ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി
എന്റെ പരിസ്ഥിതി
ഇപ്പോൾ നമ്മൾ നേരിട്ട് കൊണ്ടിരിക്കുന്ന സുപ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പരിസ്ഥിതി മലിനീകരണം. വളരെ പ്രകൃതിരമണീയമായ ഒരു സംസ്ഥാനമാണ് നമ്മുടെ കേരളം. വനങ്ങൾ, പുഴകൾ അങ്ങനെ കുറേ അഭിമാനിക്കാൻ പറ്റിയ കാര്യങ്ങളുണ്ട്. പക്ഷേ നമ്മുടെ പരിസ്ഥിതിയെ കാത്തുസൂക്ഷിക്കാൻ ഇനിയും നമ്മൾ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. പ്ലാസ്റ്റിക് പരിസ്ഥിതിയെ നശിപ്പിക്കുന്ന ഒന്നാണ്. എത്ര കാലം കഴിഞ്ഞാലും അത് നശിക്കാതെ അതുപോലെ തന്നെ കിടക്കും . കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്ലാസ്റ്റിക് നിരോധിക്കാനും അതിന്റെ ഉപയോഗം കുറയ്ക്കാനും നമ്മൾ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ കൊറോണ കാലമായതിനാൽ ഒരുമാസമായി നമ്മെളെല്ലാവരും വീട്ടിൽ തന്നെ ഇരിപ്പാണ്. അതുകൊണ്ടുതന്നെ നമ്മുടെ പരിസ്ഥിതിയിൽ വരുന്ന മാറ്റങ്ങൾ മനസ്സിലാക്കാം. നല്ല ശുദ്ധവായു ശ്വസിക്കാം. വാഹനങ്ങളുടെ പുകയും മറ്റും ഇപ്പോൾ ഇല്ലാത്തതിനാൽ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നില്ല . നമ്മൾ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇനി അങ്ങോട്ടുള്ള ദിവസങ്ങളിൽ പരിസ്ഥിതി മലിനമാക്കാതെ ശുചിത്വത്തോടെ പ്രവർത്തിക്കുമെന്ന് നമ്മൾ പ്രതിജ്ഞയെടുക്കണം. നമ്മൾ ചെയ്യുന്നതിന്റെ ഫലം ആണ് നമ്മൾക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോഴിക്കോട് റൂറൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോഴിക്കോട് റൂറൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 19/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം