ജി.വി.എൽ.പി.എസ് ചിറ്റൂർ/தமிழ் /எழுத்து மரம்/രോഗ പ്രതിരോധം

രോഗ പ്രതിരോധം

ലോകം മുഴുവൻ കൊറോണ പടർന്നു പിടിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ രോഗപ്രതിരോധ ശേഷിയുടെ പ്രാധാന്യം എടുത്തു പറയേണ്ട ഒന്നാണ്. നാമെല്ലാം രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ശ്രദ്ധിക്കണം. ഇതിലൂടെ ഒരു വിധം രോഗങ്ങളെയെല്ലാം തടയാം. അതിനായി നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പച്ചക്കറികൾ, പഴങ്ങൾ, ഇലക്കറികൾ എന്നിവയെല്ലാം നാം നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിലൂടെ പകർച്ചവ്യാധികളേയും തടയാൻ കഴിയും. വിഷരഹിത പച്ചക്കറികൾ കഴിക്കുന്നത് ആരോഗ്യം വർദ്ധിപ്പിക്കുന്നതോടൊപ്പം പ്രതിരോധ ശക്തിയും കൂട്ടുന്നു. ഇതിനായി വീട്ടിൽ തന്നെ ലഭ്യമായ സ്ഥലത്ത് പച്ചക്കറികൾ നട്ടുവളർത്തണം.

ഋതു. എസ്.എം
4 B ജി.വി.എൽ.പി.എസ് ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - ലേഖനം