ജി.വി.എൽ.പി.എസ് ചിറ്റൂർ/ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇംഗ്ലീഷ് ക്ലബ്

ഞങ്ങളുടെ സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബ് എല്ലാവർഷവും സജീവമായി പ്രവർത്തിച്ചുവരുന്നു. ഇംഗ്ലീഷ് പഠനം പരിപോഷിപ്പിക്കാനുള്ള എല്ലാ പ്രവർത്തനങ്ങളും സജീവമാണ്. ഹലോ ഇംഗ്ലീഷ് എന്ന് സർക്കാർ സംരംഭം 2018 ജൂൺ 20 ഉച്ചയ്ക്ക് രണ്ടുമണിക്ക് ബി.ആർ.സി.ട്രൈനർ സുമംഗല ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ ഇംഗ്ലീഷ് പരിപാടികളും ഉണ്ടായിരുന്നു. കൂടുതൽ ഇംഗ്ലീഷ് ഭാഷ പരിപോഷിപ്പിക്കാനായി ക്ലാസ്സുകളിൽ അധ്യാപികമാർ കുട്ടികളോട് സംവാദം നടത്താറുണ്ട്. തിരിച്ച് പറയാൻ തീരെ ബുദ്ധിമുട്ടാണെങ്കിലും കുട്ടികൾ നല്ലവണ്ണം മനസ്സിലാക്കി മലയാളത്തിൽ അല്ലെങ്കിൽ തമിഴിൽ മറുപടി പറയുന്നുണ്ട്. ഈ ഭാഷയോട് പ്രത്യേക മമതയും പ്രകടിപ്പിക്കാറുണ്ട്. കുട്ടികളുടെ ഇംഗ്ലീഷ് പഠനം അങ്ങനെ ജി.വി.എൽ.പിയുടെ ഇംഗ്ലീഷ് ക്ലബ്ബിലൂടെ അനായാസം നടക്കുന്നു.

ലക്ഷ്യം

  • ഇംഗ്ലീഷ് പഠനം പരിപോഷിപ്പിക്കുക
  • ഇംഗ്ലീഷ് കുട്ടി കവിതകൾ, ചെറിയ വിവരണങ്ങൾ എന്നിവ നാലാം ക്ലാസ് കൂട്ടുകാർ സ്വയം എഴുതുന്നു.

ഉദ്ഘാടനം

ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിലെ ഇംഗ്ലീഷ് ക്ലബ് അദ്ധ്യാപിക റീന ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം. നാം ഉപയോഗിക്കുന്ന പല ഇംഗ്ലീഷ് വാക്കുകളും ഇംഗ്ലീഷ് അറിയാത്തവർ പോലും ഉപയോഗിക്കുന്നു. നാമറിയാതെതന്നെ അവ നമ്മുടെ ഭാഷയിൽ ഇടം പിടിച്ചിരിക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ധ്യാപിക സൂചിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയുടെ ജന്മദേശം, വ്യത്യസ്തമായ ശൈലികൾ, പ്രാദേശികഭേദങ്ങൾ, ഭാഷയുടെ സൗന്ദര്യം എന്നിവ ഉദാഹരണസഹിതം കുട്ടികൾക്ക് മനസിലാക്കിക്കൊടുത്തു. കുട്ടികളുമായുള്ള ഇടപെടലുകൾ എല്ലാം തന്നെ ഇംഗ്ലീഷിലായതിനാൽ രസകരമായ ക്ലാസ് അന്തരീക്ഷം സൃഷ്ടിക്കാനും കഴിഞ്ഞു. ആംഗ്യപ്പാട്ടുകൾ, വീഡിയോ പ്രദർശനം എന്നിവ കുട്ടികളെ ഏറെ ആകർഷിച്ചു. ഇംഗ്ലീഷിനെ ഭയമില്ലാതെ സമീപിക്കാനുള്ള ഒരു തുടക്കമിടൽ കൂടിയായിരുന്നു ഈ വേദി. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം പ്രകടിപ്പിക്കാനായി അവരുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ഒരു ഇംഗ്ലീഷ് മാഗസിൻ പുറത്തിറക്കാൻ കുട്ടികളുടെ നിർദ്ദേശിക്കുകയും അതിനു Sparkles എന്ന് നാമകരണം ചെയ്യുകയും ചെയ്തു. പ്രധാനാധ്യാപിക ഷൈലജ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സുപ്രഭ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പരിപാടികളുടെ അവതരണവും ഉണ്ടായിരുന്നു.

പ്രവർത്തനങ്ങൾ

  • ഇംഗ്ലീഷ് അസംബ്ലി
  • ഇംഗ്ലീഷ് വേക്കപ്പ് ആക്ടിവിറ്റീസ്
  • ഇംഗ്ലീഷ് പസിലുകൾ
  • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്
  • പാടത്തോട് അനുബന്ധമായ സ്കിറ്റുകൾ
  • കോറിയോഗ്രഫി

ഇംഗ്ലീഷ് ഫെസ്റ്റ്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന ഒരു പരിപാടിയാണ് ഇംഗ്ലീഷ് ഫെസ്റ്റ്. കുട്ടികളെ ഇംഗ്ലീഷ് ഭാഷയിൽ കൂടുതൽ ശ്രദ്ധ പുലർത്തിപ്പിക്കാനും രസകരമായി പഠിപ്പിക്കാനുമുള്ള പഠന പദ്ധതിയാണ് ഇംഗ്ലീഷ് ഫെസ്റ്റ്. നമ്മുടെ വിദ്യാലയത്തിന്റെ ഇംഗ്ലീഷ് ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത് ജി.വി.ജി.എച്ച്.എസ്.എസ് ചിറ്റൂരിലെ റിട്ടയേർഡ് പ്രിൻസിപ്പാളും ഇംഗ്ലീഷ് അധ്യാപികയുമായ സൂര്യകുമാരിയാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മേന്മകളെകു്റികുറിച്ച് അധ്യാപിക കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അതുകൊണ്ട് എന്ത് പഠിക്കുമ്പോഴും ഇഷ്ടപ്രകാരം പഠിച്ചാൽ വളരെ എളുപ്പത്തിൽ മനസ്സിലാക്കാം എന്ന് പറഞ്ഞുകൊടുത്തു. തുടർന്ന് ഓരോ ക്ലാസിലെയും കുട്ടികളുടെ ഇംഗ്ലീഷ് പരിപാടികൾ നടന്നു. കുട്ടികൾ എല്ലാവരും തന്നെ ഇംഗ്ലീഷ് ഫെസ്റ്റിൽ പങ്കാളികളായി. ഒന്നിനൊന്ന് മികവുറ്റ പരിപാടികളാണ് കുട്ടികൾ അവതരിപ്പിച്ചത്. പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീജിത്ത് ചടങ്ങിന് അധ്യക്ഷസ്ഥാനം വഹിച്ചു. ഇംഗ്ലീഷ് ഭാഷയെ ഇഷ്ടപ്പെടാനും അനായാസം കൈകാര്യം ചെയ്യാനുമുള്ള ഒരു മനോഭാവം കുട്ടികളിൽ ഉണ്ടാക്കിയെടുക്കുക എന്ന് ഒരു ഉദ്യമമായിരുന്നു ഇംഗ്ലീഷ് ഫെസ്റ്റ്. വളരെ നല്ല രീതിയിൽ നടത്തുന്നതിൽ അധ്യാപകരും കുട്ടികളും വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്.