ്ണം.മരണം 1000 എത്തുന്നു. അതായത് ജാഗ്രത പുലർത്തേണ്ടത് ഏറെ ആവശ്യമാണ്. മേൽ ഉദ്യോഗസ്ഥർ അഥവാ സർക്കാർ,പോലീസ്,ഡോക്ടർമാർ തുടങ്ങിയവരുടെ നിർദ്ദേശങ്ങൾ യഥാക്രമം പാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം കൂടിയാണ്. നമുക്ക് ലോക്ക് ഡൗണുകളിൽ പങ്കാളികളാകാം.അനാവശ്യമായി പൊതു സ്ഥലങ്ങളിൽ എത്തുന്നത് ഒഴിവാക്കാം. ചികിത്സ,ഭക്ഷണം തുടങ്ങിയവയ്ക്ക് മാത്രമായി പൊതു സ്ഥലങ്ങളിൽ എത്താനായിശ്രദ്ധിക്കാം.അവശ്യമരുന്ന് കിട്ടാത്തവർക്കായി വിവിധ സന്നദ്ധസംഘടനകളും അഗ്നിരക്ഷാ സേനയും പ്രവർത്തിക്കുന്നുണ്ട്.101 എന്ന നമ്പറിലേക്ക് വിളിച്ചാൽ അഗ്നിരക്ഷാസേന മരുന്നുമായി വീട്ടിൽ എത്തുന്നതാണ്.പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കാൻ ശ്രദ്ധിക്കാം.ആളുകൾ തമ്മിൽ 1 മീറ്റർ അകലം പാലിക്കുക.കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക. 20 മുതൽ 30 സെക്കന്റ് വരെ കൈകൾ കഴുകണം.അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കാം.സ്വയം ചികിത്സയും വേണ്ട. ഇങ്ങനെ കൊറോണയെ ചെറുത്ത് തോൽപ്പിക്കാം.കൊറോണ പടരുന്ന കണ്ണിമുറിക്കാം.പ്രതിരോധിക്കാം......അതിജീവിക്കാം.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം