ജി.വി.എച്ച്.എസ്. എസ് മുള്ളേരിയ/അക്ഷരവൃക്ഷം/ കർഷകൻ്റെ അനീതി

Schoolwiki സംരംഭത്തിൽ നിന്ന്
കർഷകൻ്റെ അനീതി
കർഷകൻ്റെ അനീതി

ഒരു ഗ്രാമത്തിൽ ഒരു കർഷകൻ ഉണ്ടായിരുന്നു. വലിയ ബുദ്ധിമുട്ടോടു കൂടിയതായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം . ആ കർഷകന് 2 മക്കളുണ്ടായിരുന്നു.ചെറുപ്പത്തിൽ തന്നെ കഷ്ടതകൾ മാത്രം കണ്ടു വളർന്ന മക്കൾ അച്ഛൻറ കൂടെ ജോലിക്ക് പോകുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം കർഷകന് ഒരു ഉപായം തോന്നി .സ്വന്തമായി ഒരു കൃഷിഭൂമി വാങ്ങി അവിടെ കൃഷി ചെയ്യാമെന്ന്. താൻ സമ്പാദിച്ച പണമെടുത്ത് കർഷകൻ ഒരു കൃഷി ഭൂമി വാങ്ങി കൃഷി ആരംഭിച്ചു. അങ്ങനെ അയാൾ ഒരു സമ്പന്നനായി മാറി. ഒരു ദിവസം കർഷകൻ വിചാരിച്ചു വയലുകളെല്ലാം നികത്തി ഇവിടെ വ്യവസായ ശാലകളോ കെട്ടിടങ്ങളോ പണിതാൽ നല്ല കാശുണ്ടാക്കാമെന്ന്. അദ്ദേഹം അതിനു വേണ്ടിയുള്ള തയ്യാറെടുപ്പ് തുടങ്ങി. പാടത്ത് മണ്ണിറക്കാൻ തുടങ്ങി. ഇതറിഞ്ഞ നാട്ടുകാർ വയൽ നികത്തുന്നത് തടഞ്ഞു. നമ്മുടെ നാടിനെയും ജീവജാലങ്ങളെയും ജലവും എന്തിനേറെ പറയുന്നു പരിസ്ഥിതിയെ തന്നെ സംരക്ഷക്കണമെങ്കിൽ കർഷകൻ്റെ പ്രവൃത്തി തടഞ്ഞേ മതിയാവൂ എന്ന് അവർക്ക് അറിയാമായിരുന്നു. അതിനിടയിൽ ഒരാൾ കർഷകനോട് വിളിച്ചു പറഞ്ഞു " വന്ന വഴി മറക്കരുത്.. ഇവിടെ ഇനിയും ഒരുപാടു തലമുറകൾ വന്നു ജീവിക്കേണ്ടതുണ്ട്.." ഇത്രയും ആയപ്പോൾ കർഷകന് തൻ്റെ തെറ്റ് ബോദ്ധ്യമായി..

പ്രജ്ഞ
9 B ജി.വി.എച്ച്.എസ്. എസ് മുള്ളേരിയ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ