ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അക്ഷരവൃക്ഷം/ അഹം

Schoolwiki സംരംഭത്തിൽ നിന്ന്
അഹം


ഞാൻ എന്നെ പരിചയപ്പെടുത്തട്ടെ. ഒരു പേരിൽ എന്തിരിക്കുന്നു - നിങ്ങളെപ്പോലെ തന്നെ ഞാനും ഒരു Celebrity യാവാൻ ആഗ്രഹിക്കുന്നു. ചരിത്രത്തിലേക്കും ഗിന്നസിലേക്കും ഓടി കയറാൻ ആഗ്രഹിക്കുന്ന ഒരാൾ

ഞാൻ ചൈനയിൽ നിന്നും Connection flight ലാണ് വന്നത്. എൻ്റെ ലോക പര്യടനം അവിടെ ആരംഭിച്ചു. എന്തിനേയും തൻ്റെ കൈപ്പിടിയിൽ ഒതുക്കാനും, തല്ലിതകർക്കാനും, ബോംബിട്ട് ചാരമാക്കാനും - ആധുനിക സാങ്കേതിക വിദ്യകളുടേയും ,ശാസ്ത്രത്തിൻ്റേയും കൂട്ടുപിടിച്ച്, അഹങ്കരിച്ച് നടക്കുന്ന അമേരിക്ക, ഇറ്റലി, ജർമ്മനി, സ്പെയിൻ - .. ഇവയിലെല്ലാം അപരിചിതനായ ഞാൻ എൻ്റെ ചുടുനിശ്വാസം കൊണ്ട് മുൾമുനയിൽ നിർത്തി - എൻ്റെ ജൈത്രയാത്ര തുടർന്നു കൊണ്ടേയിരുന്നു. 'ദൈവത്തിൻ്റെ സ്വന്തം നാടായ', ദൈവ വിശ്വാസികളുടെ നാടായ, ആൾദൈവങ്ങളുടെ നാടായ കൊച്ചു കേരളമാണ് എൻ്റെ ഇപ്പോഴത്തെ ലക്ഷ്യം.

എൻ്റെ അവതാരലക്ഷ്യം നിങ്ങൾ അറിയേണ്ടതാണ്. എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് ഈ ഭൂമി. ഇത്തിരി കുഞ്ഞനായ എന്നെ പേടിച്ച് നിങ്ങൾ വീട്ടിലിരുന്നപ്പോൾ ഈ പ്രകൃതിയിലേക്ക് സ്വതന്ത്ര്യവിഹാരം നടത്തിയത് ആരെല്ലാമാണെന്നറിയാമോ? മൃഗശാലയിലെ കൂട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും വീർപ്പുമുട്ടി കഴിഞ്ഞിരുന്നവരേ ഒന്നു ഓർത്തുനോക്കു...മാനം തെളിഞ്ഞതും വീടുകളിൽ സ്നേഹം നിറഞ്ഞതും ഞാൻ കാരണമാണ്. തെരുവുകളും നിരത്തുകളും ഒഴിഞ്ഞു- വീടുകളിൽ നിറഞ്ഞു.

എന്നെ അറിയാതെ ഇഷ്ടപ്പെട്ടവരുണ്ടട്ടോ.കുട്ടികൾക്ക് എന്നെ വലിയ കാര്യമായി. കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ പുഞ്ചിരികൾ എന്നെയും ആനന്ദിപ്പിക്കുന്നു. ഞാൻ കാരണം പരീക്ഷാ ചൂടിൽ നിന്നും വീടിൻ്റെ തണലിലേക്ക് ഒതുങ്ങിക്കിടയവർ. പഴയ കളികൾ, പഴയ ചേരുവകൾ എല്ലാം മാറാല തട്ടി പുറത്തേക് ഇറങ്ങി വന്നു.

ദൈവങ്ങളും ആൾദൈവങ്ങളും വാതിൽ പൂട്ടി സമാധിയായപ്പോൾ വെള്ള കുപ്പായമിട്ട യഥാർത്ഥ ദൈവങ്ങളെ ഞാൻ കണ്ടു. അവർ പുതിയൊരു കേരളം പടുത്തുയർത്തി. ഞാൻ തല താഴ്ത്തിയത് ഇവരുടെ മുൻപിൽ മാത്രമല്ല, നിറചിരിയോടെ, ലാളിത്യത്തോടെ എന്തിനേയും നേരിടാൻ കെൽപുള്ള മറ്റൊരമ്മയുടെ മുൻപിലാണ് സിങ്കപെണ്ണ് " പ്രളയത്തിൽ ഒലിച്ചുപോയവരുടേയും നിപ്പിൽ വിറച്ചവരുടേയും കൈപിടിച്ചുയർത്തിയ കേരളത്തിൻ്റെ സ്വന്തം മന്ത്രി.

ഞാൻ എടുക്കുമ്പോൾ ഒന്ന്, തൊടുക്കുമ്പോൾ പത്ത്, കിട്ടുമ്പോൾ നൂറ്. പക്ഷേ ഇതെൻ്റെ ദൗത്യമാണ്. സൃഷ്ടി, സ്ഥിതി, സംഹാരങ്ങളുടെ തമ്പുരാനായ പ്രകൃതി എൽപ്പിച്ച ദൗത്യം. പ്രകൃതിയുടെ നിലനിൽപ്പിന് അനിവാര്യമായ കലിയുഗ ചക്രവർത്തി നിറവേറ്റുന്ന ദൗത്യം.

എനിക്കും ഒരു ഹൃദയമുണ്ട്.ഞാൻ തോൽക്കാൻ തയ്യാറാണ്. തിരികെ പോകാനും. ഒത്തൊരുമയുള്ള, ജാതിഭേദം ഇല്ലാത്ത മനുഷ്യരാശിയുടെ മുന്നിൽ.പ്രകൃതിയുടെ ആവാസ വ്യവസ്ഥകളിലേക്ക് നിങ്ങൾ കടന്നു കയറരുത്. ഇനിയൊരു വിട പറച്ചിലില്ല.ഞാൻ പോയാലും ഞാൻ പഠിപ്പിച്ച പാഠങ്ങൾ മറക്കരുത്. തമ്മിൽ കാണാൻ ഇടവരുത്തരുതേ എന്ന് പ്രാർഥിച്ചു കൊണ്ട് ....

അജ്ഞാത സുന്ദരി

ഹരിനന്ദ പി എൻ
9 എച്ച് ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം