ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ് സൃഷ്ടിക്കുന്നു

കറുത്ത പുക അന്തരീക്ഷത്തിൽ വിതറികൊണ്ട് പായുന്ന വാഹനങ്ങൾ ക്കിടയി ലൂടെ ആദ്രയുടെ കാർ പതിയെ നീങ്ങി. ഇടയ്ക്കെപ്പോഴൊ ട്രാഫിക് സിഗ്നൽ ചുവപ്പു തെളിഞ്ഞപ്പോൾ ആ കാർ അവിടെ നിന്നു. സിഗ്നൽ മാറാൻ സമയ മെടുത്തു. അല്പസമയം കഴിഞ്ഞു അവളുടെ കാർ വീണ്ടും നീങ്ങി .പക്ഷെ മനസ്സിൽ അസ്വസ്ഥത തോന്നി യപ്പോൾ അവൾ ആ കാർ വഴിയരികിൽ ഒതുക്കി നിർത്തി.എന്നിട്ടു അല്പനേരം കണ്ണടച്ചു .പഴയ ഓർമ്മകളിലേക്ക് തിരിഞ്ഞു നോക്കി . രാജീവ്- അനിത ദമ്പതിമാരുടെ ഏകമകളായിരുന്നു ആർദ്ര. അവൾക്കു കൂട്ടായി ഒരു അനുജനൊ, അനുജത്തിയൊ വേണമെന്ന് അവൾ പലപ്പോഴും പറയുമായിരുന്നു. അങ്ങനെ ഒരുപാടു കാത്തിരി പ്പിനൊടുവിൽ അവൾക്കു അവരുടെ മാതാപിതാക്കൾ ഒരു കുഞ്ഞനുജത്തിയെ സമ്മാനിച്ചു. അവളാണ് ആർഷ. ആർദ്രയും ആർഷയും വളരെ സ്നേഹത്തിലായിരുന്നു.ഒരു ചെറിയ വഴക്കു പോലും ഉണ്ടായിട്ടില്ല. ചെമ്പകശ്ശേറിതറവാട്ടിലെ പൊന്നോമനകളായി അവർ വളർന്നു.

 ആർഷയ്ക്കപ്പം അധികം പെട്ടെന്നൊന്നും മനസിലാകാത്തൊരു രോഗം വളർന്നുകൊണ്ടിരുന്നു. ആർദ്ര പഠിക്കാൻ മിടുക്കിയായിരുന്നു. പഠനത്തിനിടയിൽ അനേകം അവസരങ്ങൾ അവളെ തേടി വന്നിരുന്നു. എന്നാൽ ആർഷ ആർദ്രയുടെ അത്ര തന്നെ കഴിവുകളുണ്ടായിരുന്ന കുട്ടിയായിരുന്നില്ല. എസ്. എസ് .എൽ. സിയും പ്ലസ്‌ടുവും ഉയർന്ന മാർക്കോടെ പാസായ ആർദ്രക്കു ഒരു സ്കോളർഷിപ്പോടു കൂടിയ പഠനത്തിന് അവസരം വന്നു. ലണ്ടനിലെ ഒരു ഉയർന്ന കോളേജിലെ പഠനം എന്നത് വളരെ ഭാഗ്യമായി കണ്ട ആർദ്രയ്ക്ക് ഈ അവസരം തള്ളിക്കളയാനായില്ല. അന്ന് വളരെ സന്തോഷത്തോടെയാണ് ആർദ്ര വീട്ടിലെത്തിയത് . പക്ഷെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല ...
    അവൾ തറവാട് പടിക്കൽ കാത്തിരുന്നു. കുറെനേരം കഴിഞ്ഞപ്പോൾ ഒരു കാർ ആ വീട്ടുപടിക്കൽ വന്നു. അതിൽ അവളുടെ അനുജത്തിയും മാതാപിതാക്കളുമുണ്ടായിരുന്നു. അവൾ കാര്യം തിരക്കി . അന്നുച്ചക്ക് സ്കൂളിൽ കുഴഞ്ഞു വീണ ആർഷയെ ആശുപത്രിയിൽ കൊണ്ടു പോയപ്പോഴാണ് അവളിൽ ഉണ്ടായിരുന്ന മാരകരോഗത്തെക്കുറിച്ചു അവർ അറിയുന്നത്. രോഗം വളരെ മൂർച്ചിച്ചുപോയെന്നും തന്റെ അനുജത്തി ഇനി അധികനാൾ ഉണ്ടാവില്ലെന്നതുമായ സത്യം  ആർദ്രയെ മാതാപിതാക്കൾ അറിയിച്ചിരുന്നില്ല. ആർഷയ്ക്കു  പനിനീർപ്പൂക്കൾ ഇഷ്ടമായിരുന്നു . പ്രത്യേകിച്ച് പനിനീർപ്പൂക്കൾ. പിറ്റേന്ന് അവർ രണ്ടു പേരും ചേർന്ന് മുറ്റത്തു ഒരു പനിനീർച്ചെടി നട്ടുപിടിപ്പിച്ചു .രണ്ടു പേരും ചേർന്ന് ആ ചെടിക്കു വെള്ളമൊഴിച്ചു.
         ഉപരിപഠനത്തിനായി  ലണ്ടനിലേക്കു പോകാനൊരുങ്ങവേ ആർദ്ര ആർഷയെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഒരു ദിവസംപോലും അനുജത്തിയും ചേച്ചിയും പിരിഞ്ഞുനിന്നിട്ടില്ല.  ഇനി കുറച്ചു ദിവസം കഴിഞ്ഞാൽ തങ്ങൾ ഒരിക്കലും കാണാൻ പോകുന്നില്ലയെന്ന സത്യം ആർദ്ര അറിഞ്ഞിരുന്നില്ല. ആദ്യമൊക്കെ അവൾക്കു അവിടെത്തെ ജീവിതം ഇഷ്ടമായിരുന്നില്ല. പിന്നീട് അവൾ   ലണ്ടൻ ജീവിതവുമായി പൊരുത്തപ്പെട്ടു തുടങ്ങി അപ്പോഴാണ് നാട്ടിൽനിന്നും ടെലഗ്രാം അവളെ തേടി  എത്തുന്നത്. അവളുടെ അനുജത്തി ഈ ലോകത്തുനിന്നും എന്നെന്നേക്കുമായി യാത്ര പറഞ്ഞുവെന്നു വാർത്ത അവളുടെ  തളർത്തി. 

ഒരുപാടു നാൾ വേണ്ടിവന്നു അവൾക്കു പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാൻ. ഒടുവിൽ നാട്ടിൽ അവൾ തിരിച്ചെത്തി. തറവാട്ടിലേക്ക് പോകാൻ അവൾ ആഗ്രഹിച്ചു ഒരു ലോറിയുടെ ഹോൺമുഴക്കം കേട്ട് അവൾ മയക്കത്തിൽനിന്നുണർന്നു. വീണ്ടും അവളുടെ കാർ ആ റോഡിലൂടെ നീങ്ങി. ഒടുവിൽ അവൾ ആ തറവാടു പടിക്കൽ കാർ നിർത്തി. അവൾ അതിൽ നിന്നിറങ്ങി. ഒരുപാടു പഴയ ഓർമകളുടെ സ്മാരകമായി ആ വീട് നിലകൊണ്ടു. വീട്ടിലേക്ക് കേറിയപ്പോൾ ഒരുപാടു ഓർമകൾ അവളെ അലട്ടി. അതാ ആ മുറ്റത്ത് അവൾ പണ്ട് നട്ടു പിടിപ്പിച്ച പനിനീർച്ചെടി നിറയെ പൂത്തുനിൽക്കുന്നു. അവൾ അതിൽ നിന്നു ഒരു പൂ പറിച്ചു. അവളുടെ കണ്ണുനീരിൽ ആ പൂവ് നനഞ്ഞു. അവൾ ലണ്ടനിലേക്ക് പോകാനിറങ്ങിയപ്പോൾ കാത്തിരിപ്പോടെ ആ പടിക്കൽ നിന്ന അവളുടെ അനുജത്തിയുടെ മുഖം ആർദ്രയുടെ മനസ്സിൽ മിന്നിമറഞ്ഞു.

കാവ്യ പ്രി൯സ്
9A ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2023 >> രചനാവിഭാഗം - കഥ