ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അക്ഷരവൃക്ഷം/ സ്വയം മാതൃക ആകുക

Schoolwiki സംരംഭത്തിൽ നിന്ന്
സ്വയം മാതൃക ആകുക

ഒരു വീട്ടിൽ അച്ഛൻ അമ്മ പിന്നെ രണ്ട് മക്കൾ .ഒരാണും ഒരു പെണ്ണും. അപ്പു, അച്ചു എന്നാണ് കുട്ടികളുടെ പേര് . അച്ഛൻ പോലീസുകാരനാണ്. അമ്മ ഹൗസ് വൈഫ്. അച്ഛന് സ്ഥലം മാറ്റം കിട്ടി വന്നതാണ് ഇവിടേക്ക്. നാളെ അപ്പുവിനെയും അമ്മുവിൻറെയും സ്കൂൾ തുറക്കുകയാണ്. സാധാരണ ജൂൺ ഒന്നാം തിയ്യതിയാണ് സ്കൂൾ തുറക്കാറ്. ഇപ്രാവശ്യം ജൂൺ അഞ്ചാം തീയതി ആണ് സ്കൂൾ തുറന്നത്. ജൂൺ 5 പരിസ്ഥിതി ദിനം ആണല്ലോ. അന്ന് തന്നെ അവർക്ക് തൈകളും കിട്ടി. അപ്പുവും അച്ചുവും വളരെ അധികം പ്രകൃതിസ്നേഹികൾ ആണ്. ജൂൺ ആറാം തീയതി ആയിരുന്നു അവരുടെ പിറന്നാൾ . അവരുടെ പിറന്നാളിന് അവർ സഹപാഠികൾക്ക് മിഠായികൾ ക്ക് പകരം മണമുള്ള ഓരോ പൂച്ചെടികൾ നൽകി. മുല്ല റോസ് അങ്ങനെ കുറെ പൂക്കൾ ഉള്ള ചെടികൾ. എന്നിട്ട് അവർ പറഞ്ഞു ഈ തൈകൾ വീട്ടിൽ കൊണ്ടുപോയി നട്ടുപിടിപ്പിക്കണം. അവർ പഠിക്കുന്ന ക്ലാസ് ഈ കുട്ടികൾ കാരണം പ്രകൃതിരമണീയമായ ക്ലാസ് ആയിരുന്നു. ക്ലാസ് വരാന്തയിൽ അവർ തേനുള്ള പൂച്ചെടികൾ നട്ടു. അതുകൊണ്ട് പല വർണ്ണങ്ങളിലുള്ള പൂമ്പാറ്റകളും അവിടെ സ്ഥിരമായി. ആ ക്ലാസ് കാണാൻ അതിമനോഹരമായിരുന്നു ഈ കുട്ടികൾ ചെയ്യുന്നത് കണ്ടിട്ട് മറ്റു ക്ലാസിലുള്ള കുട്ടികളും ഇതുപോലെ അവരുടെ വരാന്തയിലും തേനുള്ള പൂച്ചെടികൾ നട്ടു. അങ്ങനെ ഇവരുടെ സ്കൂൾ ആകെ പൂക്കളും പൂമ്പാറ്റകളും നിറഞ്ഞ വലിയ ഒരു ഉദ്യാനത്തോട് കൂടിയ സ്കൂൾ ആയി മാറി.

സൗപർണിക ജി
5 F ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ