ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അക്ഷരവൃക്ഷം/ ആരോഗ്യമേസമ്പത്ത്
ആരോഗ്യമേസമ്പത്ത്
അങ്ങനെ പതിവുപോലെ അവരിരുവരും വിദ്യാലയത്തിലേക്ക് നടക്കുമ്പോൾ അവിടെ ഒരു ആൾക്കൂട്ടം കണ്ടു. അവർ അവിടേക്ക് നീങ്ങുമ്പോഴേക്കും അവിടുത്തെ ഹെഡ്മാസ്റ്റർ വന്ന് കുട്ടികളോട് പറഞ്ഞു. കുട്ടികളെ നിങ്ങൾ ക്ലാസിലേക്ക് കയറിക്കോളൂ.അപ്പുവും അമ്മുവും ജിജ്ഞാസയോടെ ക്ലാസിലേക്ക് കയറി. കുറച്ചു സമയത്തിനകം അവരുടെ അധ്യാപിക ആൾക്കാരുമായി എത്തി. എന്നിട്ട് അവരെ പരിചയപ്പെടുത്തി കുട്ടികളേ ഇവർ നിങ്ങളെ ആരോഗ്യ ശീലങ്ങൾ പഠിപ്പിക്കാൻ വന്ന അധ്യാപകരാണ് .ഇവർ പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കുക.ക്ലാസ്സ് തുടങ്ങി.കുറച്ചു സമയം കഴിഞ്ഞപ്പോൾ അധ്യാപകർ കുട്ടികളെ കളിക്കാൻ വിട്ടു.കുറച്ചുനേരം കഴിഞ്ഞപ്പോൾ കുട്ടികൾ ക്ലാസിൽ കയറി. വന്ന കുട്ടികൾക്കായി അധ്യാപകർ ഓരോ പലഹാരങ്ങൾ കൊടുത്തു. കുട്ടികൾ അത് കഴിക്കാൻ തുടങ്ങുമ്പോഴേക്കും അധ്യാപകർ പറഞ്ഞു.കുട്ടികളെ നിങ്ങൾ ഇത്രയും നേരം കളിക്കുകയായിരുന്നില്ലേ? അതുകൊണ്ട് എല്ലാവരും കൈകൾ വൃത്തിയായി കഴുകിയ ശേഷം മാത്രമേ ഭക്ഷിക്കാൻ പാടുകയുള്ളൂ. ഇത് കുട്ടികൾക്ക് പുതിയൊരു അറിവായിരുന്നു.എല്ലാവരും അത് അനുസരിച്ചു. അങ്ങനെ കുറേ കാര്യങ്ങൾ ആ ക്ലാസ്സിലൂടെ അവർക്ക് അറിയാൻ കഴിഞ്ഞു. ക്ലാസ് കഴിഞ്ഞ സമയത്ത് ഇതൊക്കെ ദിവസവും ചെയ്യാമെന്നും പ്രതിജ്ഞ എടുപ്പിച്ചു. സ്കൂൾ വിട്ടതിനു ശേഷം അമ്മുവും അപ്പുവും ഒരുമിച്ച് വീട്ടിലേക്ക് നടന്നു പോകുംവഴി അമ്മു അപ്പുവിനോട് പറഞ്ഞു. അപ്പു അധ്യാപകർ പറഞ്ഞ കാര്യങ്ങൾ എത്ര ശരിയാണ്.ഇനിമുതൽ ഞാൻ അതൊക്കെ ചെയ്യും. അപ്പു:- അയ്യോ മണ്ടി പ്പെണ്ണേ നീ എന്തിനാ അതൊക്കെ ചെയ്യുന്നത്? എന്നെ ഒന്നും അതിന് കിട്ടില്ല അമ്മു :- അപ്പു അങ്ങനെയൊന്നും പറയരുത്. അവർ പറഞ്ഞതൊക്കെ നല്ല കാര്യങ്ങളാണ് .നീയും അതൊക്കെ അനുസരിക്കണം.അപ്പു അതു കേൾക്കാതെ ഓടി.അമ്മു വീട്ടിലെത്തി.വീട്ടിൽ കയറുന്നതിനു മുമ്പ് അമ്മു കൈയും കാലും മുഖവും വൃത്തിയായി കഴുകി. ഇതൊക്കെ കണ്ടു അവളുടെ അമ്മ ആശ്ചര്യപ്പെട്ടു .അമ്മ:- മോളെ നീ എന്താ പതിവില്ലാത്ത ശീലങ്ങൾ ആണല്ലോ കാണിക്കുന്നത്? അമ്മു സ്കൂളിൽ നടന്ന എല്ലാ കാര്യങ്ങളും തന്റെ പ്രതിജ്ഞയും അമ്മയെ അറിയിച്ചു. അമ്മ അത് കേട്ട് വളരെ സന്തോഷിച്ചു അതോടൊപ്പം അമ്മ അവൾക്ക് പ്രകൃതിയുടെ ഉപകാരങ്ങളെ പറ്റിയും പ്രകൃതി സംരക്ഷണത്തെ പറ്റിയും പറഞ്ഞു കൊടുത്തു. അതൊക്കെ ശ്രദ്ധയോടെ കേട്ടു എന്നിട്ട് അവൾ പ്രകൃതി സംരക്ഷിക്കും എന്ന് പ്രതിജ്ഞ ചെയ്തു. എന്നാൽ അപ്പു ആകട്ടെ കൈകൾ പോലും കഴുകാതെ യാണ് വീട്ടിൽ കയറിയത് എന്നിട്ട് അമ്മ കൊടുത്ത ഭക്ഷണം കഴിച്ചു. അവന്റെ അമ്മ അവനെ ശ്രദ്ധിക്കാറില്ലയിരുന്നു അതുകൊണ്ടുതന്നെ അനുസരണ കുറവായിരുന്നു .അമ്മു കുളിച്ചു പുതിയ വസ്ത്രം അണിഞ്ഞു പുറത്ത് പൂന്തോട്ടത്തിലേക്ക് പോയി ചെടികളെല്ലാം നനച്ചു. ഇത് കണ്ട് അവളുടെ അച്ഛൻ അവൾക്ക് പച്ചക്കറി വിത്തുകൾ സമ്മാനിച്ചു. അവളത് കുഴിച്ചിട്ടു.അപ്പോൾ അപ്പു അതുവഴി വന്നു. ഇത് കണ്ട അമ്മു അവനെ സഹായത്തിനു വിളിച്ചു പക്ഷേ അവൻ അത് കേൾക്കാതെ പോയി. ഇത് കണ്ട് അവൾക്ക് വളരെ ഏറെ സങ്കടം ഉണ്ടായി.അവൾ തിരിച്ചു വീട്ടിലേക്ക് നടന്നു. എന്നിട്ട് അവൾ അമ്മയോട് നടന്ന സംഭവങ്ങൾ പറഞ്ഞു. അമ്മ അവളെ സമാധാനിപ്പിച്ചു.പിന്നീട് വീട്ടിലെത്തിയ അപ്പുവിന് കലശലായ വയർ വേദന ഉണ്ടായി. അവന്റെ അമ്മ അവനെ എടുത്ത് ആശുപത്രിയിലേക്ക് പോയി. ഡോക്ടർ അവരോട് പറഞ്ഞു ഈ കുട്ടിക്ക് ഭക്ഷ്യ വിഷ ബാധ ഏറ്റിരിക്കുന്നു. നിങ്ങളുടെ കുട്ടിക്ക് ശുചിത്വം വളരെ കുറവാണ്. ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈകൾ നന്നായി കഴുകണം. ധാരാളം വെള്ളം കുടിക്കുക. അല്ലെങ്കിൽ അത് വലിയ രോഗത്തിന് കാരണമാകും.ഇത് കേട്ട അപ്പുവിന് അമ്മുവിന്റെ വാക്കുകൾ ഓർമ്മ വന്നു. അമ്മുവിനോട് ദേഷ്യപ്പെട്ടതിന് അവന്പശ്ചാത്താപം തോന്നി. വീട്ടിൽ തിരിച്ചെത്തിയപ്പോൾ അതാ അമ്മുവും വീട്ടുകാരും തന്റെ വീടിന് മുന്നിൽ നിൽക്കുന്നു.അപ്പു അമ്മുവിനെ കണ്ടു വളരെ സന്തോഷവാനായി. എന്നിട്ട് അവളോട് ക്ഷമ ചോദിച്ചു. അമ്മു അവനോട് പറഞ്ഞു അപ്പു ഇനി നീയും നല്ല ശീലങ്ങൾ തുടങ്ങണം.അപ്പുവും അത് അംഗീകരിച്ചു.മാതാപിതാക്കൾക്ക് അവരുടെ കുട്ടികളെ ഓർത്ത് അഭിമാനം തോന്നി. ഇതിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ട കാര്യം, "നല്ല കൂട്ടുകെട്ടുകൾ നമ്മളെ വിജയത്തിൽ എത്തിക്കും" അതുപോലെതന്നെ ശുചിത്വം എന്ന വാക്ക് ചെറുപ്പത്തിൽ കുട്ടികളുടെ മനസ്സിൽ കടന്നു കൂടണം. എന്നാലാണ് ആരോഗ്യപരമായ ഒരു ജീവിതം നമുക്ക് നയിക്കുവാൻ സാധിക്കുകയുള്ളൂ. "ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മനുഷനുള്ള കാലം" പണവും പ്രശസ്തിയും കൊണ്ട് ഒന്നും നേടാനാവില്ല. "ആരോഗ്യമാണ് സമ്പത്ത്
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം