ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2023-24/ഹിരോഷിമ നാഗസാക്കി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചപ്പോൾ

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് ഏഴാം തീയതി ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ഹിരോഷിമയിലും നാഗസാക്കിയിലും ഉണ്ടായ അണുബോംബ് സ്ഫോടന ദുരന്തത്തെ അനുസ്മരിച്ചുകോണ്ട് ലോകത്ത് സമാധാനം ഉണ്ടാവട്ടെ എന്നും ഇനിയൊരു ലോകമഹായുദ്ധം വേണ്ട എന്നുമുള്ള സങ്കല്പത്തിന്റെ പ്രതീകമായി കുട്ടികളെല്ലാവരും സു‍ഡോകു പക്ഷികളെ പേപ്പറിൽ നിർമ്മിച്ചു അവ വിദ്യാലയത്തിൽ കെട്ടി തൂക്കി. ഇനിയൊരു യുദ്ധം വേണ്ട എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ടുള്ള റാലിയും സ്കൂൾ കോമ്പൗണ്ടിൽ നടത്തി.