ജി. വി. രാജാ സ്പോട്​സ് സ്കൂൾ മൈലം/അക്ഷരവൃക്ഷം/ലോകം ഇന്ന് പകച്ചുനിൽക്കുകയാണ്

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം ഇന്ന് പകച്ചുനിൽക്കുകയാണ്

ലോകം ഇന്ന് പകച്ചുനിൽക്കുകയാണ്, ലോകമെമ്പാടും കോവിഡ് ബാധിതർ‍. ലോകത്തെ കോവിഡ് ബാധിതർ 17,40,000 ത്തിൽ അധികം പേർ. നമ്മുടെ മെഡിക്കൽ ഫീൽഡിലുള്ള 621 ത്തോളം പേർ തളരാതെ ഇപ്പോഴും നമ്മോടൊപ്പം നിൽക്കുന്നു. നാം അവരെ കണ്ടില്ലെന്നു നടിക്കുവാൻ പാടില്ല കാരണം ഇവരെല്ലാംതന്നെ തങ്ങളുടെ സ്വന്തം വീടുകളിൽ പോലും പോകാതെ ദിവസങ്ങളോളം ആശുപത്രികളിൽ നിന്ന് രോഗികളെ പരിചരിക്കുകയാണ്. നമുക്ക് താങ്ങായി നമ്മോടൊപ്പം നിൽക്കുന്ന ഇവർ. ഇതിനിടയിൽ ഭക്ഷ്യ ധാന്യങ്ങൾ എത്തിക്കുന്നു മറ്റൊരു കൂട്ടർ. വലിപ്പച്ചെറുപ്പമില്ലാതെ, സ്ഥാനമോ പദവിയോ കണക്കാക്കാതെ, മതമോ ജാതിയോ ഇല്ലാതെ എല്ലാപേരും ഒരുമിച്ച് നാടിനു വേണ്ടി ഒരേ മനസ്സായി പ്രവർത്തിക്കുന്നു. ഈ സാഹചര്യത്തിൽ എനിക്ക് ഓർമ്മ വരുന്നത് മറ്റൊരു ഓണക്കാലമാണ്. നിറങ്ങളുടേയും, പൂക്കളുടേയും എന്തിന് മലയാളികളുടെ തന്നെ ആഘോഷമായ ഓണം. ആ സമയം കേരളത്തെ പ്രളയം എന്നൊരു മഹാമാരിയായിരുന്നു പടർന്ന് പിടിച്ചിരുന്നത്. അന്നു നമ്മെ സഹായിച്ച മത്സ്യത്തൊഴിലാളികളും നാവികസേനാംഗങ്ങളും ഒക്കെ ഇന്നും നമ്മുടെ മനസ്സിലുണ്ട്. ആ ദുരന്തത്തെ അതിജീവിച്ച് വന്നപ്പോഴേക്കും അതാ അടുത്ത ഒരു മഹാമാരി നമ്മുടെ ലോകത്തെ മുഴുവൻ ഏറെക്കുറേ വിഴുങ്ങിക്കഴിഞ്ഞിരിക്കുന്നു. ഓണത്തിന് പകച്ചു നിന്നത് കേരളം ആണെങ്കിൽ വിഷുവിന് ലോകം മുഴുവനുമായാണ് അത് വ്യാപിച്ചിരിക്കുന്നത്. ഇതിനെതിരെയുള്ള ശക്തമായ പോരാട്ടത്തിലാണ് നാം ഇപ്പോൾ. നമുക്ക് അധികാരികളിൽ നിന്നും ലഭിക്കുന്ന നിർദ്ദശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാം. ലോക നന്മയ്ക്കായി പ്രർത്ഥിക്കാം.

ജ്യോതിക ജനീഷ്
9 ജി വി രാജ സ്പോർട്ടസ് സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം