ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലബ് ഉദ്ഘാടനം

‍ജൂൺ പതിന‍ഞ്ചിന് ഹിന്ദി അദ്ധ്യാപിക ശ്രീമതി കൃഷ്ണകുമാരി ടീച്ചറുടെ നേതൃത്വത്തിൽ ഹിന്ദി ക്ലബ് പ്രധാനാദ്ധ്യാപിക ശ്രീമതി സുഷ ടീച്ചർ ഉദ്ഘാടനം ചെയ്തു. അതോടനുബന്ധിച്ച് ഹിന്ദി അസംബ്ലി നടത്തി.

പ്രേംചന്ദ് ജയന്തി

ജൂലായ് 31ന് മഹാകവി പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ സൈമ പി.എ, ബാസിമ. വി.എസ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. പോസ്റ്റർ രചനാമത്സരത്തിൽ ഐഷാ നസീം ഒന്നാം സ്ഥാനത്തെത്തി.

ഹിന്ദി വാരാചരണം

സെപ്റ്റംബർ 14ന് തുടങ്ങി ഒരാഴ്ച നീണ്ടു നില്ക്കുന്ന ഹിന്ദി വാരാചരണം പരിപാടിയിൽ പോസ്റ്രർ നിർമ്മാണം, കഥാരചന, കവിതാരചന എന്നീ മത്സരങ്ങൾ നടത്തി. പോസ്റ്റർ നിർമ്മാണത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ ആലിയ ഫർഹീൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കഥാരചനയിലും കവിതാരചനയിലും യഥാക്രമം സാന്ദ്ര, മുഹസീന മെഹനാസ് എന്നിവർ സമ്മാനം നേടി.

സുരീലി ഹിന്ദി

നവംബർ എട്ടിന് സുരീലി ഹിന്ദിയോടനുബന്ധിച്ച് എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളെക്കൊണ്ട് ഹിന്ദിയിൽ വിവിധ പരിപാടികൾ നടത്തി.