ജി. വി. രാജാ സ്പോട്സ് സ്കൂൾ മൈലം/അക്ഷരവൃക്ഷം/മറക്കാൻപ്പറ്റാത്ത വിഷു ഒാർമ്മ
മറക്കാൻപ്പറ്റാത്ത വിഷു ഒാർമ്മ
ഇന്ന് ഞാൻ എഴുതാൻ വിചാരിച്ചതല്ല, എങ്കിലും എഴുതുന്നു. ഓണം കഴിഞ്ഞാൽ നാം കേരളീയരുടെ ഒരു പ്രധാന ആഘോഷമാണല്ലോ വിഷു. വിഷുക്കാലം എന്നാൽ നമുക്ക് ആദ്യം ഒാർമ്മ വരുന്നത് വിഷുക്കണിയാണ്.ഇതിൽ പ്രധാനം കണിക്കൊന്നയാണ്. ഇതിനെക്കുറിച്ച് പറയുമ്പോൾ ആദ്യം ഒാർമ്മവരുന്നത് എന്റെ ജീ.വി.രാജ സ്കൂളാണ്. ഇത് സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം ജില്ലയിലെ മൈലം എന്ന സ്ഥലത്താണ്. വിവിധതരം സ്പോർട്ട്സ് ട്രാക്കുകളും, ഇൻഡോർ സ്റ്റേഡിയവും, ഹോസ്റ്റലുകളും, സ്കുൾകെട്ടിടവുമൊക്കെയാണ് ഇവിടുത്തെ പ്രധാന കാഴ്ച്ചകൾ. പക്ഷേ, എന്റെ കണ്ണിൽ ആദ്യംപ്പെട്ടത് ഒരുപാട് മരങ്ങൾക്കിടയിൽ നിൽക്കുന്ന ഒരു കൊന്നമരമാണ്. അതിന് ഇലകൾ വളരെ കുറവായിരുന്നു, എന്നാൽ അതിൽ നിറയെ മഞ്ഞ നിറമുള്ള പൂക്കൾ ഉണ്ടായിരുന്നു. ഈ കാഴ്ച്ച എന്റെ കണ്ണിനെ അത്ഭുതപ്പെടുത്തി കാരണം വിഷുക്കാലമൊക്കെ അപ്പോഴെയ്ക്കും കഴിഞ്ഞിരുന്നു. ഇവിടെ എന്താ ഇങ്ങനെ? എന്ന് ഞാൻ ചിന്തിച്ചു. പിന്നെ ഞാൻ അവിടമാകെ ശ്രദ്ധിക്കാൻ തുടങ്ങി. എല്ലാ സ്ഥലത്തും കൊന്നമരം ഉണ്ടായിരുന്നു, അതെല്ലാംതന്നെ തുടർച്ചയായി പൂത്തിരുന്നു. ഞാൻ അവിടെ പഠിക്കാൻ തുടങ്ങിയതിനു ശേഷം ഈ കാഴ്ച്ചകൾ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. കാരണം അവിടെ കൊന്നപ്പുക്കൾ ഇല്ലാത്ത ഒരു ദിനം പോലും ഉണ്ടായിരുന്നില്ല. അവിടുത്തെ മരങ്ങളിലെല്ലാം എല്ലാക്കാലവും കൊന്നപ്പൂക്കൾ ഉണ്ടായിരുന്നു. അത് കണ്ടായിരുന്നു എന്റെ ഓരോ ദിനവും തുടങ്ങിയിരുന്നത്. അതുകൊണ്ടുതന്നെ വിഷു എന്നു പറയുമ്പോൾ എനിക്ക് ഇപ്പോൾ ആദ്യം ഓർമ്മവരുന്നത് എന്റെ സ്കൂളാണ്. ഈ വിഷുക്കാലത്ത് സ്കൂളും,അവിടുത്തെ കൊന്നമരങ്ങളിൽ നിൽക്കുന്ന പൂക്കളും എനിക്ക് ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. ഇനി പറയാനുള്ളത് ഇപ്പോഴത്തെ കൊറോണ/ കോവിഡ് 19 എന്നതിനെ ക്കുറിച്ചാണ്. ഇത് ഒരു മഹാമാരിയായി പടർന്നുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ദുരിതപൂർണ്ണമായ ഈ ദിനങ്ങൾ താണ്ടി പ്രകാശമാനമായ ഒരു നല്ല നാളെയ്ക്കായി ഒരുനിമിഷം പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം