ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/നാഷണൽ സർവ്വീസ് സ്കീം/വി.എച്ച്.എസ്.ഇ./2024-25
2022-23 വരെ | 2023-24 | 2024-25 |
പച്ചക്കറി തൈകൾ നട്ടുകൊടുക്കലും പത്ര ശേഖരണവും
വി എച്ച്എസ് ഇ എൻ എസ് എസിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പിന്റെ ഭാഗമായി 29.06.2024 നു എൻ എസ് എസ് വളണ്ടിയർ പച്ചക്കറി തൈകൾ നട്ടു. പച്ചക്കറി തൈ വിതരണവും പഴയ പത്രങ്ങളുടെ ശേഖരണവും വി എച്ച്എസ് ഇ വിഭാഗം എൻ എസ് എസിന്റെ വൊളന്റിയേഴ്സ് സ്കൂളിന് സമീപമുള്ള വീടുകളിൽ പച്ചക്കറി തൈകൾ നട്ടു പിടിപ്പിക്കുകയും പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർത്ഥം പഴയ പത്രങ്ങൾ ശേഖരിക്കുകയും ചെയ്തു.
ലൈഫ് സ്കിൽ എനെർജി ക്ലാസ്
വി എച്ച്എസ് ഇ എൻ എസ് എസിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പിന്റെ ഭാഗമായി 29.06.2024 നു നടത്തിയ ലൈഫ് സ്കിൽ എനെർജി ക്ലാസ് നടത്തി. വൊളന്റിയേഴ്സിന്റെ വ്യക്തിത്വവികാസത്തിനും സഹിഷ്ണുത മനോഭാവം, സമത്വഭാവന തുടങ്ങിയവ വളർത്തിയെടുക്കുന്നതിനും ആവശ്യമായ പരിശീലനം ശ്രീ. സന്തോഷ് സാറിന്റെ നേതൃത്വത്തിൽ നൽകി
സൗജന്യ നേത്ര പരിശോധന ക്യാമ്പ്
വി എച്ച്എസ് ഇ എൻ എസ് എസിന്റെ ആഭിമുഖ്യത്തിൽ പൊതു സമൂഹത്തിനായി സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പ്. റൈഹാൻ കണ്ണ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ 60-ാളം പേരുടെ നേത്രപരിശോധന നടത്തി.