ജി. വി. രാജാ സ്പോട്​സ് സ്കൂൾ മൈലം/അക്ഷരവൃക്ഷം/അതിജീവനം

class="userboxes" style="margin-left: 3em;; margin-bottom: 0.5em; width:94%; border: #595246 solid 1px; background-color: #fff3f2; -moz-border-radius: 1em; -webkit-border-radius: 1em; border-radius: 1em; box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); padding: 0.5em 1em;color: #000000; float: center; "
അതിജീവനം

2019 വർഷാവസാനം ചൈനയിലെ ഹ്യൂബെ പ്രവശ്യയിലെ വുഹാൻ നഗരത്തിലാണ് വൈറസിന്റെ ആരംഭം. കാട്ടുതീ പോലെ അത് പടർന്ന് പിടിക്കുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ചൈനയിൽ കൊറോണ വൈറസ് എന്ന വൈറസ് ബാധ യഥാസമയം കണ്ടെത്താനോ, നിയന്ത്രിക്കുവാനോ‍ ആരോഗ്യവകുപ്പിന് കഴി‍ഞ്ഞില്ല. അതുപോലെ തന്നെ ചൈന പകർച്ചാവ്യാധിയുടെ ഗുരുതരാവസ്ഥ ലോകത്തിനു മുന്നിൽ മറച്ചുവയ്ക്കുകയും ചെയ്തു. ചൈന അത്തരത്തിൽ ഒരു നീതികേട് കാണിച്ചിരുന്നില്ലായെങ്കിൽ ഒരു പരിധിവരെ വൈറസിനെ പ്രതിരോധിക്കാനുള്ള നിയന്ത്രണങ്ങൾ കൈക്കൊള്ളാൻ നമുക്ക് കഴിയുമായിരുന്നു. 'കോവിഡ് 19’ കാട്ടുതീ പോലെ പടരുമെന്നും, ഒരു മനുഷ്യനെയല്ല മറിച്ച് ലോകത്തെ മുഴുവനും സംഹരിക്കുവാനുള്ള കഴിവ് അതിനുണ്ടെന്നും നമുക്ക് മുന്നറിയിപ്പ് തന്നത് 'ഡോ.ലിവെൻലിയാങ്ങ് ' എന്ന നേത്ര രോഗ വിദഗ്ദനാണ്. പക്ഷെ ആ മുന്നറിയിപ്പ് അദ്ദേഹത്തിന് മേൽ രാജ്യദ്രോഹ കുറ്റമായി ചുമത്തി. പിന്നീട് അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല, മാസങ്ങൾക്ക് ശേഷമുള്ള അന്വേഷണത്തിൽ കോവി‍ഡ് ബാധിച്ച് ഡോക്ടർ മരണപ്പെട്ടു എന്നുള്ള വിവരമാണ് ലോകം അറിയുന്നത്. മനുഷ്യനിൽ നിന്നും മനുഷ്യനിലേയ്ക്ക് വൈറസ് പകരും എന്നത് ലോകാരോഗ്യ സംഘടനയും 21/01/2020 ന് അംഗീകരിച്ചു.

അമേരിക്ക, ഇംഗ്ലണ്ട്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ ഈ വൈറസ് വൻതോതിൽ വ്യാപിക്കുകയും മനുഷ്യമരണങ്ങൾ കൂടുതലാകുകയും ചെയ്യുന്ന സമയത്താണ് നമ്മുടെ ഇന്ത്യയിലും (കേരളത്തിൽ) രോഗവ്യാപനം തുടങ്ങന്നത്. തുടർന്ന് രാജ്യത്ത് പ്രധാനമന്ത്രി "ലോക്ഡൗൺ" പ്രഖ്യാപിക്കുകയും മറ്റ് രാജ്യങ്ങൾക്ക് മാത്യക കാട്ടിക്കൊടുക്കുകയും ചെയ്തു. ജനങ്ങളുടെ പൂർണ്ണ പങ്കാളിത്തത്തോടെ ആ മഹാമാരിയെ നിയന്ത്രണവിധേയമാക്കുവാൻ നമ്മുടെ രാജ്യത്തിനു കഴിഞ്ഞു. "ലോക്ക് ഡൗൺ" നിർണ്ണായകമായ കുറേ ദിനങ്ങളായിരുന്നു. നെഗറ്റിവ്

എന്ന വാക്കിന്  പോസിറ്റീവ്   എനർജി   ലഭിച്ചു.  കൂട്ടിലകപ്പെട്ട  കിളികൾ, അവ 

അനുഭവിക്കുന്ന അവസ്ഥ എന്താണെന്ന് മനസ്സിലാക്കി തന്ന പ്രകൃതിയുടെ വികൃതി. ഒരിക്കലും ഉപേക്ഷിക്കുവാൻ പറ്റില്ലായെന്ന് നാം കരുതിയ പലതും നമുക്ക് ഉപേക്ഷിക്കേണ്ടതായി വന്നു. അതുപോലെ പുരാതനമായ ആചാരങ്ങൾ, ലക്ഷങ്ങൾ മുടക്കിയുള്ള കല്യാണാഘോഷങ്ങൾ, എന്തിനധികം മരണാനന്തര ച്ചടങ്ങകൾ പോലും വെറും ചടങ്ങുകളായി. മനുഷ്യൻ വെറുതെ അഹങ്കരിക്കുന്നു, മനുഷ്യജീവിതം മാറിമറിയാൻ ഒറ്റ നിമിഷം മതിയെന്ന് കോവിഡ് നമ്മെ പഠിപ്പിച്ചു.

"പ്രളയം" എന്ന വിപത്തിനെ നാം ഒന്നിച്ചു നിന്നു തോൽപ്പിച്ചു. യുദ്ധം ചെയ്യുന്നപോലെയാണ് മനുഷ്യൻ മരണത്തോട് പോരാടുന്നത്. അട്ടപ്പാടിയിലെ 'മധു' എന്ന ആദിവാസി യുവാവ് വിശന്നപ്പോൾ ഒരു നേരത്തെ ഭക്ഷണം കട്ട് കഴിച്ചതിന് അദ്ദേഹത്തെ അടിച്ചു കൊന്ന നാട്ടിൽ ഇന്ന് വിശക്കുന്നവരെ തേടി നാം നടക്കേണ്ടി വരുന്നു.

നാം ഈ അവസ്ഥകൾ നേരിടുമ്പോഴും, സുരക്ഷിതരായി വീടുകളിൽ വിശ്രമിക്കുമ്പോഴും വിശ്രമമില്ലാത്തെ പണിയെടുക്കുന്ന ഒരു കൂട്ടം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അതിൽ എടുത്തു പറയേണ്ടവരാണ് നമ്മുടെ ഡോക്ടേഴ്സും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും. രോഗികളെ മാറിമാറി പരിചരിക്കുമ്പോഴും, സ്വന്തം കുടുംബത്തെപോലും മറന്ന് വിശ്രമമില്ലാതെ നമുക്കായി പണിയെടുക്കുന്ന ദൈവ തുല്യരായ ഇവരെ എത്ര തൊഴുതാലും മതിവരില്ല. പിന്നെ നമ്മുടെ നിയമപാലകർ, അവർ നാടിന്റേയും നമ്മുടേയും രക്ഷയ്ക്കായി നിയമങ്ങൾ കർശനമായിത്തന്നെ നടപ്പിലാക്കുന്നു. അതുപോലെയാണ് നമ്മിലേയ്ക്ക് വിവരങ്ങൾ യഥാസമയം എത്തിക്കുന്ന മാധ്യമപ്രവർത്തകരും സാമൂഹ്യമാധ്യമങ്ങളും അവരേയും ഈ സമയം നാം ഓർക്കേണ്ടതായിട്ടുണ്ട്.

സാംസ്കാരികരമായും,രാഷ്ട്രീയമായും,മതപരമായും വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിലും പൊതുവായ ഒരു പ്രശ്നം വന്നാൽ നാം കേരളീയർ ഒറ്റക്കെട്ടായി പൊരുതി ജയിക്കും എന്ന മാതൃകയാണ് ലോകത്തിനു മുന്നിൽ ഇന്ന് തെളിയിച്ചിരിക്കുന്നത്. 'നിപ്പയേയും’, 'പ്രളയത്തേയും' തോൽപ്പിച്ച പോലെ - കൊറോണയെന്ന മഹാമാരിയെ തോൽപ്പിച്ചു എന്ന അഭിമാനത്തോടുകൂടി നമുക്ക് അതിജീവിക്കാം.

കാത്തിരിക്കാം .....അകന്നിരിക്കാം ......നല്ലൊരു നാളേയ്ക്കായി.

ആദിത്യൻ വിനോദ്
9 ജി വി രാജ സ്പോർട്ട്സ് സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം