ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/പച്ചക്കൊടി

Schoolwiki സംരംഭത്തിൽ നിന്ന്
പച്ചക്കൊടി

രാജ്യത്ത് ലോക് ഡൗൺ. ജീവനക്കാർ പരമാവധി വീട്ടിലിരുന്ന് ജോലി ചെയ്യുക. അനാവശ്യമായി പുറത്തിറങ്ങ രുത്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.ഇവയെ ല്ലാം തകൃതിയായി നടക്കുന്നു . എന്നാലും തന്നെ പോലുള്ളവരു ടെ കാര്യമോ? ഈ ചോദ്യം താൻ പല തവണ സ്വയം ചോദിച്ചതാ ണ്. യാത്രാവണ്ടികളൊന്നും ഓടുന്നില്ല. എന്നാൽ ചരക്കുവ ണ്ടികൾക്ക് വിശ്രമമില്ല. ഇത്രയും അപകടം നിറഞ്ഞ സമയത്തും തന്നെ പോലെ ചരക്കു തീവണ്ടി യോടിക്കുന്നവർ മാത്രമേ ജോലി ചെയ്യുന്നുണ്ടാവുകയുള്ളൂ എന്ന് അയാൾ സ്വയം ചിന്തിച്ചു. ദിവസവും എത്രയോ പേരുമായി ഇടപഴകുന്നു ,സംസാരിക്കുന്നു . അതും റെയിൽവേ സ്റ്റേഷനിൽ . പലമാതിരിയാളുകൾ, പലയിടത്തു നിന്നും വരുന്നവർ.താനും അക്കൂട്ടത്തിലുൾപ്പെടും. ഉള്ളിൽ ഭയമാണ്. എന്തെങ്കിലും സംഭവിച്ചാൽ..... അതു കൊണ്ട് ഭാര്യയേയും മക്ക ളേയും വീട്ടിൽ നിന്നു മാറ്റി . അവ രെക്കണ്ടിട്ട് ദിവസങ്ങളേറെയാ യി. ഒരു പക്ഷെ അവർക്ക് അതൊരു ശീലമായിരിക്കാം. രണ്ടും മൂന്നും ദിവസങ്ങൾ കഴിഞ്ഞ് വീട്ടിലെത്തുന്ന അച്ഛ നെക്കണ്ട് ശീലമായിരിക്കുന്നു . എന്നാൽ തനിക്കതു ശീലമാവു മോ ? ഫോൺ ചെയ്താൽ മക്ക ൾക്കു പറയാൻ വിശേഷങ്ങൾ ഏറെയാണ് .പക്ഷെ തൻറെയു ള്ളിൽ പുറത്തു കാണിക്കാതെ തിളച്ചു മറിയുന്ന ആധിയും . എന്തിനാ അവരെ ഓരോന്നു പറ ഞ്ഞു പേടിപ്പിക്കുന്നത് ?അതുമി തുമാലോചിച്ച് സ്റ്റേഷനിലൂടെ നടക്കുമ്പോഴാണ് സുഹൃത്തിന്റെ ഫോൺ കോൾ .അയാൾ ചോദിച്ചു :എന്താടോ ?" "നീയിപ്പൊ എവിടെയാ?" പതിവിനു വിപരീതമായി സുഹൃ ത്തിന്റെ ശബ്ദം അല്പം ഇടറിയി രുന്നു " നീ കാര്യം പറയ്" അതു പിന്നെ.... ഈറോഡ് റെയിൽവേയാശുപത്രീലെ ഡോക്ടർടെ പരിശോധനാ ഫലം പോസിറ്റീവ്. നീയറി ഞ്ഞോ " അയാൾ ഒന്നും പറയാതെ ഫോൺ കട്ടു ചെയ്തു.കഴിഞ്ഞ തവണ,രണ്ടു ദിവസം മുമ്പ് താൻ പോയതവിടെയാണ് .റെയിലിലൂ ടെ നീങ്ങുന്ന തന്റെ ജീവിതത്തി ൽ പല സംഭവങ്ങളുമുണ്ടായിട്ടു ണ്ട്. എന്നാൽ അതൊന്നും തന്നെ ഇത്രത്തോളം ഭയപ്പെടു ത്തിയിട്ടില്ല എന്നത് തീർച്ച.ആരി ൽ നിന്നെങ്കിലും അത് പടർന്നു പിടിക്കുന്നുണ്ടെങ്കിൽ.... ചില പ്പോൾ തനിക്കും..... ഇല്ല.തനി ക്കൊന്നുമുണ്ടാവില്ല. അയാൾ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു കൊണ്ട് നടന്നു .പച്ച ക്കൊടി വീശുന്ന ഉദ്യോഗസ്ഥൻ ,ചൂളം വിളിച്ചു കൊണ്ട് ഒരു ചരക്കു തീവണ്ടി കടന്നു പോയി. സ്റ്റേഷൻ വിജന മാണ് .കടകളൊന്നുമില്ല. രാവി ലെ 8 മണിക്ക് ഭക്ഷണം കഴിച്ച താണ് .ഇപ്പോൾ 4 മണി കഴിഞ്ഞു .ഒരു ചായ കുടിക്കാ മെന്നു കരുതിയാൽ അതിനും വഴിയില്ല. താൻ ജോലി ചെയ്യാൻ തുങ്ങിയതുമുതൽ ഇതുപോലെ ഒരിക്കലും വിജനമായ സ്റ്റേഷൻ കണ്ടിട്ടില്ല. എന്നാലും ഭയപ്പെ ടുത്തുന്ന സംഭവങ്ങൾ അയാളു ടെ മനസിനെ വീണ്ടും തളർത്തി ക്കൊണ്ടിരുന്നു.ദിവസവും പല ഡ്രൈവർമാരാണ് ഒരെഞ്ചിനിൽ ജോലി ചെയ്യുന്നത്. അതിലാർ ക്കെങ്കിലും..... ഇല്ല .താനെന്തി നാ ആവശ്യമില്ലാത്തതെല്ലാം ചിന്തിക്കുന്നത് .അയാൾ മനസ്സും ചിന്തയും ശൂന്യമാക്കാ ൻ ശ്രമിച്ചു .പുറത്ത് ഗേറ്റിനടുത്ത് വെള്ള വസ്ത്രമ ണിഞ്ഞ മാലാഖമാർ .അയാൾ ചിന്തിച്ചു. രാവും പകലുമില്ലാതെ അക്ഷീണം പ്രവർത്തിക്കുന്ന ആയിരക്കണ ക്കിന് ആരോഗ്യ പ്രവർത്തകരെ പോലെ താൻ ചെയ്യുന്നതും ഒരു സാമൂഹ്യ സേവനമല്ലേ ?' അയാ ൾ ആ മാലാഖമാരുടെ അടു ത്തേക്കു പോയി. ഒരു സിസ്റ്റർ അയാളുടെ ശരീരതാപനില പരിശോധിച്ചു .അയാളുടെ മന സുവായിച്ചിട്ടെന്നവണ്ണം, ഒരു പുഞ്ചിരിയോടെ അവർ പറഞ്ഞു: "പേടിക്കേണ്ട. നിങ്ങൾ ക്ക് ഒരു കുഴപ്പവുമില്ല." അയാളുടെ കണ്ണും മനസ്സും ചിന്തയും എന്നത്തേതിലും അധികം ശോഭയോടെ വിടർന്നു. എന്നും തോന്നാത്ത ഒരു വിശ്വാസം അയാളുടെയുള്ളിൽ നാമ്പിട്ടു.

നിള സി ബി
8 ഇ ജി വി ജി എച്ച് എസ് എസ് ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2023 >> രചനാവിഭാഗം - കഥ