ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അക്ഷരവൃക്ഷം/ ലോകത്തിന്റെ കരുത്ത്
ലോകത്തിന്റെ കരുത്ത്
ചൈനയിലെവുഹാനിലാണ് ആദ്യമായി കൊറോണ വൈറസ് തുടക്കമിട്ടത്. കൊറോണയെ തുടർന്ന് ലക്ഷകണക്കിന് ജീവനുകൾ ഇല്ലാതായി. തീ പിടിക്കുന്നതിനേക്കാൾ അതിശക്തമായാണ് കോ വിഡ് - 19 വ്യാപിക്കുന്നത്. കൊറോണ എന്ന മഹാമാരിയെ തടഞ്ഞു നിർത്തി ഇതിനെതിരെ അധിവിദക്തമായി നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും പ്രവർത്തിച്ചു. അതു കൊണ്ട് അയൽ സംസ്ഥാനത്തേക്കാൾ മരണനിരക്ക് ഒരുപാട് കുറയ്ക്കാൻ സാധിച്ചു. ഇതിനായി നമ്മുടെ കേന്ദ്ര ഗവൺമന്റും സംസ്ഥാന ഗവൺമന്റും ഒത്തുചേർന്ന് പോരാടി. ലോക് ഡൗൺ പ്രഖ്യാപിച്ചതു കൊണ്ട് മരണസംഖ്യാ ഒരുപാട് കുറയ്ക്കാൻ പറ്റി. ഇതിനു പിന്നിലെ പരിശ്രമം അത്യധികമാണ്. വിദേശത്ത് നിന്ന് വന്നവരേ നിരീക്ഷണത്തിൽ ഇരുത്തിയും അവരുമായി സമ്പർക്കം ഉള്ളവരുടെ റൂട്ട് മാപ്പ് തയ്യാറാക്കിയും പൊതുസ്ഥലങ്ങളിൽ കൈകഴുകാനുള്ള സജീകരണങ്ങൾ ഒരുക്കിയും നഴ്സ്മാരുടെ ഡ്യൂട്ടി ക്രമീകരിച്ചുമാണ് ജാഗ്രത പുലർത്തിയിരുന്നത്. വെള്ളപ്പൊക്കമായാലും കൊറോണയായാലും അതിനെതിരെ ഒറ്റക്കെട്ടായി പ്രതിരോധിക്കും എന്നതാണ് ലോകത്തിന്റെ കരുത്ത്.കൊറോണയെ നമ്മുക്ക് എല്ലാവർക്കും ചേർന്ന് ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കാം. ഈ അവസരത്തിൽ മുഖ്യമന്ത്രി,പ്രധാനമന്ത്രി, ആരോഗ്യ മന്ത്രി, കളക്ടർ, മാലാഖമാരായ നഴ്സ്മാർ, ഡോക്ടർമാർ, ശുചീകരണ പ്രവർത്തക്കർ ഇതിനു പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവരേയും നന്ദിയോടെ സ്മരിക്കാം.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം