ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/അക്ഷരവൃക്ഷം/കാലം സാക്ഷി

കാലം സാക്ഷി

ഇന്നലെ നാം കണ്ട ലോകം
ജാഡ പുരണ്ടൊരു ലോകം !
ഞാനെന്ന ഭാവത്തിനപ്പുറം
ആരുമില്ലെന്ന് ഭാവം !!

മാനവ ബന്ധത്തിനപ്പുറം
ജാതിയും മതവും തളിർത്ത കാലം !
കുടുംബ ബന്ധങ്ങൾ പിളർന്ന കാലം
സ്നേഹമെന്തെന്നറിയാത്ത കാലം !!

കഞ്ഞിയും പയറും മറന്ന കാലം
ഫാസ്റ്റ് ഫുഡിന്റെവരവേൽപ്പ് കാലം !
പ്ലാസ്റ്റിക് കവറുകൾ വാണകാലം
ശുചിത്വ പാലകരെ ഓടിച്ച കാലം !!

ഇന്ന് നാം കാണുന്ന ലോകം
ജാഡകൾ പാറിപ്പറന്നിടുന്നു .
ആഗോള മഹാമാരി വന്ന കാലം
ജാതിയും മതവും മറന്ന് നിന്നു .

ലാളിത്യം എന്തെന്ന് അറിഞ്ഞു നമ്മൾ
ജീവിതശൈലിയും മാറ്റി നമ്മൾ .
യാഥാർത്ഥ്യം എന്തെന്ന് അറിഞ്ഞു നമ്മൾ
ബന്ധങ്ങളെന്തെന്നറിഞ്ഞു നമ്മൾ.

ബന്ധുക്കളില്ലാതെ,വിഭവങ്ങളില്ലാതെ.,
പടക്കങ്ങളില്ലാതെ, പുതുവസ്ത്രങ്ങളില്ലാതെ
ഒത്തൊരുമയെങ്ങും കൈമുതലായി,
ഈസ്റ്ററും വിഷുവും കടന്നുപോയി.

പഠിച്ചതൊക്കെയും മനസ്സിലുണ്ട്
വരൾച്ചയായ് പ്രളയമായ് ആഗോള മഹാ മാരിയായി്...
പ്രതീക്ഷകളിപ്പോഴും മൊട്ടിടുന്നു.,
ശുദ്ധികലശമാവണമിത്
കാലമാവട്ടെ സാക്ഷി.

പൂജ സി
7 C ജി വി എച്ച് എസ് എസ് കീഴുപറമ്പ്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത