ജി.വി.എൽ.പി.എസ് ചിറ്റൂർ/വിദ്യാരംഗം/നാടൻപാട്ട്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

നാടൻപാട്ട് കൂട്ടം

നാടൻപാട്ടു പാടാൻ കഴിവുള്ള കുട്ടികളെ കോർത്തിണക്കിക്കൊണ്ടാണ് നാടൻപാട്ട് കൂട്ടം സംഘടിപ്പിച്ചത്. ഏറ്റവും കൂടുതൽ കുട്ടികൾ ഇഷ്ടപ്പെടുന്ന ഒരു കൂട്ടമാണ് നാടൻപാട്ട് കൂട്ടം. നല്ലൊരു നാടൻപാട്ട് പാടിക്കൊണ്ടാണ് അധ്യാപികയായ ലില്ലി ടീച്ചർ ഇതിൻറെ ഉദ്ഘാടനം നിർവഹിച്ചത്. സ്കൂളിലെ പ്രധാന അധ്യാപികയായ ശ്രീമതി ശൈലജ ടീച്ചർ നാടൻപാട്ട് കൂട്ടത്തിന്റെ അധ്യക്ഷത സ്ഥാനം അലങ്കരിച്ചു. തുടർന്ന് അധ്യാപികയായ ബബിത ടീച്ചർ ആലപിച്ച നാടൻപാട്ട് കുട്ടികൾ ഏറ്റു ചൊല്ലിയത് നാടൻപാട്ടിന്റെ പുതിയൊരു ലോകത്തേക്ക് കുട്ടികളെ എത്തിച്ചു. തുടർന്ന് നാടൻ പാട്ട് എന്നാലെന്ത് എന്ന ചോദ്യത്തിലൂടെ നാടൻ പാട്ടിനെ കുറിച്ചുള്ള കാര്യങ്ങൾ അധ്യാപിക പറഞ്ഞു കൊടുത്തു. നാടൻപാട്ടിന് ശരിയായ ഒരു ഭാഷയില്ല. അത് നമ്മുടെ പൂർവികരിൽ നിന്ന് ഉടലെടുത്തു വന്ന ഗാനങ്ങളാണ്. നാട്ടിൻപുറത്തെ ഭാഷകളാണ് നാടൻപാട്ടിന്റെ അടിസ്ഥാനഘടകം. നാടിൻറെ എല്ലാ സ്പന്ദനങ്ങളും ഉൾക്കൊള്ളുന്ന ജീവ സത്തയാണ് നാടൻപാട്ട്. പണ്ഡിത പാമര ഭേദമന്യേ ഏവർക്കും ആസ്വദിക്കാൻ പറ്റുന്ന പാട്ടാണ് നാടൻപാട്ട്. പണ്ടുകാലത്ത് നാടിൻറെ ജീവനാഡിയായിരുന്നു നമ്മുടെ നാടൻപാട്ട്. ഇടക്കാലത്ത് നാടൻപാട്ടിന്റെ പ്രചാരത്തിന് കോട്ടം വന്നുവെങ്കിലും ഇന്ന് ഈ കലാരൂപത്തിന് പ്രശസ്തിയും, പ്രചാരവും ഉണ്ട് എന്ന് ടീച്ചർ പറഞ്ഞുകൊടുത്തു. തുടർന്ന് കുട്ടികളുടെ നാടൻപാട്ട് അവതരണം ഉണ്ടായിരുന്നു.