ജി.വി.എച്ച്.എസ്. എസ് മുള്ളേരിയ/അക്ഷരവൃക്ഷം/ വിട്ടുമാറാത്ത അസുഖം

Schoolwiki സംരംഭത്തിൽ നിന്ന്
വിട്ടുമാറാത്ത അസുഖം

  
വിട്ടുമാറാത്ത അസുഖം

കാലമാകുന്ന
തീച്ചുളയാൽ
കത്തിയെരിയുന്നു ഞാൻ
വയ്യമ്മേ .......... വയ്യ
എന്തിനെന്നേ പിറന്നു നീ
ഋതുചക്ര വർണങ്ങൾ വിരിയുമ്പോൾ
ഇന്നു ഞാൻ കത്തിയെരിയുന്നു
വയ്യമ്മേ..........വയ്യ
എന്തിനെന്നേ പിറന്നു നീ.
കലിതുള്ളിയാടിയ കാലവർഷവും
ഞാനാകുമമ്മേ,
എന്നിൽ മാത്രം
കാലംകടന്നു പോകവേ
എന്ന് ഹൃദയത്തിലൊരാളി പോലെ,
തുളഞ്ഞു കയറി നിപയും
ചെെനയിൽ പിറവികൊണ്ട്
കേരളത്തിലേക്കതി വേഗം ഓടിവന്ന
ഹേ.....കൊറോണേ
ഞാൻ എന്തു ചെയ്തു
എൻ മക്കളെന്ത്‌ ചെയ്തു
ഒന്നെന്നെ വിട്ട്പോകുമോ നീ.....
ഇന്നിപ്പോൾ
കാലമാകുന്ന വിഷപ്പാമ്പിൻ
വായിലകപ്പെട്ട്
ഞാൻ മുറുകി മുറുകി തീരവേ....
വയ്യമ്മേ .....വയ്യ
എന്തിനെന്നേ പിറന്നു നീ.....
എവിടെയും എല്ലായിടവും
നിലവിളികൾ, കൂട്ടകരച്ചിലുകൾ
എൻ ചെവികൾ അടഞ്ഞുപോയി
എവിടെ തിരിഞ്ഞാലും ശവങ്ങൾ
ഇന്നിപ്പോൾ തിമിരം ബാധിച്ചു
എൻ കണ്ണുകൾക്ക്...

വി എസ് സുപ്രിയ
10 D ജി.വി.എച്ച്.എസ്. എസ് മുള്ളേരിയ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത