ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം

ഭൗതിക പ്രപഞ്ചത്തെ മുഴുവനായും വിശേഷിപ്പിക്കുന്ന പദമാണ് പ്രകൃതി. ഭൗതിക പ്രതിഭാസങ്ങളും ജീവികളും ജീവനും പ്രകൃതിയുടെ ഘടകങ്ങൾ ആണ്. വൈവിധ്യമാർന്ന ജീവി  ഘടകങ്ങൾ അധിവസിക്കുന്ന താണ് നമ്മുടെ പ്രകൃതി. സസ്യ ജന്തുജാലങ്ങൾ അടങ്ങിയ പരിസ്ഥിതിയിൽ ജീവൻറെ നിലനിൽപ്പിനാവശ്യമായ വിഭവങ്ങൾ ധാരാളമുണ്ട്. എന്നാൽ അത് വേണ്ട വിധം ഉപയോഗിക്കുന്നില്ല എന്നതാണ് വാസ്തവം. അത് ഇനിയും സംരക്ഷിച്ചില്ലെങ്കിൽ പ്രകൃതിയുടെ നിലനിൽപ്പിന് തന്നെ ദോഷമായി തീരും എന്നതിൽ സംശയമില്ല.   എന്നാൽ ഇന്ന് നമ്മുടെ പരിസ്ഥിതി ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ മലിനം ആവുകയാണ്. പ്ലാസ്റ്റിക് മാലിന്യം തന്നെയാണ് അതിലെ ഒരു പ്രധാന ഘടകം. ഭാരം തീരെ ഇല്ലാത്തതും വേണ്ടവിധത്തിൽ മടക്കാനും എളുപ്പത്തിൽ കത്തിക്കാനും കഴിയുന്ന ഒരു വസ്തുവാണ് പ്ലാസ്റ്റിക്. നമ്മുടെ ദൈനംദിന ജീവിതത്തിൽ പ്ലാസ്റ്റിക് ഉണ്ടാക്കിയ മാറ്റം വളരെ വലുതാണ്. പ്ലാസ്റ്റിക് വസ്തുക്കൾ കത്തിക്കുമ്പോൾ അതിൽനിന്നും പുറത്തുവരുന്ന മാരകമായ വിഷാംശം അടങ്ങിയ പുക വായുവിനെ മലിനമാക്കുന്നു. പ്ലാസ്റ്റിക് വസ്തുക്കൾ കത്തിക്കാതെ മണ്ണിൽ ഇടുകയാണെങ്കിൽ അത് എത്ര വർഷം കഴിഞ്ഞാലും അലിയാതെ കിടക്കും. ഇത് പരിസ്ഥിതിയെ മലിനമാക്കുന്നു. മാലിന്യം സംസ്കരിച്ച് അതിൽനിന്നും ഊർജ്ജവും വളവും ഉത്പാദിപ്പിക്കാവുന്ന ആധുനിക സാങ്കേതികവിദ്യ ഉണ്ട്. എന്നാൽ അത് പ്രാവർത്തികമാക്കാനുള്ള മനുഷ്യൻറെ താല്പര്യം വളരെ കുറവാണ്.  ഫാക്ടറികളിലും മറ്റും നിന്ന് വരുന്ന മാലിന്യം കടലിലേക്കും മറ്റും തള്ളുന്നത് ഇന്നൊരു പതിവായി മാറിയിട്ടുണ്ട്. ഈ പ്രവൃത്തി ജലത്തെ മലിന പൂർണമാകുന്നു. കടലിലും സമുദ്രത്തിലും വസിക്കുന്ന  മത്സ്യങ്ങൾക്ക് ഇതൊരു ഭീഷണിയാകുന്നു. ഗംഗ തന്നെ ഉദാഹരണം. പവിത്ര നദിയായ ഗംഗയിൽ ഇപ്പോൾ മാലിന്യങ്ങളും ശവശരീരങ്ങളും അങ്ങിങ്ങായി ഒഴുകി നടക്കുന്നത് നമുക്ക് കാണുവാൻ കഴിയും. ഇത്തരത്തിലുള്ള പ്രവർത്തികളിൽ നിന്നും ഒരു മോചനം ഉണ്ടാകണം എന്നത് മുന്നിൽ കണ്ട് വേണം മനുഷ്യൻ പ്രകൃതിയുമായി   ഇടപഴകേണ്ടത്. പ്രകൃതിയെ സംരക്ഷിക്കുക എന്നത് നമ്മൾ  ഓരോരുത്തരുടെയും കടമയാണ്. ഇതിലൂടെ വന്യജീവികളെയും വൃക്ഷങ്ങളെയും എന്നു തുടങ്ങി എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കുക. ആധുനിക കാലഘട്ടത്തിലേക്ക്  കടന്നിരിക്കുന്ന മനുഷ്യൻ പുതിയ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ വസ്തുക്കളുടെ സുഖത്തിൽ പ്രകൃതിയോടുള്ള സമ്പർക്കം  മറന്നിരിക്കുന്നു.  ആഡംബര ജീവിതത്തിൽ കഴിയുന്ന നമ്മൾ മരത്തടികൾ കൊണ്ട് ഭവനങ്ങൾ ഉണ്ടാക്കാനായി വൃക്ഷങ്ങളെ മുറിക്കുമ്പോൾ ആ ജീവൻറെ മൂല്യത്തിന് നാം വിലകൽപ്പിക്കുന്നില്ല എന്നതാണ്  വാസ്തവം. ഇത് ഒരുദാഹരണം മാത്രമാണ്. വിദ്യാലയങ്ങളിൽ  ഹരിത വിദ്യാലയം എന്ന പദ്ധതി നിലവിൽ ഉണ്ട്. പ്രകൃതി സംരക്ഷണത്തെ മുൻനിർത്തിയുള്ളതാണ് ഈ പദ്ധതി. വിദ്യാലയങ്ങളുടെ ചുറ്റുമുള്ള വൃക്ഷങ്ങളും ചെടികളും സംരക്ഷിക്കുകയാണ് ഈ പദ്ധതി. അതിനാൽ പദ്ധതിയുടെ ഭാഗമായി സസ്യങ്ങൾ  നട്ടുപിടിപ്പിക്കുന്നണ്ട്. പ്രകൃതിയെ ഒളിമങ്ങാതെ കാത്തുസൂക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. നമ്മൾ ശ്വസിക്കുന്ന വായുവിനും കഴിക്കുന്ന ഭക്ഷണത്തിനും എല്ലാം പ്രകൃതി സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ട് ഒരു മരം മുറിക്കുമ്പോൾ മൂന്ന് മരങ്ങൾ എങ്കിലും നടണം. എന്നാൽ മാത്രമേ നമുക്ക് പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് പോകാൻ കഴിയൂ.

മേഘ ആർ ഡി
7 A ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 04/ 05/ 2023 >> രചനാവിഭാഗം - ലേഖനം