ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/അക്ഷരവൃക്ഷം/മാറിൽ ചായാൻ

Schoolwiki സംരംഭത്തിൽ നിന്ന്
മാറിൽ ചായാൻ

പാറക്കൂട്ടങ്ങളിൽ നിന്ന്
എടുത്ത് ചാടുമ്പോൾ
അനന്തമായി ഒഴുകുമ്പോൾ
പുഴ തൻ വേദന
 ആരറിയാൻ?......
പ്ലാസ്റ്റിക് കവറുകൾ
വലിച്ചെറിയുമ്പോൾ
പുഴ തൻ ഒഴുക്ക്
അണ കെട്ടി നിർത്തുമ്പോൾ
പുഴ തൻ രോദനം
ആരറിയാൻ ?.....
ഒഴുകുകയാണ് ,
പുഴ കിതച്ച് കൊണ്ടോടുകയാണ്
കടലമ്മ തൻ മാറിൽ ചായാൻ
 

നസീഹ എസ് എം
10 A ജി എച് എസ് എസ് പന്നൂർ
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത