ജി. എച്ച്.എസ്. മന്നാംകണ്ടം/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 27-09-2025 | 29065HM |
അംഗങ്ങൾ
- അയന ജിജോ
2.സബിത എം
3.ശ്രീനന്ദന സി
4.വൈഗ ബിജു
5.അധർവ് കെ ആർ
6.ആദിത്യൻ ആർ
7.അതുൽ കൃഷ്ണ ബിജു
8.ജോമോൻ ജോയി
9.കാർത്തിക് കിരൺ
10.മാധവ് മുരുകേശൻ
11.പവി എൻ എം
12.സിജു ടി എസ്
13.വിനോദ് ബിജു
14.വിഷ്ണു ആർ
15.വൈഷ്ണവ് കെ ആർ
പ്രവർത്തനങ്ങൾ
.
പരിസ്ഥിതി ദിന പ്രവർത്തനങ്ങളിൽ പങ്കാളികളായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചുസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു സ്ലൈഡ് പ്രസന്റേഷൻ സംഘടിപ്പിച്ചു . പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനവും നടത്തി .വളർന്നുവരുന്ന പുതുതലമുറയിലെ കുട്ടികളിലേക്ക് പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ട പ്രാധാന്യം മനസ്സിലാക്കി കൊടുക്കാൻ അംഗങ്ങളുടെ ഈ ക്ലാസ്സിലൂടെ സാധിച്ചു.
ഡിജിറ്റൽ അച്ചടക്കം
വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് 10 -6 -2025 ൽഎൽപി യുപി എച്ച് എസ് വിഭാഗങ്ങളിലെ കുട്ടികൾക്ക് ഡിജിറ്റൽ അച്ചടക്കം എന്ന തീം അനുസരിച്ചു ആയിരുന്നു ക്ലാസുകൾ എടുക്കേണ്ടിയിരുന്നത്. മന്നാംകണ്ടം ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ അച്ചടക്കം എന്ന വിഷയവുമായി ബന്ധപ്പെട്ട് സ്ലൈഡ് പ്രസന്റേഷൻ തയ്യാറാക്കുകയുണ്ടായി. എങ്ങനെയാണ് ഉത്തരവാദിത്വത്തോടെ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടത്, ഡിജിറ്റൽ അച്ചടക്കം പാലിക്കേണ്ട മേഖലകൾ ഏതൊക്കെയാണ്, മോശമായ ഡിജിറ്റൽ ശീലങ്ങൾ ഏതൊക്കെ,നല്ല ഡിജിറ്റൽ ശീലങ്ങൾ ഏതൊക്കെയാണ്, സോഷ്യൽ മീഡിയ ഉപയോഗത്തിന്റെ ഗുണദോഷങ്ങൾ,ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി ആയിരുന്നു സ്ലൈഡ് പ്രസന്റേഷൻ തയ്യാറാക്കിയത്.
സ്കൂളിലെ ദിനാചരണങ്ങൾ ഡോക്കുമെന്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽസ് അംഗങ്ങൾ
സ്കൂളിൽ നടക്കുന്ന എല്ലാ ദിനാചരണങ്ങളും ഡോക്കുമെന്റ് ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആണ്. സ്കൂൾ പ്രവേശനോത്സവ ദിനം, പരിസ്ഥിതി ദിനാചരണം, ചാന്ദ്രദിനം, തുടങ്ങിയ സ്കൂളിൽ നടക്കുന്ന നിരവധിയായ പ്രോഗ്രാമുകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ ഡോക്കുമെന്റ് ചെയ്യുന്നു. ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിന്റെ ഭാഗമായി മാറിയതിലൂടെ ലഭിച്ച സാങ്കേതികമായ അറിവുകൾ എല്ലാം കുട്ടികൾ സ്കൂളിന്റെ തന്നെ പുരോഗമനത്തിനായി ഉപയോഗിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് റൊട്ടീൻ ക്ലാസ്

മന്നാംകണ്ടം ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ ഈ വർഷത്തെ റൊട്ടീൻ ക്ലാസുകൾ കൃത്യമായി നടന്നു വരുന്നു. ഓപ്പൺ ടൂൺസ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള അനിമേഷൻ പ്രവർത്തനങ്ങൾ ചെയ്തുകൊണ്ടായിരുന്നു ഈ വർഷത്തെ റൊട്ടീൻ ക്ലാസുകൾ ആരംഭിച്ചത് .കുട്ടികൾ വളരെ താൽപ്പര്യത്തോടെ ക്ലാസ്സുകളിൽ പങ്കെടുത്തു.കൈറ്റ് മെന്റർ മാരായ ഡോ .സുമി എം കെ ,ശ്രീ ജോബിൻ പി തോമസ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം -2025

സെപ്റ്റംബർ 22 മുതൽ നടന്ന ഈ വർഷത്തെ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണത്തിനു ലിറ്റിൽ കൈറ്റ് അംഗങ്ങൾ നേതൃത്വം നൽകി .സ്കൂൾ സ്പെഷ്യൽ അസംബ്ലി ചേർന്ന് പ്രതിജ്ഞ എടുക്കുകയും .ദിവസത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സ്ലൈഡ് പ്രസന്റേഷൻ , പ്രത്യേക ക്ലാസുകൾ ,പോസ്റ്റർ നിർമാണം എന്നിവ നടത്തുകയും ചെയ്തു .
