ജി. എച്ച്.എസ്. പഴയരിക്കണ്ടം/അക്ഷരവൃക്ഷം/അച്ചുവിന്റെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചുവിന്റെ അവധിക്കാലം

ഒരിടത്ത് അച്ചു എന്ന ആൺകുട്ടി താമസിച്ചിരുന്നു. അവൻ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. വാർഷിക പരീക്ഷ കഴിഞ്ഞ് സ്കൂൾ അടച്ച്, അവധിക്കാലം ആസ്വദിക്കാൻ തയ്യാറായി. പക്ഷെ അവന്റെ പ്രതീക്ഷകളെ തകർത്തുകൊണ്ട് കൊറോണ ലോകമാകെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന വിവരം അമ്മയിൽ നിന്നും അവനറിഞ്ഞു. ചൈനയിൽ നിന്നും എത്തിയ ഈ വൈറസ് കേരളത്തിലും എത്തിയ വിവരം, രാത്രി വാർത്തയിൽ നിന്നും അവന് മനസിലായി. കോവിഡ് 19 എന്ന പേരും അവന്റെ കാതുകളിലെത്തി. അകലം പാലിക്കൽ, സാനിറ്റൈസർ, മാസ്ക്, ബ്രേക്ക് ദി ചെയിൻ, പിന്നെ ലോക്ഡൗൺ ഉം. എല്ലാം അവന്റെ ചെവിയിൽ അലയടിച്ചുകൊണ്ടിരുന്നു. ഒരു ദിവസം രാവിലെ അച്ചു മുറ്റത്ത് കളിച്ചുകൊണ്ട് നിന്നപ്പോഴാണ് ഒരു ചേച്ചി യാത്ര പോകുന്നത് കണ്ടത്. അവൻ അവരെ തടഞ്ഞുകൊണ്ട് നിലവിലെ സ്ഥിതി പറഞ്ഞുകൊടുത്തു. പക്ഷെ നാട്ടിൻപുറത്തുകാരിയായ ആ സ്ത്രീ അച്ചുവിന്റെ വാക്കുകൾ ചെവിക്കൊണ്ടില്ല എങ്കിലും നാട്ടിലെ പോലീസ് മാമൻമാർ അവർക്കെല്ലാം മനസിലാക്കികൊടുത്തു. നിയന്ത്രണലംഘനത്തിന് തക്കശിക്ഷ ലഭിക്കുമെന്നവർക്ക് ബോധ്യമായി. അങ്ങനെ ഇരുന്നപ്പോഴാണ് അവന് ഒരാശയം തോന്നിയത്. 'കൊറോണക്കെതിരെ ഒരു പോസ്റ്റർ നിർമ്മിച്ചാലോ’. അങ്ങനെ അവന്റെ അറിവുകെളല്ലാം ഉൾപ്പെടുത്തി മനോഹരമായൊരു പോസ്റ്റർ നിർമ്മിച്ചു. ആരും പുറത്ത് ഇറങ്ങരുതെന്നും, സാമൂഹിക അകലം പാലിക്കണമെന്നും, മാസ്ക് ധരിക്കണമെന്നും, ഇടയ്ക്കിടക്ക് കൈകൾ കഴുകണമെന്നും വ്യക്തമാക്കുന്ന പോസ്റ്റർ കണ്ട് അവന്റെ അമ്മ അവനെ അഭിനന്ദിച്ചു. അമ്മയുടെ സഹായത്തോടെ അവൻ ആ പോസ്റ്റർ വീടീനുമുന്നിൽ വഴിയരികിൽ വച്ചു. ഈ മഹാമാരിക്കെതിരെ ഇനിയും എന്തെങ്കിലും ഒക്കെ ചെയ്യണമെന്ന് അവൻ മനസിലുറപ്പിച്ചു...

നന്ദന ഉണ്ണികൃഷ്ണൻ
5 C GHS പഴയരിക്കണ്ടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ