ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/പൊരുതാം നമുക്ക് ഒരുമിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതാം നമുക്ക് ഒരുമിച്ച്

ഒരു ദിവസം അപ്പുവെന്ന കുട്ടി റോഡിലൂടെ നടക്കുകയായിരുന്നു. അവൻ തൻ്റെ ഏറ്റവും അടുത്ത സുഹൃത്തായ അനന്തു വിൻ്റെ വീട്ടിലേക്കാണ് പോകുന്നത്‌. അപ്പോൾ അവൻ റോഡിലേക്ക് ഒന്നുനോക്കി. ഇന്ന് റോഡിലെല്ലാം പതിവില്ലാത്ത ഒരു ആൾക്കുറവ്. പല കടകളും അടച്ചു.റോഡിൻ്റെ സൈഡിൽ നിന്നിരുന്ന ചേട്ടന്മാരുടെ ഒരു കൂട്ടം തന്നെ ഇല്ലാതായിരിക്കുന്നു. എങ്ങും നിശബ്ദത മാത്രം.ഇതെന്താണ് സംഭവിച്ചതെന്നറിയാതെ അവൻ ചിന്തയിലാണ്ടുനടന്നു .നടന്നു നടന്നു അവൻ കൂട്ടുകാരൻ്റെ വീട്ടിലെത്തി. വീടീൻ്റെ ഗെയിറ്റ് തുറന്ന് ഉള്ളിലേക്ക് ചെന്നു. അപ്പോൾ അവിടെ വരാന്തയിൽ അവൻ്റെ മുത്ത്ഛൻ പത്രം വായിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു. ആ സമയത്ത് അവൻ മുത്തശ്ശനോട് ചോദിച്ചു. മുത്തശ്ശാ എന്താണ് എല്ലായിടത്തും സംഭവിച്ചത്?ആരെയും കാണുന്നില്ലല്ലോ? ഇത് എന്ത് പറ്റി? മുത്തശ്ശൻ അവനോട് ചോദിച്ചു നീ പത്രം വായിക്കാറില്ലെയെന്ന് .അവൻ പറഞ്ഞു ഞാൻ വായിക്കാറില്ല. എങ്കിൽ നീ ഇവിടെ ഇരിക്ക് ഞാൻ പറഞ്ഞു തരാം. നീ കൊറോണയെന്ന് കേട്ടിട്ടുണ്ടോ അപ്പു?ങാ അച്ഛൻ ടിവി യിൽ വാർത്ത വെച്ചപ്പോൾ കേട്ടിരുന്നു. ആ വൈറസ് ലോകമെമ്പാടും ബാധിച്ചിരിക്കുന്നു. ഞാൻ ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞു തരാം .ആദ്യം നീയി വെള്ളം കുടിക്ക്.അപ്പോൾ അനന്തുവന്നു.അനന്തു അപ്പുവിനോട് നീ എപ്പോഴാണ് വന്നത് എന്ന് ചോദിച്ചു. ഞാൻ കുറച്ചു നേരമായി വന്നിട്ട് അപ്പു പറഞ്ഞു. ശരി എന്തായാലും രണ്ടു പേരും ഇവിടെ ഇരിക്ക് .മുത്തശ്ശൻ പറയാൻ ആരംഭിച്ചു.കൊറോണ അല്ലെങ്കിൽ കോവിഡ് 19 എന്നാണ് ഈ വൈറസിൻ്റെ പേര്.ഇത് നമ്മുടെ ലോകമെമ്പാടും ബാധിച്ചിരിക്കുന്നു. ചൈനയിലെ വുഹാനിലാണ് ഈ വൈറസ് ഉണ്ടായത്. ലോകം മുഴുവൻ ഈ വൈറസിൻ്റെ മുൻപിൽ പകച്ചു നിൽക്കുകയാണ്. വ്യത്യസ്ത വഴികളും പ്രതിരോധ മാർഗങ്ങളും പരീക്ഷിച്ചും അവലംബിച്ചും കോവിഡിനെ അകറ്റി നിർത്താനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങളെല്ലാം. ഒരു കൂട്ടം വൈറസുകൾ ചേർന്നതാണ് കൊറോണ വൈറസ് .മക്കളെ നമ്മൾ സൂക്ഷിക്കേണ്ടതുണ്ട്. സൂക്ഷിച്ചിലെങ്കിൽ നമുക്ക് വേണ്ടപ്പെട്ടവരേയും നമ്മുടെ ജീവനും നഷ്ടപ്പെടും. അതു കൊണ്ട് സൂക്ഷിക്കണം. അപ്പോൾ അപ്പു ചോദിച്ചു മുത്തശ്ശാ ഇത് വരാതിരിക്കാൻ നാമെന്തൊക്കെ ചെയ്യണം. ങാ, അതു പറഞ്ഞു തരാം. അതിന് നമ്മൾ നമ്മുടെ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. പിന്നെ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. ആൾക്കൂട്ടത്തിനിടയിലേക്ക് പോകരുത്. ആരുമായി കൈകോർത്തോ കെട്ടിപ്പിടിച്ചോ ഇടപഴകരുത്.അതെല്ലാം വൈറസ് പകരുന്നതിന് കാരണമാകും. പറഞ്ഞു തീരുന്നതിനു മുമ്പ് അനന്തുവിൻ്റെ അടുത്ത ചോദ്യം.ഇതിൻ്റെ ലക്ഷണങ്ങൾ എന്തെല്ലാമാണെന്ന് പറഞ്ഞു തരാമോ മുത്തശ്ശാ. ആദ്യം സാധാരണ ജലദോഷപ്പനിപോലെ പിന്നെ ഇത് കൂടുതലാവും .ഇതിന് ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല.അതുകൊണ്ട് നമ്മൾ സൂക്ഷിച്ചേ മതിയാവൂ.ശരി മുത്തശ്ശാ, നമ്മുക്ക് വേണ്ടത് ഭയമല്ല ജാഗ്രതയാണ് , ഞാൻ പോകുന്നു അമ്മ അന്വോഷിക്കുന്നുണ്ടാവും.അതും പറഞ്ഞ് അപ്പു യാത്രയായി. "വീട്ടിലിരിക്കാം സുരക്ഷിതരായി "

അബിയ അജി
6 A ജി.എച്ച്.എസ് .പൂച്ച പ്ര
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ