ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/അക്ഷരവൃക്ഷം/ആരോഗ്യമേ സമ്പത്ത്
ആരോഗ്യമേ സമ്പത്ത്
പണ്ട് ജപ്പാനിൽ ഒരു പിശുക്കനുണ്ടായിരുന്നു. അയാളുടെ പേര് ആന്റണി എന്നായിരുന്നു. അയാൾ തന്റെ കുടുംബത്തിന് വേണ്ടി ഒന്നും ചെലവഴിക്കില്ല. ആ നാട്ടിൽ അധികം വൈകാതെ പ്ലേഗ് പിടിപെട്ടു. എല്ലാവരും സുരക്ഷിതരായി വീട്ടിലിരുന്നു. എന്നാൽ ആന്റണി പണത്തിനു വേണ്ടി ഇതൊന്നും ശ്രദ്ധിച്ചില്ല. ആരോഗ്യം പരിപാലിക്കാത്ത കാരണം അയാൾക്ക് പ്ലേഗ് പിടിപെട്ടു. പിന്നീട് അസുഖം മാറാനായി അദ്ദേഹം വൃത്തിയിലും വെടിപ്പിലും നടന്നു. അങ്ങനെ അയാൾക്ക് രോഗം ഭേദമായി. അങ്ങനെ അയാൾക്ക് ആരോഗ്യ മാണ് സമ്പത്ത് എന്ന് മനസ്സിലായി. കൂട്ടുകാരെ, ഈ കഥയിലെ ഗുണപാഠം ആരോഗ്യമാണ് സമ്പത്ത് എന്നതാണ്. എത്ര സമ്പന്നനായാലും ആരോഗ്യം സംരക്ഷിക്കുന്നത് അത്യാവശ്യമാണ്. മുടിയും നഖവും വെട്ടി വൃത്തിയായി നടക്കണം. മുഖാവരണം ധരിക്കണം. നമുക്ക് എല്ലാവർക്കും ഒരുമിച്ച് കൊറോണയെ തുരത്താം.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊടുവള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊടുവള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ