ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/കേരളം മാസ്സ് അല്ല; മരണമാസ്സ്!

Schoolwiki സംരംഭത്തിൽ നിന്ന്
കേരളം മാസ്സ് അല്ല; മരണമാസ്സ്!

നമ്മുടെ കേരളത്തിൻ്റെ 'കരുത്ത് ', അത് പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്.ഒരു നാളിൽ എല്ലാവരെയും ആശങ്കയിലാഴ്ത്തി വിരുന്നു വന്ന അതിഥിയായിരുന്നു നിപ! അശ്രാന്ത പരിശ്രമത്തിലൂടെയും പൊതു സമൂഹത്തിൻ്റെ അകമഴിഞ്ഞ പിന്തുണയിലൂടെയും നിപയെ പിടിച്ചുകെട്ടാൻ കേരള ജനതയ്ക്ക് സാധിച്ചു.

പക്ഷേ അവിടം കൊണ്ട് അവസാനിച്ചില്ല പിന്നെയും വന്നു കേരളത്തെ പരീക്ഷിക്കാൻ 'പ്രളയം' എന്ന മഹാമാരി. കേരളത്തെ മുഴുവനായി അങ്ങ് വിഴുങ്ങാനായിരുന്നു, അവൻ്റെ അതായത് പ്രളയത്തിൻ്റെ ഉദ്ദേശം. പക്ഷേ കേരളത്തിൻ്റെ കരുത്തേറിയ മനസ്സും അതിന് കൂട്ടുനിൽക്കാൻ കേരളത്തിൻ്റെ മരണ മാസ്പിള്ളേരും ഉള്ളപ്പോൾ കേരളത്തെ വിഴുങ്ങാൻ ആ വില്ലനെ നമ്മൾ അനുവദിക്കുമോ? ഇല്ല. കേരള മനസും മരണമാസ് പിള്ളേരും പ്രളയം എന്ന വില്ലനെയും പിടിച്ചുകെട്ടുക തന്നെ ചെയ്തു.കേരളത്തിൽ പലയിടത്തും സർവനാശം വിതച്ചെങ്കിലും അതിൽ നിന്നെല്ലാം കൂടുതൽ ഊർജത്തോടെ നാം തിരിച്ചു വന്നു.

എല്ലാം ശരിയായി ഒരു പുതിയ ജീവിതത്തിലേക്കു കാലെടുത്ത് വച്ചു നമ്മൾ.... എല്ലാം മറന്ന് പുതിയൊരു ജീവിതം. അങ്ങനെ സന്തോഷങ്ങളും ആഘോഷങ്ങളും ഒക്കെ നിറഞ്ഞു നിന്നിരുന്ന കേരളത്തിന് വെല്ലുവിളിയായ് പുതിയൊരു അതിഥികൂടി വന്നെത്തി കോറോണ അഥവാ കോവിഡ് 19

ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാൻ പട്ടണത്തിൽ നിന്ന് പൊട്ടി പുറപ്പെട്ട കോറോണ പല രാജ്യങ്ങളിൽ കൂടി യാത്ര ചെയ്ത് അവസാനം കേരളത്തിലുമെത്തി. അവിടെയും കേരള ജനത തോറ്റില്ല. ഒറ്റക്കെട്ടായി നിന്ന് ചെറുത്തു തുടങ്ങി. ലോകരാജ്യങ്ങൾക്ക് കേരളം ഒരു മാതൃകയായി മാറി. കേരളത്തിലെ പ്രവർത്തനങ്ങളും പ്രതിരോധവും ലോകരാജ്യങ്ങൾക്ക് പലപ്പോഴും മാതൃകയായിട്ടുളളതാണ്.

കോ വിഡ് ഒരു ആധിയായി കേരളത്തെ പിന്തുടർന്നിട്ട് രണ്ടര മാസത്തോളം ആയിരിക്കുന്നു. ലോകം ഒട്ടാകെ പേടിച്ചു നിൽക്കുമ്പോൾ കേരളത്തിന് പേടിയില്ല. കാരണം,കോറോണെയും പിടിച്ചുകെട്ടി കൂട്ടിലടയ്ക്കും എന്ന ഉറച്ച ആത്മവിശ്വാസം കേരളത്തിലെ മരണമാസ്സ് ആളുകൾക്ക് ഉണ്ട്.

ഈ ആത്മവിശ്വാസം ഉള്ളപ്പോൾ എന്തിനാണ് പേടിക്കുന്നത്? ഭയമല്ല ജാഗ്രതയാണ് ഇപ്പോൾ വേണ്ടത്. അത് ആവശ്യത്തിൽ കൂടുതൽ നമ്മുക്കുണ്ടല്ലോ? പിന്നെ എന്താല്ലേ? കോവിഡിനെ കേരളം എങ്ങനെയാണ് പിടിച്ചുകെട്ടുന്നുവെന്നത് അന്വേഷിച്ചാൽ അതിനുപിന്നിൽ പ്രധാനമായും ഉള്ളത് ഇത്ര മാത്രം ആണ്. ത്യാഗപൂർവം ആത്മാർഥ സേവനം അനുഷ്ഠിക്കുന്ന കേരളത്തിലെ ആരോഗ്യ പ്രവർത്തകർ,കോ വിഡ് 19 പെരുമാറ്റച്ചട്ട പാലനം , ഇക്കാലത്തും പൗര രക്ഷയിൽ പ്രകടമായ മികവ്, അതിലുപരി കേരളത്തിൻ്റെ ,ഒരിക്കലും തോൽക്കാത്ത കരുത്തൻ മനസ്സ്.

ഇതൊക്കെ ഉള്ളപ്പോൾ ഏങ്ങനെ നാം കേരളത്തെ കോറോണയ്ക്കു കൊടുക്കും ?കോറോണേ..... നീ ഈ കേരളത്തിൽ നിന്നു കറങ്ങിയിട്ടു കാര്യമില്ല. കേരളത്തിലെ ആളുകൾ നിന്നെ തകർത്തെറിയും. മറ്റുള്ള നാടുകൾ പോലെയല്ല, ഞങ്ങടെ കേരളം മരണ മാസ്സ് ആണ്

ആർദ്ര വിജയൻ
8A ജി.എച്ച്.എസ് പൂച്ച പ്ര
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം