ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കുൂളിന്റെ മുൻവശത്തായി നിശ്ചിതസ്ഥലത്ത് പച്ചക്കറിത്തോട്ടം, ശലഭോദ്യാനം എന്നിവ നിർമ്മിച്ചിട്ടുണ്ട്. അതിൽ വെണ്ടക്കായ തക്കാളി മുതലായ പച്ചക്കറികൾ നട്ടു പിടിപ്പിക്കുകയും അവ ഉച്ചഭക്ഷണത്തിലേക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. ശലഭോദ്യാനത്തിൽ വിവിധതരം പൂക്കൾ നട്ടുപിടിപ്പിക്കുകയും അവ കൃത്യമായി പരിപാലിച്ച് പോരുകയും ചെയ്യുന്നു. സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം കുട്ടികളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്. മാത്രമല്ല സ്കൂൾ പരിസരം വൃത്തിയാക്കൽ, പ്ലാസ്റ്റിക് നിർമ്മാർജ്ജനം, മാലിന്യസംസ്കരണം സ്കൂളും പരിസരവും മോടിപിടിപ്പിക്കൽ എന്നിവ ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്നു.