ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എൽ.പി.എസ് ചിറ്റൂർ/വായിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്


ഷൈലജ.എൻ.കെ പ്രധാന അധ്യാപിക


                    ചിറ്റൂരിലെ പ്രധാന പൊതുവിദ്യാലയമെന്ന നിലയിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന നമ്മുടെ വിദ്യാലയത്തിൽ വ്യത്യസ്ത മേഖലകളിൽ നിന്നുമുള്ള നാനൂറിലധികം കുട്ടികൾ പഠിച്ചു വരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണം ലക്ഷ്യമിട്ട് നടത്തുന്ന പ്രവർത്തനത്തിന്റെ ഭാഗമായി രക്ഷിതാക്കളുടെ സഹകരണത്തോടെ നമ്മുടെ സ്കൂളിന് മികവിനെ കേന്ദ്രമാക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാലയത്തിലെ അക്കാദമിക നിലവാരവും കലാകായിക രംഗത്തുള്ള മികവും  ഇനിയും ഉയർത്തുന്നതിന് ഭൗതിക സാഹചര്യം വർദ്ദിപ്പിക്കേണ്ടതോടൊപ്പം നൂതനമായ വിദ്യാഭ്യാസ മാർഗ്ഗങ്ങളും നടപ്പാക്കേണ്ടതുണ്ട്.അതിലേക്കായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൊതു സമൂഹത്തിൻറെയും സഹകരണം ഉറപ്പു വരുത്തേണ്ടതുണ്ട്.


ഭൗതികമായ ഒട്ടേറെ പരിമിതികൾ ചൂണ്ടിക്കാണിക്കാനാവും എങ്കിലും സർക്കാർ വിദ്യാലയങ്ങളുടെ മേന്മകൾ തിരിച്ചറിഞ്ഞേ മതിയാവൂ.
 
  • ശാസ്ത്രീയ പരിശീലനം ലഭിച്ച അധ്യാപകർ
  • പാഠ്യപദ്ധതിക്കനുസൃതമായി അധ്യാപകർക്ക് നൽകുന്ന തുടർ പരിശീലനങ്ങൾ
  • ഹലോ ഇംഗ്ലീഷ്
  • ഐടി ഉപയോഗിച്ച് കൊണ്ടുള്ള പഠനം
  • ഐടിക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള പഠനം
  • കലാ-കായിക മേളകൾ
  • പഠനവൈകല്യമുള്ള കുട്ടികൾക്കുള്ള പ്രത്യേക ശ്രദ്ധയും പരിശീലനവും
  • പാഠ്യ പാഠ്യാനുബന്ധ സജീവ പിന്തുണ നൽകുന്ന അധ്യാപക- രക്ഷകർത്തൃ സമിതികൾ
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന ആശയം മുൻനിർത്തി നടപ്പിൽ വരുത്തുന്ന ഭാവി പ്രവർത്തനത്തിന് എല്ലാ സുമനസ്സുകളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.