ജി. എച്ച്. എസ്സ്. എസ്സ് കുനിശ്ശേരി/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ

ഞാൻ കാത്തിരിക്കുകയാണ് പരീക്ഷ തുടങ്ങാൻ വേണ്ടി .കാരണം പരീക്ഷ കഴിഞ്ഞാൽ പിന്നെ രണ്ടു മാസം അവധിയാണ്. സത്യം പറഞ്ഞാൽ ആ അവധിക്കു വേണ്ടിയാണ് ഞാൻ പരീക്ഷ എഴുതുന്നത് തന്നെ. അങ്ങനെ പകുതി പരീക്ഷ എഴുതിക്കഴിഞ്ഞു . അപ്പോഴാണ് ഒരു വാർത്ത കേട്ടത് ചൈനയിൽ കൊറോണ വൈറസ് പടരുന്നു എന്ന് . അത് ഞാൻ വലിയ കാര്യമായി എടുത്തില്ല കാരണം ചൈനയും കേരളവും തമ്മിൽ ഒരു പാട് ദൂരമുണ്ട്. കൊറോണ കേരളത്തിൽ വരില്ലെന്ന് ഞാൻ വിശ്വസിച്ചു. അവധിക്കാലത്ത് പോവാനുള്ള സ്ഥാലങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി. പരീക്ഷ തീരാറായി. അപ്പോഴാണ് കൊറോണ കേരളത്തിൽ വന്നു എന്ന വാർത്ത. അപ്പോഴും സന്തോഷമായിരുന്നു എനിക്ക് . ഒരു പാട് അവധി കിട്ടുമ്പോൾ ഒരുപാട് സ്ഥലത്തു പോവാം എന്ന് തീരുമാനിച്ചു .പിന്നീടാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലായത് . കൊറോണ നിസ്സാരക്കാരനല്ലെന്ന് മനസ്സിലായി. പിന്നീട് കിട്ടുന്ന അവധികളെ ഞാൻ പേടിച്ചു തുടങ്ങി കാരണം ഒരോ ദിവസവും അവധി കിട്ടുന്നതു പോലെ മരണ സംഖ്യയും കൂടിക്കൊണ്ടിരുന്നു. ഇപ്പോൾ എനിക്ക് പ്രതീക്ഷയാണ് കൊറോണയെ തുരത്താനുള്ള മരുന്ന് കേരളം കണ്ടുപിടിക്കും. അതുവരെയും ഞാൻ കാത്തിരിക്കും അല്ല പോരാടും. കൊറോണയ്ക്കെതിരെ ഞാൻ പോരാടും(ഇന്നു നിങ്ങൾ ഭയത്തോടെ ഉറങ്ങിക്കോളു കാരണം നാളെ പുലരുമ്പോൾ ഈ ലോകത്ത് കൊറോണയുണ്ടാവില്ല. രാമൻ രാവണനെ ഇല്ലാതാക്കിയതുപോലെ കൊറോണയെ ഡോക്ടർ ഇല്ലാതാക്കും)


സനോജ് എം
9 A ജി._എച്ച്._എസ്സ്._എസ്സ്_കുനിശ്ശേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം