ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ/അക്ഷരവൃക്ഷം/ ആപ്പിൾ മരം നൽകിയ ഓർമ്മകൾ
(ജി.വി.എച്ച്.എസ്. എസ്. മൊഗ്രാൽ/അക്ഷരവൃക്ഷം/ ആപ്പിൾ മരം നൽകിയ ഓർമ്മകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആപ്പിൾ മരം നൽകിയ ഓർമ്മകൾ ഒരു വലിയ ഗ്രാമത്തിൽ മനു എന്ന് പേരുള്ള കുട്ടിയുണ്ടായിരുന്നു. അവന്റെ വീടിന്റെ പിന്നിൽ മനോഹരമായ പുന്തോട്ടമുണ്ടായിരുന്നു. ആ പൂന്തോട്ടത്തിൽ കുറേ പൂച്ചെടികളും ഒരു ആപ്പിൾ മരവും ഉണ്ടായിരുന്നു. അവൻ എപ്പോഴും ആപ്പിൾ മരത്തിന്റെ ചുവട്ടിൽ കളിക്കുകയും വിശക്കുമ്പോൾ ആപ്പിൾ കഴിക്കുകയും ചെയ്തിരുന്നു. കാലം മാറിയപ്പോൾ ആപ്പിൾ മരം ഒരുപാട് പ്രായം ചെന്നിരുന്നു. മനുവും വളർന്നിരുന്നു. അങ്ങനെ ആപ്പിൾ മരത്തിൽ പഴങ്ങൾ കായ്ക്കുന്നത് നിന്നു. മനു ആ മരം മുറിക്കാൻ തീരുമാനിച്ചു. അതുകൊണ്ട് ഒരു കട്ടിലുണ്ടാക്കാമെന്നും തീരുമാനിച്ചു. പക്ഷെ ആ മരം അവന്ന് ഒരുപാട് ഓർമ്മകൾ നൽകിയിരുന്നു. അവൻ അതൊന്നും ഓർക്കാതെ ആ മരം മുറിക്കാൻ തീരുമാനിച്ചു.ഇപ്പോൾ ആ മരം ഒരുപാട് മൃഗങ്ങൾക്കും പക്ഷികൾക്കും വസിക്കാനുള്ള ഇടമാണ്. മനു മരം മുറിക്കുന്നത് കണ്ട് എല്ലാ മൃഗങ്ങളും പക്ഷികളും അവന്റെ ചുറ്റും നിന്നു. അവർ അവനോട് പറഞ്ഞു " നീ ഇതിനെ വെട്ടിക്കളയരുത്. ഇപ്പോൾ ഇത് ഞങ്ങളുടെ വാസസ്ഥലമെന്ന്. നീ ഓർക്കുന്നില്ലേ? നീ ചെറുപ്രായത്തിൽ ഇതിന്റെ കൂടെ കളിച്ചത്. അവൻ അതോർത്തപ്പോൾ സങ്കടം തോന്നി. അവൻ അത് വെട്ടി കളയില്ല എന്ന് അവരോട് സത്യം ചെയ്‌തു. അങ്ങനെ അവൻ പിന്നീടും ആപ്പിൾ മരത്തിന്റെ കൂടെയും അവരുടെ കൂടെയും കളിക്കാൻ തുടങ്ങി.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 08/ 06/ 2023 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുമ്പള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുമ്പള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 08/ 06/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ