ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ 2018-2019/കൂടുതൽ അറിയാം
അനീസ് മാസ്റ്റർ, നജീബ് മാസ്റ്റർ, നെൽസൺ മാസ്ററർ, വാണിപ്രിയ ടീച്ചർ എന്നിവർ വിഭവ സമാഹരണത്തിന് നേതൃത്വം നല്കി. സ്കൂളിലെ ഹയർ സെക്കണ്ടറി, ഹൈസ്കൂൾ, യുപി വിഭാഗത്തിൽ നിന്ന് 80000 രൂപ സമാഹരിച്ചു. സമാഹരിച്ച തുക ഡി.ഡിയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഡി.ഡി തൃത്താല എസ്.ഐ ഇൻ ചാർജ് ശ്രീ മാരിമുത്തു പ്രിൻസിപ്പാൾ പ്രസന്ന ടീച്ചറിൽ നിന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ ഹെഡ്‍മിസ്ട്രസ് റാണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.
*പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് വട്ടേനാട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ കൈതാങ്ങ്
സ്കൂളിലെ കൈറ്റസ് അംഗങ്ങളിൽ നിന്നും നേതൃത്വം നൽകുന്ന കൈറ്റ്സ് അധ്യാപകരിൽ നിന്നും 10000 രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറിയത്. സ്വരൂപിച്ച തുക കൈറ്റ് മാസ്റ്റർ ട്രയിനർ രാജീവ് മാഷിന്റെ സാന്നിദ്ധ്യത്തിൽ പ്രധാനാധ്യാപിക റാണ ടീച്ചർക്ക് കൈമാറി.
*ഒരു കുടുക്ക സഹായവുമായി മനീഷ്‍മ പ്രളയ ബാധിതർക്ക് തന്റെ സ്വകാര്യ സമ്പാദ്യം നല്കി അഞ്ച് ബിയലെ മനീഷ്‍മ സ്കൂളിന് മാതൃകയായി. സ്വരുക്കൂട്ടി കരുതി വെച്ച കുടുക്കയിലെ സമ്പാദ്യം അഞ്ഞൂറ്റി മുപ്പത് രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.