ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

ഒരിടത്ത് രാജു എന്നു പേരുള്ള ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾക്ക് ഒരു വൃത്തിയും ഇല്ലായിരുന്നു. ഓരോ വീട്ടിലും ചെന്ന് മാലിന്യങ്ങൾ ശേഖരിച്ച് കൊണ്ടുപോയി മറ്റൊരിടത്ത് നിക്ഷേപിക്കുകയാണ് അയാളുടെ ജോലി. ജോലി കഴിഞ്ഞ് വീട്ടിൽ വന്നാൽ രാജു കുളിക്കുകയോ നനയ്ക്കുകയോ എന്തിന് ഭക്ഷണം കഴിക്കാൻ കൈ പോലും കഴുകുകയില്ല;അങ്ങനെ കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ അയാൾക്ക് ഒരു അസുഖം പിടിപ്പെട്ടു. മാരകമായ അസുഖത്തിന്റെ വേദന സഹിക്കാതെ അയാൾ ആശുപത്രിയിലേക്ക് പോയി. എത്ര പരിശോധിച്ചിട്ടും എന്താണ് രോഗം എന്ന് ഡോക്ടറിന് കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. എങ്കിലും ഡോക്ടർ നിറയെ മരുന്നുകൾ നൽകി രാജുവിനെ വീട്ടിലേക്ക് പറഞ്ഞു വിട്ടു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ രാജുവിന്റെ വീട്ടുകാർക്കും ഈ രോഗം പിടിപ്പെട്ടു.രാജുവിന്റെ രോഗം ദിവസം തോറും കൂടിക്കൂടി വന്നു. വീണ്ടും രാജുവിനെ ആശുപത്രിയിൽ കൊണ്ടുപോയി.ഡോക്ടർ ചോദിച്ചു രാജു, താങ്കൾ എന്തു ജോലിയാണ് ചെയ്യുന്നത്? രാജു താൻ ചെയ്യുന്ന ജോലിയെ കുറിച്ചു പറഞ്ഞു. ഡോക്ടർ വീണ്ടും ചോദിച്ചു താൻ ജോലി കഴിഞ്ഞ് ശരീരമൊക്കെ വൃത്തിയാക്കാറുണ്ടോ.? ഇല്ലന്നായിരുന്നു രാജുവിന്റെ മറുപടി.ഇതു കേട്ട ഡോക്ടർ ദേഷ്യത്തോടെ രാജുവിനെ ശകാരിക്കാൻ തുടങ്ങി. വെറുതെയല്ല ഇയാൾക്ക് രോഗം വന്നത്, താൻ കൈ കൊണ്ട് മാലിന്യങ്ങൾ എടുക്കുമ്പോൾ കൈയിൽ ധാരാളം കിടാണുക്കൾ പറ്റിപ്പിടിക്കും, കുളിക്കാതെയും കൈകഴുകാതെയും ആഹാരം കഴിക്കുമ്പോൾ ഈ രോഗാണുക്കൾ ശരീരത്തിനുള്ളിലേക്ക് കടക്കുകയും പല വിധത്തിലുള്ള അസുഖം ഉണ്ടാക്കുകയും ചെയ്യും. അസുഖം ഇത്രയും കൂടിയതിനാൽ തനിക്ക് രക്ഷപ്പെടാനുള്ള സാധ്യത കുറവാണ്.ഇതു കേട്ട് രാജു പൊട്ടിക്കരഞ്ഞു. തന്റെ വീട്ടുകാരെ എങ്കിലും രക്ഷപ്പെടുത്തണം എന്ന് ഡോക്ടറോട് അപേക്ഷിച്ചു.ഡോക്ടർ പറഞ്ഞു തന്റെ വീട്ടുകാർക്ക് രോഗം തുടങ്ങിയിട്ടേ ഉള്ളൂ. അതിനാൽ ചികിത്സിച്ച് ഭേദമാക്കാം. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ രാജു മരണത്തിനു കീഴടങ്ങി.രാജുവിന്റെ വീട്ടുകാർക്ക് രോഗം ഭേദമാകുകയും ചെയ്തു. ഈ കഥയുടെ സന്ദേശം എന്നു പറയുന്നത് നമ്മൾക്ക് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും വളരെ അത്യാവശ്യമാണ്. നമ്മൾ എന്നും രണ്ടു നേരം കുളിക്കുക ,കൈകൾ സോപ്പുപയോഗിച്ച് എപ്പോഴും വൃത്തിയാക്കുക. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുക

അജ്മി എ എസ്
5 A ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 04/ 05/ 2023 >> രചനാവിഭാഗം - കഥ