ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

ഉപജില്ലാ ശാസ്ത്രോത്സവവും സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയമേളയും

ഉപജില്ലാ ശാസ്ത്രോത്സവവും സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയമേളയും ഒക്ടോബർ 30, 31 തീയതികളിൽ എലപ്പുള്ളി ഹൈസ്ക്കൂളിൽ വെച്ച് നടന്നു. ഇതിൽ നമ്മുടെ കുട്ടികളും പങ്കെടുത്ത് വിജയിച്ചു.

ശാസ്ത്രോത്സവം
ക്രമനമ്പർ ഐറ്റം കുട്ടിയുടെ പേര് സ്ഥാനം
1 ശേഖരണം വിഷ്മ ബി, ജിതിഷ്ണ ജെ A ഗ്രേഡ്
ഗണിതശാസ്ത്ര മേള
ക്രമനമ്പർ ഐറ്റം കുട്ടിയുടെ പേര് സ്ഥാനം
1 സ്റ്റിൽ മോഡൽ അഭിമന്യു .ടി .എസ് ഒന്നാം സ്ഥാനം A ഗ്രേഡ്
2 നമ്പർ ചാർട്ട് അതന്യ കൃഷ്ണ A ഗ്രേഡ്
3 ഗണിതപസ്സിൽ അനിരുദ്ധ് T B ഗ്രേഡ്
4 ജ്യോമട്രിക്കൽ ചാർട്ട് രോഹിണി R C ഗ്രേഡ്
സാമൂഹ്യ ശാസ്ത്രമേള
ക്രമനമ്പർ ഐറ്റം കുട്ടിയുടെ പേര് സ്ഥാനം
1 സാമൂഹ്യശാസ്ത്ര ക്വിസ് ആദിത്യൻ മേനോൻ മൂന്നാം സ്ഥാനം
2 സാമൂഹ്യശാസ്ത്ര ചാർട്ട് സൗപർണ്ണിക വി, ആദിത്യൻ മേനോൻ B ഗ്രേഡ്
പ്രവൃത്തി പരിചയമേള
ക്രമനമ്പർ ഐറ്റം കുട്ടിയുടെ പേര് സ്ഥാനം
1 ചോക്ക് നിർമാണം അബിൻ ബി ഒന്നാം സ്ഥാനം A ഗ്രേഡ്
2 വേസ്റ്റ് മെറ്റീരിയൽ നിർമാണം അനുശ്രേയ രണ്ടാം സ്ഥാനം A ഗ്രേഡ്
3 മുളകൊണ്ടുള്ള ഉത്പന്നങ്ങൾ ഹെലൻ ഷൈൻ A ഗ്രേഡ്
4 പേപ്പർ ക്രാഫ്റ്റ് കൃഷ കെ എസ് B ഗ്രേഡ്
5 ഫാബ്രിക് പെയിന്റിംഗ് അഞ്ജന കെ B ഗ്രേഡ്
6 ഇലക്ട്രിക് വയറിങ് ആകർഷ് എം B ഗ്രേഡ്
7 ബുക്ക് ബൈന്റിംഗ് അഖില എം എ B ഗ്രേഡ്
8 കയർചവിട്ടി നിർമാണം അനഘ എം എ C ഗ്രേഡ്
9 വോളിബോൾ നെറ്റ് നിർമാണം മൃദുൽ കെ C ഗ്രേഡ്

നിലയ്ക്കാത്ത ചുവടുകൾ

ഉപജില്ല കലോത്സവ വേദിയിൽ സംഘനൃത്തം കളിച്ചു കൊണ്ടിരിക്കുമ്പോൾ പകുതിയിൽ പാട്ട് നിലച്ചിട്ടും നൃത്തം നിർത്താതെ കൊച്ചു മിടുക്കികൾ. കാണികളെയാകെ ഹരം കൊള്ളിച്ചു കൊണ്ട് ഡാൻസ് പൂർത്തിയാക്കിയ വിക്ടോറിയൻ എൽ.പി യിലെ കൂട്ടുകാർ കലോത്സവ വേദിയിലെ താരങ്ങളായി മാറി. സംഘനൃത്ത മത്സരത്തിൽ പങ്കെടുത്ത കീർത്തന ,ശ്രേയാദാസ്, ഇഷ ,കാർത്തിക, പത്മകേശിക മേനോൻ, ആഷിമ ,അൻവിത തുടങ്ങിയവരാണ് സംഘനൃത്ത മത്സരത്തിൽ പങ്കെടുത്തത്. പാട്ട് നിന്നപ്പോൾ ഒട്ടും പതറാതെ എല്ലാവരും ഒരുമിച്ച് നൃത്തം പൂർത്തിയാക്കി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ഇത് മാധ്യമശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.

നവകേരളം - ഹരിതകേരളം മിഷൻ

നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ നടത്തിവരുന്ന ഹരിത ഓഡിറ്റിങ്ങിൻ്റെ ഭാഗമായി ചിറ്റൂർ തത്തമംഗലം നഗരസഭയുടെ പരിധിയിൽ വരുന്ന ഹരിത സ്ഥാപനങ്ങളുടെ പട്ടികയിൽ ജി.വി.എൽ.പി സ്കൂളിന് എ ഗ്രേഡ് ലഭിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.എൽ കവിതയിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

LSS 2023-24

ഈ അദ്ധ്യയന വർഷം അഭിൻ B, മയൂഖ M, വിഷ്മ B, ഭവ്യ R, അതന്യകൃഷ്ണ R, കൃഷ KS, ദീക്ഷ M, E.ആദിത്യൻ മേനോൻ, അനശ്വര R, കീർത്തന സമൻവിധ ശിവം, അഖില M A, ജിതിഷ്ണJ, അഭിനന്ദ് A, സൗപർണിക V എന്നീ 14 കുട്ടികൾ എൽ.എസ്.എസ് നേടി. ചിട്ടയായ പരിശീലനവും വിദ്യാർത്ഥികളുടെ പ്രയത്നവും രക്ഷിതാക്കളുടെ പിന്തുണയും ഇതിന് സഹായകമായി. ഓൺലൈനിൽ മാതൃകാ ചോദ്യങ്ങൾ നൽകിയും പരീക്ഷാർത്ഥികൾക്ക് പ്രത്യേകം ക്ലാസുകൾ നൽകിയും പരിശീലനം നടത്തി. മാതൃകാ പരീക്ഷകളും വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ പ്രാപ്തരാക്കി. സ്കോളർഷിപ്പിന് അർഹരായവരെ മുൻവർഷങ്ങളിലെന്നപോലെ സമ്മാനങ്ങൾ നൽകി അനുമോദിക്കുകയും ചെയ്തു.