ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2023-24/വായന പക്ഷാചരണം

Schoolwiki സംരംഭത്തിൽ നിന്ന്
വായനപക്ഷാചരണത്തിൽ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കുന്നു.

വായനപക്ഷാചരണം

ഈ വർഷത്തെ വായനപക്ഷാചരണം ജില്ലാതല ഉദ്ഘാടനം ജൂൺ 19ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ബഹു. എം.എൽ.എ ശ്രീ മുരളി പെരുനെല്ലി (പ്രസിഡണ്ട്, ലൈബ്രറി കൗൺസിൽ, തൃശൂർ) നിർവ്വഹിച്ചു. നഗരസഭ ചെയർപെഴ്സൺ ശ്രീമതി സുജ സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു. ബഹു. തൃശൂർ കളക്ടർ ശ്രീ വി. ആർ. കൃഷ്ണതേജ മുഖ്യപ്രഭാഷണം നടത്തി. കവിയും ഗാനരചയിതാവുമായ ശ്രീ ബക്കർ മേത്തല വായന സന്ദേശം കുട്ടികൾക്ക് നല്കി. ലൈബ്രറി കൗൺസിൽ ജനറൽ സെക്രട്ടറി ശ്രീ വി.കെ. ഫാരിഹാബി സ്വാഗതം പറഞ്ഞു. ഇതോടൊപ്പം നടന്ന പുസ്തകപ്രദർശനം സംസ്ഥാന എക്സി. കമ്മിറ്റി അംഗം ശ്രീമതി തങ്കം ടീച്ചർ ഉദ്ഘാടനം ചെയ്തു. ശ്രീ ടി.കെ ഗംഗാധരൻ എഴുതിയ നോവൽ നിഴൽനൃത്തം പ്രമുഖ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ. ഇ.ഡി.ഡേവിസ് പ്രകാശനം ചെയ്തു. കഥാകൃത്തും ഗാനരചയിതാവുമായ ശ്രീ. ഖാദർ പട്ടേപ്പാടം പ്രസ്തുത കൃതി ഏറ്റുവാങ്ങി. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ ആശംസകൾ അറിയിച്ച് സംസാരിച്ചു. മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ കെ.ജി. മോഹനൻ നന്ദി പ്രകാശിപ്പിച്ചു.