ജി. എച്ച്. എസ്സ്. എസ്സ് കുനിശ്ശേരി/അക്ഷരവൃക്ഷം/ഒരുപാട് മോഹങ്ങളുള്ള ഒരു കുട്ടിയുടെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുപാട് മോഹങ്ങളുള്ള ഒരു കുട്ടിയുടെ കഥ

ഒരുപാട് മോഹങ്ങളുള്ള ഒരു കുട്ടിയുടെ കഥയാണിത്. (അ കുട്ടിയുടെ ഏറ്റവും വലിയ മോഹം അല്ലെങ്കിൽ ആഗ്രഹം എന്നത് ഒരു നീണ്ട യാത്രപോവുക എന്നതായിരുന്നു.) കുട്ടിയുടെ പേര് റോക്കി എന്നായിരുന്നു. അവന് അച്ഛനില്ലായിരുന്നു. ഒരമ്മ മാത്രമാണ്. ഒരിക്കൽ അവർ രണ്ടു പേരും കൂടി ടൗണിലേക്ക് പോവുകയായിരുന്നു. ടൗണിൽ വച്ച് റോക്കിയുടെ അമ്മയുടെ സുഹൃത്തിനെക്കാണാനിടയായി. അവർ രണ്ടു പേരും സംസാരിക്കാൻ തുടങ്ങി റോക്കിയേയും അമ്മയേയും അവർ വീട്ടിലേക്ക് ക്ഷണിച്ചു. അവർ നടന്നു. രണ്ടു ബസ്സ് കയറിയാണ് അവരുടെ വീട്ടിലേക്ക് പോവുക. അവർ യാത്രയായി. ആദ്യ ബസ്സിൽ റോക്കിയുടെ അമ്മയും സുഹൃത്തും കയറി. തിരക്കായതു കൊണ്ട് റോക്കിക്ക് കയറാൻ പറ്റിയില്ല. അവർ അത് ശ്രദ്ധിച്ചുമില്ല. കുറച്ചു സമയം കഴിഞ്ഞ് റോക്കി അമ്മയുടെ ഫോണിൽ വിളിച്ചു. "അമ്മേ . അമ്മയുടെ സുഹൃത്തിന്റെ വീട് എവിടെയാണ് " അമ്മ പറഞ്ഞു "ടൗണിനുത്തുള്ള ഗ്രാമത്തിൽ " " അമ്മ ഒന്നു കൊണ്ടും പേടിക്കണ്ട ഇന്നു വൈകുന്നേരം 6 മണിക്കുള്ളിൽ ഞാൻ വീടെത്തും. ഇതും പറഞ്ഞ് റോക്കി ഫോൺ കട്ട് ചെയ്തു റോക്കിയുടെ അമ്മ പേടിച്ചു തുടങ്ങി അവർ അ നമ്പരിൽ തിരിച്ചു വിളിച്ചു. എന്നാൽ അ ഫോൺസ്വിച്ച് ഓഫ്‌ ആയി കഴിഞ്ഞു. റോക്കി സമയം നോക്കി 12 മണി അവന്റെ കൈയ്യിൽ 200 രൂപയുണ്ടായിരുന്നു. അവൻ ഭക്ഷണം കഴിച്ചു പുറത്തിറങ്ങി ഒരു പാടു ദൂരം സഞ്ചരിച്ചു . സമയം 4 മണി അവൻ വിഷമിച്ചിരുന്നു അപ്പോഴായിരുന്നു ഒരു കൂട്ടം റൈഡർ അവന്റെ മുന്നിലൂടെ പോയത് അപ്പോൾ റോക്കിയുടെ ഒള്ളിലെ റൈഡർ ഉണർന്നു. അവൻ ചിന്തിക്കാൻ തുടങ്ങി അവിടെയുള്ള ഒരു മുത്തശ്ശിയുടെ അടുത്തു ചെന്നു എന്നിട്ട് ചോദിച്ചു, " മുത്തശ്ശി ഇവിടെ അടുത്തുള്ള ഗ്രാമം എവിടെയാണ്. " മുത്തശ്ശി പറഞ്ഞു, " തെക്കു ഭാഗത്ത് " . റോക്കിക്ക് കടലിനു നടുവിൽ പെട്ട പോലെയായി അവൻ ചിന്തിച്ചു സൂര്യൻ തന്റെ വലതുഭാഗത്ത് . ഇടത് പടിഞ്ഞാറ് . പിൻവശം തെക്ക് . അവൻ നടന്നു. ഒരുപാട് ദൂരം അവസാനം അവൻ ഗ്രാമത്തിൽ എത്തി. അവിടത്തെ ടെലിഫോണിൽ നിന്ന് റോക്കി വീട്ടിലേക്കു വിളിച്ചു "അമ്മേ ഞാൻ ഗ്രാമത്തിൽ എത്തി. സുഹൃത്തിന്റെ വീടെവിടെയാണ്. "അമ്മ പറഞ്ഞു "മോനെ നീ മുന്നിൽ കാണുന്ന പച്ചക്കറിക്കടയിൽ നിൽക്കു ഞാൻ അങ്ങോട്ടു വരാം " "ശരി അമ്മേ" പിന്നീട് അമ്മ വന്ന് അവനെ വിളിച്ചു കൊണ്ട് പോയി.( അതിനു ശേഷം യാത്രയോടുള്ള റോക്കിയുടെ പ്രണയം ഇല്ലാതായി)


സനോജ് എം
9 A ജി._എച്ച്._എസ്സ്._എസ്സ്_കുനിശ്ശേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ