ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/VHSS

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
പ്രിൻസിപ്പൽ : ഷാജീവ്. കെ
2017 – 2018 വി.എച്ച്.എസ്.ഇ. പ്രവർത്തനറിപ്പോർട്ട്


  • പാലക്കാട് ദുരിതാശ്വാസ ക്യാമ്പിൽ എൻ. എസ്. എസ് യൂണിറ്റ്
  • വട്ടേനാട് എൻ.എസ്.എസ് യൂണിറ്റ് ശേഖരിച്ച 27000രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ക‍ുന്നു.


  • വട്ടേനാട് സകൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ എൻ. എസ്. എസ് യൂണിറ്റ്

കരിയർ ഗൈഡൻസ് സെൽ-ന്റെ ആഭിമുഖ്യത്തിൽ നവനീനം പരിപാടി സംഘടിപ്പിച്ചു. വി. ​എച്ച്.എസ്.ഇ. കോഴ്‍‌സുകളെ കുറിച്ചുളള ബോധനൽകരണ ക്ലാസും പവർ പോയിൻറ് പ്രസന്റേഷൻ എന്നിവ നടന്നു. ജൂൺ-21-ന് ഒന്നാം വർ‍‍ഷ വിദ്ധ്യർത്ഥികളുടെ ക്ലാസ് ആരംഭിച്ചു. രണ്ടാം വർഷ വിദ്ധ്യാർത്ഥികളുടെ ക്ലാസ് PTA-യുടെ ഭാഗമായി രക്ഷിതാക്കൾക്ക് വേണ്ടി 'Positive Parenting' എന്ന വിഷയത്തെ കറിച്ച് ബോധവൽക്കരണ ക്ലാസ് നടന്നു. രണ്ടാം വർഷ വിദ്ധ്യാർത്ഥികളുടെ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കുളള Special Coaching Class എല്ലാ ദിവസവും 3.30 മുതൽ 4.30 വരെ നടന്നുവരുന്നു
സമ്മർ ക്യാമ്പ്


2018-19 അധ്യായന വർഷത്തെ NSS യൂണിറ്റിന്റെ പ്രവർത്തനങ്ങൾ മെയ് 15 16 തിയതികളിൽ നടന്ന സമ്മർ ക്യാമ്പോടു കൂടി ആരംഭിച്ചു. അതിന്റെ ഭാഗമായി കുട്ടികൾ കേടായ LED ബൾബുകൾ നേരായാക്കി കൊടുത്തു. പട്ടിത്തറ ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ കൊതുകളുടെ സാന്ദ്രത പഠനം നടത്തുകയും മഴക്കാലപൂർവ്വശുചീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്തി.

പേപ്പർപെൻ നിർമാണം
ബീറ്റ് ദി പ്ലാസ്റ്റിക്കിന്റെ ഭാഗമായി വളണ്ടിയേർസ് പേപ്പർ പേനകൾ നിർമ്മിക്കുകയും വിദ്യാർത്ഥികൾക്ക് നൽകുകയും ചെയ്യുന്നു. ഇതിന്റെ ഉദ്ഘാടനം പരിസ്ഥിതിദിനത്തിൽ അസ്സംബ്ലിയിൽവച്ച് നടന്നു.
പരിസ്ഥിതിദിനാചരണം
പരിസ്ഥിതിദിനത്തിന്റെ ഭാഗമായി ക്യാമ്പസിൽ അരളിതൈകൾ വച്ചുപിടിപ്പിച്ചു. സ്കൂളിനുപുറത്ത് വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു.


വായനാദിനാചരണം
ഹയർസെക്കന്ററി വിഭാഗം വിദ്യാർത്ഥികൾക്കായി വായനാക്വിസ് സംഘടിപ്പിച്ചു. +2 ഹ്യുമാനിറ്റീസിലെ അമൽ ഗഫൂർ ഒന്നാം സ്ഥാനത്തിന് അർഹനായി. വട്ടേനാട് എൽ പി സ്കൂളിലെ കുട്ടികൾക്കായി നിർമ്മിച്ച് നൽകിയ ലൈബ്രറിയിലേക്ക് ഈ പുസ്തകങ്ങൾ നൽകി.

മലാലദിനാചരണം
ജൂലായ് 12 മലാല ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ചാർട്ടുകൾ തയ്യാറാക്കി പ്രദർശിപ്പിക്കുകയും കുട്ടികൾക്കായി വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു.

ലഹരിവിരുദ്ധദിനാചരണം
ലഹരിവിരുദ്ധദിനത്തിന്റെ ഭാഗമായി തൃത്താല എക്സൈസ് DEPT.ന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ‌ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജഞ, ബോധവൽക്കരണക്ലാസ്, റാലി എന്നിവ നടത്തി. പാലക്കട് ജില്ലാ എക്സൈസ് DEPT. ജില്ലതലത്തിൽ നടത്തിയ മൈം മത്സരത്തിൽ പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

ലോകകപ്പ്പ്രവചനമത്സരം
വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി ലോകകപ്പ് പ്രവചനമത്സരം നടത്തി.

പഠിക്കാം പ്ലാവിലൂടെ ജീവിതവും
പഠിക്കാം പ്ലാവിലൂടെ ജീവിതവും എന്ന പദ്ധതിയുടെ ഉദ്ഘാടനം പട്ടിത്തറ ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി.കെ വിജയൻ ഉദ്ഘാടനം ചെയ്തു . കൂറ്റനാട്-എടപ്പാൾ റോഡിൽ 50-ൽ അധികം പ്ലാവിൽ തൈകൾ വച്ചുപിടിച്ചു.

ചക്ക
ഒരു സംഭവം തന്നെയാണ്. 40 ൽ അധികം പോഷകമൂല്യങ്ങൾ അടങ്ങിയതാണ് ചക്ക എന്നത് നമുക്ക് എത്ര പേർക്ക് അറിയാം...? വൈറ്റമിൻ A,C യുടെ കലവറ, തയാമിൻ, പൊട്ടാസ്യം, കാൽസ്യം, റൈബ്ലോഫേവിൻ, നിയാസിൻ, സിങ്ക് തുടങ്ങിയ ധാതുക്കൾ, Bകോംപ്ലക്സ്, ജീവ കണങ്ങളുടെ നമുക്ക് വേണ്ടതിന്റെ 50% അടിയതും,ചക്കക്കരു, മെടൽ ഉൾപ്പെടെ പോഷകസമൃദ്ധമായ ഒരു ഫലമാണ് നമ്മുടെ ചക്ക. കാഴ്ചശക്തി വർദ്ധിപ്പിക്കുക, രക്തസമ്മർദ്ധം നിയന്ത്രിക്കുക, കാൻസർ, പ്രമേയം എന്നിവയെ നിയന്ത്രിക്കുക, എല്ലിനെ ബലപ്പെടുത്തൽ, ആ സ്മനിയന്ത്രണം, തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനം, ദഹനപ്രക്രിയ, രോഗപ്രതിരോധ ശക്തി വർദ്ധിക്കുക തുടങ്ങിയവയൊക്കെ ചക്കക്കൊണ്ടുള്ള ഗുണങ്ങളാണ്. അപ്പോ ചക്ക ഒരു സംഭവമല്ലേ...? അപ്പോൾ നമ്മൾ മലയാളികൾ ചക്കയോട് കാണിക്കുന്ന ഈ അവഗണന തന്നെയല്ലേ നമ്മുടെ ഈ രോഗാതുരതക്ക് കാരണവും..? അതു കൊണ്ട് നമ്മുടെ വീട്ടിൽ ഒരു പ്ലാവെങ്കിലും നടുക..! അതിനെ പരിപാലിക്കുക. ചക്കയുടെ മഹാത്മ്യം തിരിച്ചറിഞ്ഞു കൊണ്ടാണ് സംസ്ഥാന ഗവർമ്മേണ്ട് ചക്കയെ ഔദ്യോദിക ഫലമായി തീരുമാനിച്ചത്. അതുകൊണ്ടുതന്നെയാണ് ചക്ക ഉത്പ്പാദനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി "പഠിക്കാം ചക്കയിലൂടെ.. ജീവിതവും " എന്ന ആശയം മുന്നോട്ട് വെച്ച് മുഴുവൻ NSട യൂണിറ്റുകളുടെയും നേതൃത്വത്തിൽ ജൂലൈ 14ന് പ്ലാവിൻ തൈ നടൽ ദിനമായി ആചരിക്കാൻ തീരുമനിച്ചത്

കർക്കിടകം 1 ;ദശപുഷ്പങ്ങളുടെ പ്രദർശനം
കുട്ടികൾ ക്യാമ്പസിൽ വച്ചു പിടിപ്പിച്ചു ദശപുഷ്പങ്ങളുടെ പ്രദർശനം,ചാർട്ട് പ്രദർശനം,എന്നിവ നടത്തി

സഹപാഠിക്കൊരു കൈ താങ്ങ്
പൂർവ്വ വിദ്യാർത്ഥിഗകളായ വളണ്ടിയേഴ്സ് നിർധനരായ കുട്ടികൾക്ക് ബാഗുകൾ സംഭാവന ചെ‌യ്തൂ

ഗ്രാമസഭ‌യിൽ വളണ്ടിയേഴ്സ്ന്റ പങ്കാളിത്തം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റ ഭാഗമായി Nss VoIunteers ഗ്രാമസസഭയിൽ പങ്കെടുത്ത് .എന്റെ നാ‌ടും പൊതുവിദ്യലയവും എ​ന്നവിഷയത്തെ കുറിച്ച് സംസാരിച്ചു

ലഹരി വിര‍ുദ്ധദിനം

,
എം.എൽ.ടി ലാബ്