ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം      

വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് വ്യക്തി ശുചിത്വത്തോടൊപ്പം മനുഷ്യ മല - മൂത്ര വിസർജ്യങ്ങളുടെയും സുരക്ഷിതമായ പരിപാലനവും ശുചിത്വം എന്നതിൽ ഉൾപ്പെടുന്നു. വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശിചിതം, സ്ഥാപന ശുചിത്വം, പൊതു ശുചിത്വം, സാമൂഹ്യ ശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേർതിരിച്ചു പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂട്ടിച്ചേർത്ത ആകെത്തുകയാണ് ശുചിത്വം. വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ പ്രധാന ഘടകങ്ങൾ. ആരോഗ്യ ശുചിത്വപാലനത്തിലെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും, ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. ഉദാഹരണം , 1. ഭക്ഷണത്തിന് മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. 2. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ മാസ്ക് ഉപയോഗിച്ചോ നിർബന്ധമായും മുഖം മറയ്ക്കുക. 3. നഖം വെട്ടി വൃത്തിയാക്കുക. 4. രാവിലെയും രാത്രിയും പല്ല് തേയ്ക്കുക 5. ദിവസവും കുളിച്ച് ശരീരശുദ്ധി ഉറപ്പാക്കുക. 6. വൃത്തിയുള്ള വസ്ത്രം ധരിക്കുക. 7. മല വിസർജനത്തിന് ശേഷം കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. 8 ഫാസ്റ്റ് ഫുഡും, കൃത്രിമ ആഹാരവും, പഴകിയ ഭക്ഷണവും ഒഴിവാക്കണം. 9. കൃത്യമായ ഇടവേളകളിൽ സമീകൃതാഹാരം ശീലമാക്കുക. 10. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. 11. ദിവസേന 7, 8 മണിക്കൂർ ഉറങ്ങുക. 12.പുകവലി, മദ്യപാനം, ലഹരി വസ്തുക്കൾ എന്നിവ പാടില്ല. ആവർത്തിച്ചു വരുന്ന പകർച്ചവ്യാദികൾ നമ്മുടെ ശുചിത്വമില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഭലമാണെന്ന് നാം തിരിച്ചറിയുന്നില്ല. മാലിന്യ കൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വൃത്തിഹീനമായ പൊതുസ്ഥലങ്ങളും ഗ്രാമ-നഗര വ്യത്യാസമില്ലാതെ നമ്മളെ നോക്കി പല്ലിളിക്കുന്നു. മാലിന്യങ്ങൾ എന്ത് ചെയ്യണമെന്ന് അറിയാതെ അതികൃതർ നട്ടം തിരിയുന്നു.എന്നിട്ടും പ്രശ്നം പ്രശ്നമായിത്തന്നെ തുടരുന്നു. ശുചിത്വം വേണമെന്ന് എല്ലാവർക്കും അറിയാം.എന്നിട്ടും ശുചിത്വമില്ലാതെ നാം ജീവിക്കുന്നു ശുചിത്വത്തിനായി നമ്മൾ ചെയ്യേണ്ടത്. 1. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കക.മാലിന്യം പരമാവിധി കുറയ്ക്കുന്ന ജീവിതരീതി അവലംബിക്കുക. 2. വീട്ടിലെ മാലിന്യം വഴിയോരത്തേക്ക് വലിച്ചെറിയാതെ, ജൈവ മാലിന്യങ്ങൾ വീട്ടിൽ തന്നെ സംസ്കരിക്കുക. അജൈവ മാലിന്യങ്ങൾ യഥാസ്ഥാനങ്ങളിൽ നിക്ഷേപിക്കുക. 3. വീട്ടിലെ അഴുക്ക് വെള്ളം ഓടയിലേക്ക് ഒഴുക്കാതെ അവിടെ തന്നെ പരിപാലിക്കുക. നല്ലൊരു നാളേക്കായി പ്രഖ്യാപനങ്ങളോ മുദ്രവാക്യങ്ങളോ അല്ല നമ്മുക്ക് വേണ്ടത്. നാളെയെങ്കിലും നമ്മുടെ വീടുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, ഗ്രാമങ്ങൾ ശുചിത്വമുള്ളവയാകണം. അതിന് ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങൾക്കും ഉത്തരവാദിത്വമുണ്ട്. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ ഒരു ശുചിത്വ സമൂഹമായി മാറാൻ നമ്മുക്ക് കഴിയും. മലയാളിയുടെ സംസ്കാരത്തിൻ്റെ മുഖമുദ്രയായ ശുചിത്വത്തെ വീണ്ടും നമ്മുക്ക് ഉയർത്തി കാണിക്കാൻ കഴിയും.

അവന്തിക രതീഷ്
8A ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം