ജി.വി.എൽ.പി.എസ് ചിറ്റൂർ/അക്ഷരവൃക്ഷം/ശുചിയായിരിക്കാം... ഇന്നും... എന്നും...

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിയായിരിക്കാം... ഇന്നും... എന്നും...

നാം കുട്ടിക്കാലം മുതൽ കേൾക്കുന്ന ഒരു വാക്കാണ് ശുചിത്വം. ശുചിത്വം എന്നാൽ വൃത്തി അഥവാ അഴുക്കില്ലാത്ത അവസ്ഥയാണ്.നമ്മുടെ പ്രപഞ്ചത്തിൽ ധാരാളം സൂക്ഷ്മാണുക്കൾ ഉണ്ട്. നമ്മുടെ ശുചിത്വക്കുറവ് ഈ സൂക്ഷ്മാണുക്കളുടെ ശക്തി വർദ്ധിപ്പിക്കുന്നു. അവ നമ്മെ ആക്രമിക്കുകയും കീഴടക്കുകയും ചെയ്യുന്നു. വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസര ശുചിത്വവും. അതു കൊണ്ട് നാം ഏവരും നിത്യജീവിതത്തിൽ ഇവ രണ്ടും കർശനമായി പാലിക്കണം.

ആദ്യമായി പരിസര ശുചീകരണത്തിനുള്ള വഴികൾ പരിശോധിക്കാം

1. വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

2. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയരുത്.

3. പൊതുസ്ഥലങ്ങളിൽ തുപ്പുകയോ, മൂക്കു ചീറ്റുകയോ ചെയ്യരുത്.

4. ജലാശയങ്ങൾ വൃത്തികേടാക്കരുത്.

5. തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം നടത്തരുത്.

6. മാലിന്യം വേസ്റ്റ് ബിന്നിൽ തന്നെ നിക്ഷേപിക്കണം.

7. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, പ്ലാസ്റ്റിക് കത്തിക്കരുത്, അവ റീസൈക്കിൾ യൂണിറ്റിൽ എത്തിക്കുക.

8. ചെടികൾ നട്ടു പിടിപ്പിക്കുക.

9. ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കുക.

10. വീട്ടിലുണ്ടാകുന്ന ജൈവമാലിന്യങ്ങൾ വീട്ടിൽ തന്നെ സംസ്കരിക്കുക.

ഇനി വ്യക്തിശുചിത്വമാർഗ്ഗങ്ങൾ പരിശോധിക്കാം

1. നിത്യവും വൃത്തിയായി കുളിക്കണം.

2. രാവിലെയും വൈകിട്ടും പല്ലുതേക്കണം.

3. വസ്ത്രങ്ങൾ വെയിലത്തുണക്കി ഉപയോഗിക്കുക.

4. വീടിനു പുറത്തു പോകുമ്പോൾ ചെരുപ്പിടണം.

5. തോർത്ത്, ടവ്വൽ എന്നിവ മാറി ഉപയോഗിക്കരുത്.

6. നഖങ്ങൾ വെട്ടണം, നഖം കടിക്കരുത്.

7. മലമൂത്ര വിസർജനത്തിനു ശേഷം കൈകാലുകൾ സോപ്പിട്ടു കഴുകണം.

8. ആഹാരം കഴിക്കുന്നതിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകണം.

9. ശുദ്ധമായ തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.

10. പഴകിയ, തുറന്നുവെച്ച ആഹാരം കഴിക്കരുത്.

ശുചിത്വ പഠനം ആരംഭിക്കേണ്ടത് അവരവരുടെ വീടുകളിൽ നിന്നാണ്. മുതിർന്നവരിലൂടെ ശുചിത്വബോധം കുട്ടികളിലേക്ക് എത്തുന്നു. പിന്നീട് അതൊരു പഠനവിഷയമായി മാറുന്നു. ഇന്നലെവരെ ശുചിത്വം ഒരു മനുഷ്യനെ പൂർണ്ണ ആരോഗ്യവാനാക്കി, എന്നാലിന്ന് ശുചിത്വം മനുഷ്യ ജീവൻ നിലനിർത്താനുള്ള ഒരു അവശ്യഘടകമാണ്. നാം എല്ലാവരും ഒറ്റക്കെട്ടായി ശുചിത്വ പാലനം ഒരു ജീവിതശൈലിയാക്കി മാറ്റിയെടുക്കണം. അതിലൂടെ മാനവരാശിയെ ഈ നീല ഗ്രഹത്തിൽ നിലനിർത്താം.

ഇഷ രഞ്ജിത്ത് കെ
2 A ജി.വി.എൽ.പി.എസ് ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം