ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ATAL TINKERING LAB

രാജ്യത്താകമാനം ഉള്ള ശാസ്ത്ര സാങ്കേതിക രംഗത്തെ വളർന്നുവരുന്ന പ്രതിഭകളെയും ഇന്നവേഷനുകളേയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബുകൾ . ഇതിലൂടെ ശാസ്ത്ര സാങ്കേതിക മേഖലയിൽ ഒരു വൻ കുതിച്ചുചാട്ടമാണ് സർക്കാർ ലക്ഷ്യമിടുന്നത് പ്രതിഭകളെ ചെറുപ്പത്തിലേ കണ്ടെത്തി ആവശ്യമായ ട്രെയിനിങ്ങും പ്രോത്സാഹനവും നൽകി കണ്ടുപിടുത്തങ്ങൾക്ക് പ്രേരിപ്പിക്കുക എന്ന ധർമ്മമാണ് അടൽ ടിങ്കറിംഗ് ലാബ്  നിർവ്വഹിക്കുന്നത്. സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരത്തിനുതകുന്ന ആശയങ്ങൾ വികസിപ്പിക്കാനും ആശയങ്ങൾ പ്രവർത്തി പഥത്തിൽ എത്തിക്കാനും അടൽ ടിങ്കറിംഗ് ലാബിലെ പരിശീലനത്തിലൂടെ  കുട്ടികൾ പ്രാപ്തരാകുന്നു.

ATL അംഗങ്ങൾക്കായി നടക്കുന്ന ക്ലാസ്സുകൾ
പ്രാക്ടിക്കൽ


2020-21 അധ്യയന വർഷം മുതൽ മെഡിക്കൽ കോളേജ് ക്യാമ്പസ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ അടൽ ടിങ്കറിങ് ലാബ് പ്രവർത്തനം ആരംഭിച്ചു.  റോബോട്ടിക്സ് , ഇലക്ട്രോണിക്സ് ,  കോഡിംഗ്, ത്രീഡി പ്രിന്റിംഗ് ,  മെക്കാനിക്സ് എന്നീ മേഖലകളിൽ നാല്പതോളം കുട്ടികൾക്ക് വിദഗ്ധ പരിശീലനം നൽകിവരുന്നു.




റോബോട്ടിക് കിറ്റുകൾ , വിവിധ ഇലക്ട്രോണിക് components,  ത്രീഡി പ്രിൻറർ ടെലിസ്കോപ്പ് എന്നിവയെ നേരിൽ പരിചയപ്പെടാൻ  അടൽ ടിങ്കറിങ് ലാബിലൂടെ കുട്ടികൾക്ക് സാധിക്കുന്നു. 



വെർച്ച്വൽ മ്യൂസിയവും ഓഗമെന്റെഡ് റിയാലിറ്റി ലാബ്