ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/കൊറോണ - ഈ നൂറ്റാണ്ടിൻ്റെ ദുരന്തം
കൊറോണ - ഈ നൂറ്റാണ്ടിൻ്റെ ദുരന്തം
2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ പ്രത്യക്ഷപ്പെട്ട കൊറോണ വൈറസ് വളരെ ചുരുങ്ങിയ സമയം കൊണ്ട് ലോകത്തെയാകെ കീഴ്പ്പെടുത്തി അതിൻ്റെ യാത്ര തുടർന്ന് കൊണ്ടേയിരിക്കുന്നു. ലോകത്തിൽ ഒരോ ദിവസവും മരണപ്പെടുന്നവരുടെയും രോഗാവസ്ഥയിൽ എത്തപ്പെടുന്നവരുടെയും കണക്കുകൾ വളരെ വലുതാണ്. നൊമ്പരപ്പെടുത്തുന്നവയ്ക്കൊപ്പം ആശങ്കപ്പെടുത്തുന്നവ കൂടിയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടരുന്ന ഈ വൈറസിൻ്റെ ഉറവിടമേതെന്നോ പ്രതിരോധ മരുന്നെന്തെന്നോ ഇതുവരെ കണ്ടെത്താനാവാത്തത് ഈ വൈറസ് വ്യാപനത്തിൻ്റെ തോത് കൂട്ടുന്നു.അതു തന്നെയാണ് ലോകം നേരിടുന്ന പ്രധാന വെല്ലുവിളിയും.മറ്റെല്ലാ രാജ്യങ്ങളിലും രോഗ പകർച്ചാ നിരക്കും, മരണനിരക്കും ഉയരുമ്പോൾ നമ്മുടെ രാജ്യം ഒറ്റക്കെട്ടായ് ഇതിനെതിരെ പോരാടുന്നതു കൊണ്ടു മാത്രം നമ്മുക്ക് മരണനിരക്ക് നിയന്ത്രിച്ചു നിർത്താൻ കഴിയുന്നു.വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവർ വൈറസ് വാഹകരാവുകയും മിക്ക സംസ്ഥാനങ്ങളിലും രോഗബാധിതർ ഉണ്ടാവുകയും ചെയ്തപ്പോൾ ഏറ്റവും മികച്ച പ്രതിരോധ നടപടിയെന്ന നിലയിൽ നമ്മുടെ രാജ്യം സമ്പൂർണ്ണ അടച്ചിടലിൽ എത്തുകയും നാം അത് തുടർന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നു നമ്മുടെ കൊച്ചു കേരളത്തിൽ ഏറ്റവും മികച്ച രീതിയിൽ കോവി ഡിനെതിരെയുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. അതു കൊണ്ടു തന്നെ മരണ സംഖ്യ കുറയ്ക്കാനും നമ്മുടെ ആരോഗ്യ മന്തി ശ്രീമതി കെ കെ ശൈലജ ടീച്ചറിൻ്റെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകർക്കായി .മാത്രവുമല്ല പ്രായമായവരെ ഈ അസുഖം ഏറെ ബാധിക്കും എന്ന വാർത്ത നില നിൽക്കേ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് സുഖം പ്രാപിച്ച വൃദ്ധ ദമ്പതികളുടെ ചിത്രം നമ്മുടെ ആരോഗ്യ വകുപ്പിൻ്റെ മികവിൻ്റെ നേർചിത്രമാണ്. ഇതു വരെ മരുന്നു കണ്ടു പിടിക്കാൻ കഴിയാത്ത ഈ വൈറസ് പടരുന്നതിനെതിരെ സാമൂഹിക അകലം പാലിക്കുക മാത്രമാണ് പരിഹാരം. കൈകൾ ഇടയ്ക്കിടെ അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ,ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കൈമുട്ടോ ,തുവാലയോ ഉപയോഗിച്ച് വായ മൂടുകയും ചെയ്യണം.അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവർ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. ഓർക്കുക!.... നമ്മുടെ സുരക്ഷ ആരോഗ്യ വകുപ്പിൻ്റെ യോ, പോലീസിൻ്റെ യോ, സർക്കാരിൻ്റെയോ മാത്രം ഉത്തരവാദിത്വമല്ല. നമ്മൾ ഒരോരുത്തരുടെയുമാണ്. അതുകൊണ്ട് നമ്മുക്ക് നമ്മുടെ വീട്ടിലിരുന്ന് സുരക്ഷിതരാവാം. ഈ അവധിക്കാലം കൂട്ടം കൂടി കളിയുടേതാവണ്ട.കരുതലോടെ കൊറോണയെ പ്രതിരോധിക്കാനവട്ടെ.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം