ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഭീകരൻ

കോ വിഡ്- 19 എന്നറിയപ്പെടുന്ന കൊറോണ വൈറസ് ഡിസീസ് 2019 എന്ന മഹാമാരി ലോകത്തെ മുഴുവൻ ഒന്നടങ്കം ബാധിച്ചു.അൻ്റാർട്ടിക്ക ഭൂഖണ്ഡം ഒഴികെ ബാക്കി എല്ലാ ഭൂഖണ്ഡത്തെയും ഇത് കീഴടക്കി കഴിഞ്ഞു.ചൈനയിലെ വുഹാനിൽ ആണ് കൊറോണ എന്ന വൈറസിൻ്റെ ഉത്ഭവം .കൊറോണ വൈറസ് ചൈനയിൽ വളരെ പെട്ടെന്ന് പടർന്നു പിടിച്ചു.ചൈനയിലെ രോഗികളുടെ എണ്ണം, മരണ നിരക്കും ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരുന്നു.ചൈനയിൽ നിന്ന് മറ്റെല്ലാ രാജ്യങ്ങളിലേക്കും വളരെ പെട്ടെന്ന് തന്നെ കൊറോണ വൈറസ് യെന്നെത്തി.ചൈനയിലെ രോഗികളുടെ എണ്ണവും മരണ നിരക്കും ഇപ്പോൾ കുറഞ്ഞു.എന്നാൽ ചൈനയെ അമേരിക്ക മറികടന്നു. ഏറ്റവും കൂടുതൽ രോഗികളും മരണ നിരക്കിലും അമേരിക്ക മുൻപിലാണ്. അമേരിക്കയുടെ തൊട്ടുപിന്നാലെ സ്പെയിനും ഇറ്റലിയുമാണ്. ഇവിടങ്ങളിലെല്ലാം രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്, അതുപോലെ മരണനിരക്കും.ഇന്ത്യയിൽ കൊറോണ വൈറസ് ആദ്യം സ്ഥീകരിച്ചത് കേരളത്തിലാണ്.കേരളത്തിലെ മികച്ച രീതിയിൽ ഉള്ള ചികിത്സ കൊറോണ സ്ഥിതീകരിച്ച രോഗികളെ വളരെ പെട്ടെന്ന് തന്നെ മുക്തരാക്കി.എന്നാൽ കൊറോണ രണ്ടാമതും കേരളത്തിൽ എത്തി.എന്നാൽ കേരളം ഭയന്നില്ല. കൊറോണയെ പ്രതിരോധിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് കാസർകോട്ടാണ്. ഇന്ത്യയെ മുഴുവൻ നോക്കിയാൽ ഏറ്റവും പ്രശ്നമായ സംസ്ഥാനം മഹാരാഷ്ട്ര യാ ണ്. കൊറോണയെ ചെറുക്കാൻ കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കൻ്റ് കഴുകണം. അനാവശ്യമായി കണ്ണിലും ,മൂക്കിലും, വായിലും തൊടാൻ പാടില്ല. സാമൂഹ്യ അകലം പാലിക്കണം.അനാവശ്യമായി പുറത്തിറങ്ങരുത്. സർക്കാരിൻ്റെ നിർദ്ദേശങ്ങൾ പാലിക്കണം. കൊറോണ ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്. കൊറോണയെ അതിജീവിക്കാൻ അകത്തിരിക്കാം അകം തുറക്കാം.

അരുൺ സന്തോഷ്
5 A ജി.എച്ച്.എസ് .പൂച്ച പ്ര
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം