ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/പരിസ്ഥി ശുചിത്വം.

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥി ശുചിത്വം
പണ്ട് ഒരിക്കൽ ഒരു വന ത്തിൽ കുറെ വന്യമൃഗങ്ങൾ വസിച്ചിരുന്നു.അവർ വളരെ സന്തോഷപൂർവ്വമായാണ് ആ വനത്തിൽ വസിച്ചത്.ആ വനത്തിന്റെ അടുത്ത് ഒരു കൊച്ചുഗ്രാമമുണ്ടായിരുന്നു. ആ ഗ്രാമത്തിലെ ജനങ്ങൾ അവിടെയുള്ള മാലിന്യങ്ങൾ ആ വനത്തിൽ നിക്ഷേപിക്കാൻ തുടങ്ങി.ആ മാലിന്യങ്ങൾ വനത്തിലും നദികളിലും തിങ്ങിനിറഞ്ഞു.ആഴ്ചകളും മാസങ്ങളും കഴിഞ്ഞപ്പോൾ മാലിന്യങ്ങൾ കൂടിക്കൂടി വന്നു.അങ്ങനെയിരിക്കെ ആ വനത്തിലും ഗ്രാമത്തിലും ഒരു മാരകരോഗം പടരാൻ തുടങ്ങി. അവിടെയുള്ള മൃഗങ്ങളും മനുഷ്യരും രോഗം വന്ന് മരിക്കാൻ തുടങ്ങി.നാളുകളേറെ കഴിഞ്ഞപ്പോഴാണ് അവിടെയുള്ള മനുഷ്യർക്ക് ഈ രോഗം എങ്ങനെയുണ്ടായി എന്ന് മനസ്സിലായത്. അപ്പോൾ അവിടെയുള്ള ഗ്രാമത്തലവൻ പറഞ്ഞു നമ്മൾ ഇട്ട മാലിന്യത്തിൽ നിന്നാണ് ഈ മാരക രോഗം ഉണ്ടായത്, അതു കൊണ്ട് നമ്മൾ തന്നെ ആ മാലിന്യങ്ങൾ അവിടെ നിന്ന് മാറ്റണം. അങ്ങനെ അവർ നിക്ഷേപിച്ച മാലിന്യങ്ങൾ അവർ തന്നെ അവിടെ നിന്ന് മാറ്റി പരിസരം ശുചിയാക്കി. അപ്പോൾ ആ വ നവും ഗ്രാമവും പഴയ രൂപത്തിലായി.
     നമ്മൾ നമ്മുടെ വീടും പരിസരവും ചുറ്റുപാടും ഒക്കെ വൃത്തിയാക്കിയാൽ മാത്രമേ നമുക്ക് രോഗം വരാതിരിക്കുകയുള്ളൂ. അതിനാൽ പരിസര ശുചിത്വം അത്യാവശ്യമാണ്
അഞ്ജന എം എസ്
5 A ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 04/ 05/ 2023 >> രചനാവിഭാഗം - കഥ