കവിതകൂട്ടം

ഓരോ ക്ലാസിലെയും കുട്ടികളിൽനിന്ന് കവിതയിൽ വാസനയുള്ളവരെ തെരഞ്ഞെടുത്തു കൊണ്ടാണ് കവിതകൂട്ടം ഉണ്ടാക്കിയത്. ഈ കൂട്ടത്തിന്റെ ഉദ്ഘാടനം കുഞ്ഞുണ്ണിമാഷിന്റെ ഒരു കവിത ആലപിച്ചുകൊണ്ട് അധ്യാപികയായ ഗീത ടീച്ചർ നിർവ്വഹിച്ചു. തുടർന്ന് കുട്ടികളെകൊണ്ട് ഗ്രൂപ്പായി കവിത ആലപിക്കാനുള്ള അവസരം നൽകി. പിന്നീട് വൈലോപ്പിള്ളിയുടെ 'മാമ്പഴം' എന്ന കവിത കേൾപ്പിച്ചു. ഇതിനെ മുൻനിർത്തി ഓരോ കവിതയ്ക്കും അതിന്റെതായ താളവും, അർത്ഥവും ഉണ്ടെന്ന് അധ്യാപിക പറഞ്ഞു. ഓരോ കവിതയും പാടേണ്ടത് അതിൻറെ അർത്ഥം ഉൾക്കൊണ്ട് വേണമെന്ന് കുട്ടികൾക്ക് മനസ്സിലായി. വ്യക്തിഗതമായും കവിത ചൊല്ലാൻ ഉള്ള അവസരം കുട്ടികൾക്ക് നൽകി. തുടർന്ന് കരുണ, ഐക്യഗാഥ, വെണ്ണക്കണ്ണൻ തുടങ്ങിയ നിരവധി കവിതകൾ കുട്ടികളെ കേൾപ്പിച്ചു.,അത് അവരെ കവിതയുടെ പുതിയൊരു ലോകത്തേക്ക് കൊണ്ടുപോയി. ഓരോ കവിതയും മനോഹരമാകുന്നത് അവയുടെ ആഴങ്ങളിലേക്ക് നമ്മൾ ചൊല്ലുമ്പോൾ ആണ് എന്ന് അധ്യാപകനായ പവിൽദാസ് പറഞ്ഞു കൊടുത്തു. തുടർന്ന് കുഞ്ഞുണ്ണി മാഷിൻറെ കവിത അധ്യാപിക ചൊല്ലുകയും കുട്ടികൾ ഏറ്റു ചൊല്ലുകയും ചെയ്തത് കവിത കൂട്ടത്തിന് വളരെയേറെ ആവേശമേകി.