ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2025-26
അക്ഷരമുറ്റം ക്വിസ്
സബ്ജില്ലാതല അക്ഷരമുറ്റം ക്വിസ് മത്സരം സെപ്റ്റംബർ 27 ന് പൊൽപ്പുള്ളി കെവിഎം യു. പി.സ്കൂളിൽ വെച്ച് നടന്നു. സ്കൂൾതല മത്സരത്തിൽ വിജയിച്ച ശ്രിഖ പ്രശാന്ത്, ശ്രീരാം കെ.എസ്. എന്നിവർ പങ്കെടുത്തു. ശ്രീരാം കെ. എസ്. ഉപജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടി.
ഉപജില്ലകായിക മേള
ഈ വർഷത്തെ ഉപജില്ല കായികമേള കഞ്ചിക്കോട് അസ്സീസി ഹൈസ്കൂളിൽ വെച്ചു നടന്നു. LP മിനി, കിഡ്‌ഡീസ് വിഭാഗങ്ങളിൽ വിദ്യാർത്ഥികൾ മത്സരിച്ചു. എൽ.പി മിനി പെൺകുട്ടികളുടെ 50 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനവും 100 മീറ്റർ ഓട്ടമത്സരത്തിൽ രണ്ടാം സ്ഥാനവും രണ്ടാം ക്ലാസ് വിദ്യാർഥിയായ ശ്രീദയ. എസ്സിന് ലഭിച്ചു. എൽ.പി കിഡ്ഡീസ് പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ മൂന്നാം ക്ലാസ് വിദ്യാർഥിയായ സ്ട്രൈനയ്ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. റിലേയിൽ രണ്ടാം സ്ഥാനവും നേടി. മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ഉപജില്ലാ ശാസ്ത്രോത്സവവും സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയമേളയും
ഈ വർഷത്തെ ഉപജില്ല ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിതശാസ്ത്ര , പ്രവൃത്തിപരിചയ മേളയും ഒക്ടോബർ 9 ,10 തീയതികളിൽ വണ്ടിത്താവളം KKM ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. പങ്കെടുത്ത എല്ലാ ഇനങ്ങളിലും കുട്ടികൾ ഗ്രേഡുകൾ കരസ്ഥമാക്കി. സർട്ടിഫിക്കറ്റുകൾ സ്കൂൾ അസംബ്ലിയിൽ വിതരണം ചെയ്തു.
| ക്രമനമ്പർ | ഐറ്റം | കുട്ടിയുടെ പേര് | സ്ഥാനം |
|---|---|---|---|
| 1 | സയൻസ് ക്വിസ് | ശ്രിഖ പ്രശാന്ത്, ശ്രീരാം കെഎസ് | മൂന്നാം സ്ഥാനം A ഗ്രേഡ് |
| 2 | ചാർട്ട് | അലീന എൻ, അവനിക ആർ | A ഗ്രേഡ് |
| 3 | ശേഖരണം | ശ്രിഖ പ്രശാന്ത്, അമേയ വി | A ഗ്രേഡ് |
| 4 | പരിസര നിരീക്ഷണം | ആയിഷ എൻ, ഐശ്വര്യ പി എസ് | A ഗ്രേഡ് |
| 5 | പരീക്ഷണം | രശ്മി ആർ, ശ്രീരാം കെ എസ് | A ഗ്രേഡ് |
| ക്രമനമ്പർ | ഐറ്റം | കുട്ടിയുടെ പേര് | സ്ഥാനം |
|---|---|---|---|
| 1 | ഗണിതപസ്സിൽ | അഭിനിത എ | മൂന്നാം സ്ഥാനം A ഗ്രേഡ് |
| 2 | നമ്പർ ചാർട്ട് | ശ്രേയ എസ് | B ഗ്രേഡ് |
| 3 | സ്റ്റിൽ മോഡൽ | സഹാന പി | B ഗ്രേഡ് |
| 4 | ജ്യാമിതീയ ചാർട്ട് | അൻസിക | B ഗ്രേഡ് |
| 5 | ഗണിത ക്വിസ് | അൽന ഡേവിസ് | B ഗ്രേഡ് |
| ക്രമനമ്പർ | ഐറ്റം | കുട്ടിയുടെ പേര് | സ്ഥാനം |
|---|---|---|---|
| 1 | ചാർട്ട് | അതിക്ഷാ സുരേഷ്, മിത്രജ ശ്രീ | A ഗ്രേഡ് |
| 2 | ആൽബം മേക്കിങ് | ചൈത്ര വർണ്ണ, റിജ്വൽ പി | എ ഗ്രേഡ് |
| 3 | സോഷ്യൽ സയൻസ് ക്വിസ് | മിത്രജ ശ്രീ | ബി ഗ്രേഡ് |
| ക്രമനമ്പർ | ഐറ്റം | കുട്ടിയുടെ പേര് | സ്ഥാനം |
|---|---|---|---|
| 1 | മുത്തുകൾ കൊണ്ടുള്ള നിർമ്മാണം | റിഷാൻ റിതീജ് | രണ്ടാം സ്ഥാനം A ഗ്രേഡ് |
| 2 | പാഴ്‌വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണം | നിരഞ്ജന പി | B ഗ്രേഡ് |
| 3 | ചന്ദനത്തിരി നിർമ്മാണം | കീർത്തന ദേവി ആർ | A ഗ്രേഡ് |
| 4 | ഒറിഗാമി | അനഘ എ | B ഗ്രേഡ് |
| 5 | കുട നിർമ്മാണം | ഗൗതം പി കേശവ് | A ഗ്രേഡ് |
| 6 | വെജിറ്റബിൾ പ്രിന്റിംഗ് | അൽന ഡേവിസ് | A ഗ്രേഡ് |
| 7 | പോട്ടറി പെയിൻറിംഗ് | എം ജസ്രീന | C ഗ്രേഡ് |
| 8 | കയർചവിട്ടി നിർമാണം | ചാരു നിവേദിത | A ഗ്രേഡ് |
| 9 | ഇലക്ട്രിക്കൽ വയറിങ് | വർഷ എ | A ഗ്രേഡ് |
| 10 | കളിമണ്ണ് കൊണ്ടുള്ള നിർമ്മാണം | ഡി ദേവിക | A ഗ്രേഡ് |
ഉപജില്ല കലോത്സവം - വിജയ കിരീടം ചൂടി വിക്ടോറിയ
ഈ വർഷത്തെ ചിറ്റൂർ ഉപജില്ലാ കലോത്സവം ഒക്ടോബർ 29,30,31, നവംബർ 1 തീയതികളിലായി നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, ജി യു പി സ്കൂൾ നല്ലേപ്പിള്ളി, ജി എൽ പി എസ് നല്ലേപ്പിള്ളി എന്നിവിടങ്ങളിൽ വച്ച് നടന്നു. 11 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് മത്സരങ്ങളിലും നമ്മുടെ വിദ്യാലയത്തിൽ നിന്നും കുട്ടികൾ പങ്കെടുത്തു. പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടിക്കൊണ്ട് 65 ൽ 65 മാർക്ക് കരസ്ഥമാക്കി. LP വിഭാഗം അഗ്രിഗേറ്റ് ഒന്നാം സ്ഥാനവും ഉപജില്ലയിലെ മികച്ച സർക്കാർ എൽ പി സ്കൂളിനുള്ള ട്രോഫിയും ലഭിച്ചു. തമിഴ് കലോത്സവത്തിലും ഉപജില്ലയിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനം ലഭിച്ചു. തമിഴ് കലോത്സവത്തിൽ 7 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് മത്സരങ്ങളിലുമാണ് കുട്ടികൾ പങ്കെടുത്തത്. ഇതിൽ 8 മത്സരങ്ങളിൽ A ഗ്രേഡും ഒരു മത്സരത്തിൽ B ഗ്രേഡും ലഭിക്കുകയുണ്ടായി. മാത്രമല്ല വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്ക് വ്യക്തിഗത ട്രോഫിയും ഷീൽഡും ലഭിച്ചു.
- വീഡിയോ കണ്ടു നോക്കാം- വിജയ കിരീടം ചൂടി വിക്ടോറിയ
| ക്രമനമ്പർ | കുട്ടിയുടെ പേര് | ഐറ്റവും സ്ഥാനവും |
|---|---|---|
| 1 | കീർത്തനദേവി ആർ | ഭരതനാട്യം - ഒന്നാം സ്ഥാനം എ ഗ്രേഡ്, നാടോടിനൃത്തം - ഒന്നാം സ്ഥാനം എ ഗ്രേഡ്, സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് |
| 2 | ശിവന്യ എസ് | കന്നട പദ്യംചൊല്ലൽ - എ ഗ്രേഡ്, സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് |
| 3 | ശ്രിഖ പ്രശാന്ത് | ഇംഗ്ലീഷ് പദ്യംചൊല്ലൽ - ഒന്നാം സ്ഥാനം എ ഗ്രേഡ്, കന്നഡ പ്രസംഗം - രണ്ടാം സ്ഥാനം എ ഗ്രേഡ് |
| 4 | അൻസിക എം | ലളിതഗാനം - മൂന്നാം സ്ഥാനം A ഗ്രേഡ്, സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് |
| 5 | ശിഖ ശാലിനി എസ് | സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് |
| 6 | ആയിഷ എൻ | സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് |
| 7 | നക്ഷത്ര എസ് | സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് |
| 8 | അഭിനിത എ | സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് |
| 9 | അലീന എൻ | അറബിപദ്യം - ഒന്നാം സ്ഥാനം എ ഗ്രേഡ്, മാപ്പിളപ്പാട്ട് - എ ഗ്രേഡ് |
| 10 | ജസ്രീന എം | തമിഴ്പദ്യം ചൊല്ലൽ - ഒന്നാം സ്ഥാനം എ ഗ്രേഡ് |
| 11 | രഞ്ജിമ ആർ | അഭിനഗാനം ഇംഗ്ലീഷ് - എ ഗ്രേഡ് |
| 12 | ശ്രിയ എസ് | അഭിനയഗാനം മലയാളം - എ ഗ്രേഡ് |
| ക്രമനമ്പർ | കുട്ടിയുടെ പേര് | ഐറ്റവും സ്ഥാനവും |
|---|---|---|
| 1 | ജസ്രീന എം | മോണോ ആക്ട് - ഒന്നാം സ്ഥാനം എ ഗ്രേഡ്, പ്രസംഗം - ഒന്നാം സ്ഥാനം എ ഗ്രേഡ്, പദ്യം ചൊല്ലൽ - രണ്ടാം സ്ഥാനം എ ഗ്രേഡ്, നാടകം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് |
| 2 | ഗൗഷിത എം | തിരുക്കുറൽ പാരായണം - ഒന്നാം സ്ഥാനം എ ഗ്രേഡ്, നാടകം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് |
| 3 | എച്ച് അഫ്സ ഫാത്തിമ | ലളിതഗാനം- ബി ഗ്രേഡ്, നാടകം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് |
| 4 | മുഹമ്മദ് ആകിൽ എം | കഥാകഥനം തമിഴ് - രണ്ടാം സ്ഥാനം എ ഗ്രേഡ്, നാടകം - ഒന്നാം സ്ഥാനം എ ഗ്രേഡ് |
| 5 | ദേവിക ഡി | കൈയ്യെഴുത്ത് മത്സരം -എ ഗ്രേഡ്, നാടകം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് |
| 6 | യശ്വന്ത് എസ് | നാടകം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് |
| 7 | ആത്തിഫ | നാടകം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് |
| 8 | സഞ്ജനാശ്രീ ഡി | ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് |
പോസ്റ്റർ രചന മത്സരം - ബി ആർ സി തലം
ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി സാമൂഹ്യ പുരോഗതിക്കായി ഭിന്നശേഷി സൗഹൃദ സമൂഹത്തെ വളർത്തിയെടുക്കുക എന്ന വിഷയത്തെ അടിസ്ഥാനമാക്കി സ്കൂൾ തലത്തിൽ നടത്തിയ പോസ്റ്റർ രചനയിൽ മികച്ചവ തിരഞ്ഞെടുത്ത് ബി.ആർ.സിക്ക് അയച്ചുകൊടുത്തു. നമ്മുടെ വിദ്യാർത്ഥിയായ2B യിൽ പഠിക്കുന്ന ആഗ ത്.ആർ,ബി.ആർ.സി തലത്തിൽ ഒന്നാം സ്ഥാനം നേടി. സമ്മാനദാനം ഭിന്നശേഷി ദിനമായ ഡിസംബർ 3ന് ബി.ആർ.സിയിൽ വെച്ച് വടവന്നൂർ ചാമിച്ചൻ , പ്രണവ് ആലത്തൂർ എന്നിവർ ചേർന്ന് നിർവഹിച്ചു.