ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/അതിരില്ലാക്കാലം
അതിരില്ലാക്കാലം
നമ്മുടെ നാട് എന്നാൽ ,ഇപ്പോഴത്തെ അർത്ഥം ലോകം എന്ന് തന്നെയാണ് .ഭൂമിശാ സ്ത്രപരമായ അതിർത്തി യില്ലാത്ത ശത്രുവിൽ നിന്നുള്ള പരമാവധി രക്ഷ എന്ന ഒരേയൊരു മന്ത്രം മാത്രമാണ് മാനവരാഷിയുടെ മനസ്സിൽ നിറയെണ്ടത് .അത്യപത്ത് മഹാ മാരിയായി വരുമ്പോൾ അതിർത്തികളും മറ്റു ഭേദങ്ങളും വർണങ്ങളൊന്നുമില്ല .പരമാവധി ജീവരക്ഷ എന്ന മന്ത്രം മാത്രം .ഈ മഹാ മാരിയെ,മഹായുദ്ധത്തെ ജയിക്കാനുള്ള മന്ത്രം അ യിക്യവും,ത്യാഗവും,സംയമനവും ആണ് .രണ്ടാം ലോക യുദ്ധകാലത്തെ പാലായനങ്ങളുടെ ചിത്രങ്ങളെ ഓർമിപ്പിക്കു ന്ന ചില ജീവചിത്രങ്ങൾ ഈ ദിവസങ്ങളിൽ നമുക്ക് കാണേണ്ടി വന്നു .ലോകമാകെ ലോക്ക്ഡൌൺ പാലിക്കേ ണ്ടി വരുന്ന ഈ അവസ്ഥയെ രക്ഷാകവചമായാണ് തല്ക്കാലം സ്വീകരിക്കേ ണ്ടത് .അതുകൊണ്ടാണ് പ്രധാനമന്ത്രി നടത്തിയ ആഹ്വാനം വിഷമത്തോടെയാണെങ്കി ലും പരമാവധി ശിരസ്സാവഹിക്കാൻ മഹാഭൂരിപക്ഷവും ത്യാഗപൂർവ്വം തയ്യാറായത് .പഴുതടച്ച സാമൂഹിക പിന്മാറ്റം ഉറപ്പുവരുത്തുക എന്നതു തന്നെയാണ് കൊറോണയുടെ ചങ്ങലക്കണ്ണികൾ പൊട്ടിക്കാൻ അനിവാര്യമായിട്ടുള്ളത്.നിരാശയും,പേടിയും,പതർച്ചയുമല്ല ലോകം നമ്മളിൽ നിന്ന് പ്രതീക്ഷിക്കുന്നത്.ഏത് ദുരിതത്തേയും,കെട്ട കാലത്തെയും നേരിടുന്നതിന് ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് .ഇപ്പോൾ കാലമാവശ്യപ്പെടുന്നത്,ഒത്തൊരുമ,പരസ്പരം അകന്നുനിൽക്കലാണ്,വൈറസിന്റെ ചങ്ങല തകർക്കലാണ്.ലോകമാകെ മരണവല വിരിച്ചുപടർന്നിരിക്കുന്ന കൊറോണ എന്ന ശത്രുവിനെതിരെ മാനവരാശി നടത്തുന്നത് ഒരു വിപ്ലവമാണ്,പോരാട്ടമാണ്.മാരകമായ പോരാട്ടം.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മലപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മലപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം