ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/നാഷണൽ കേഡറ്റ് കോപ്സ്-17
എൻ.സി.സി. ( ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി പ്രവർത്തിക്കുന്ന സംഘടനകളിലൊന്നാണ് നാഷണൽ കാഡറ്റ് കോർ അഥവാ എൻ.സി.സി.. സന്നദ്ധരായെത്തുന്ന വിദ്യാർത്ഥികളെയാണ് എൻ.സി.സി.യിൽ പങ്കെടുപ്പിക്കുന്നത്.എൻ.സി.സി.യിൽ അംഗമായിട്ടുള്ള വ്യക്തിയെ കേഡറ്റ് എന്നു വിളിക്കുന്നു. ചിട്ടയായ പരേഡും ലഘുവായിട്ടുള്ള ആയുധോപയോഗവുമെല്ലാം എൻ.സി.സി. വഴി കേഡറ്റുകൾക്ക് ലഭിക്കുന്നു. ഒത്തൊരുമയും അച്ചടക്കവും എന്നതാണ് എൻ.സി.സി.യുടെ മുദ്രാവാക്യം. ന്യൂ ഡൽഹിയാണ് എൻ.സി.സി.യുടെ ആസ്ഥാനം. എൻ.സി.സി.യിൽ കര, നാവിക, വ്യോമ സേനകൾക്ക് അവയുടെ വിങ്ങുകൾ ഉണ്ട്. ചരിത്രം
1917-ൽ തുടങ്ങിയ "യൂണിവേഴ്സിറ്റി കോർപ്സ്"-ആണ് എൻ.സി.സി.യുടെ മുൻഗാമി.ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.ഇത് ഒരു ഇന്ത്യൻ അർധ സൈനിക വിഭാഗമാണ്.1946-ൽ നിയമിക്കപ്പെട്ട എച്ച്,എൻ.ഖുസ്രു കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഇത് സ്ഥാപിക്കപ്പെട്ടത്. 1948 ജുലായ് 15-ന് ഇന്ത്യയിൽ ഔപചാരികമായി എൻ.സി.സി. ഉദ്ഘാടനം ചെയ്യപ്പെട്ടു. തുടക്കത്തിൽ ജൂനിയർ, സീനിയർ എന്നീ രണ്ടു വിഭാഗങ്ങൾക്ക് രൂപം നൽകി. ആർമി, എയർഫോഴ്സ് കോറുകളാണ് രൂപവത്കരിച്ചത്. 1949-ൽ ഗേൾസ് ഡിവിഷനും നിലവിൽ വന്നു. 1952 ജൂലായിൽ നേവൽ വിങ്ങും രൂപീകൃതമായി. കേണൽ ജി.ജി. ബിവേൺ ആയിരുന്നു എൻ.സി.സി.യുടെ ആദ്യ ഡയറക്ടർ. 1954 ലാണ് റിപ്പബ്ലികദിന പരിപാടിയിൽ എൻ.സി.സി. കേഡറ്റുകളെ ആദ്യമായി പങ്കെടുപ്പിച്ചത്. അവരുടെ പ്രകടനം കണ്ട സന്തോഷം പൂണ്ട അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റൂ ഏറ്റവും നല്ല കേഡറ്റിന് അദ്ദേഹത്തിന്റെ ബട്ടൺ സമ്മാനിച്ചു. ഇത് ഒരു കീഴ്വഴക്കമാവുകയും തുടർന്നുള്ള എല്ലാ റിപ്പബ്ലിക് ദിന പരേഡുകളിലും മികച്ച കേഡറ്റിനെ ആദരിക്കുന്ന രീതി തുടരുകയും ചെയ്തു. 1954-ൽതന്നെ എൻ.സി.സി. പതാകയും നിലവിൽ വന്നു.
"ഐക്യവും അച്ചടക്കവും" എന്ന എൻ.സി.സി. മുദ്രാവാക്യം 1957 ഡിസംബർ 25-ന് അംഗീകരിച്ചു. 'ഹം സബ് ഭാരതീയ ഹെ' എന്നുതുടങ്ങുന്ന എൻ.സി.സി. ഗാനം 1980ലെ റിപ്പബ്ലിക് ദിന പരേഡിലാണ് ആദ്യമായി ആലപിച്ച് നിലവിൽവന്നത്. പ്രധാനമന്ത്രി ആദ്യത്തെ എൻ.സി.സി. യൂണിറ്റ് ഉദ്ഘാടനം ചെയ്ത 1949 നവംബർമാസത്തിലെ ആദ്യ ഞായറാഴ്ചതന്നെ എല്ലാ വർഷവും എൻ.സി.സി. ദിനമായി ആചരിച്ചുപോന്നു. സ്വഭാവഗുണം, ധൈര്യം, സുഹൃദ്‌ബന്ധം, അച്ചടക്കം, നേതൃത്വപാടവം, മതേതര ചിന്ത, സാഹസികത, കായികക്ഷമത, നിസ്വാർഥമായ സേവനതത്പരത തുടങ്ങിയ നല്ല ശ്രീലങ്ങൾ യുവജനങ്ങളിൽ വളർത്തിയെടുത്ത് അവരെ രാജ്യത്തിന് പ്രയോജനമുള്ള പൗരന്മാരാക്കുക എന്നതാണ് പരമപ്രധാനമായ ലക്ഷ്യം. നിരന്തരമായ പരിശീലനങ്ങൾക്കിടയിൽ മത്സരപ്പരീക്ഷകൾ നടത്തി സമർഥരായ കേഡറ്റുകൾക്ക് സർട്ടിഫി ക്കറ്റുകൾ നൽകുന്നുണ്ട്. ജൂനിയർ വിഭാഗത്തിന് 'എ സർട്ടിഫിക്കറ്റും സീനിയർ വിഭാഗത്തിന് 'ബി', 'സി' സർട്ടിഫിക്കറ്റുകളും ഇപ്രകാരം നൽകിവരുന്നു. 'സി' സർട്ടിഫിക്കറ്റ് ജേതാക്കൾക്ക് പ്രത്യേക പരിഗണന നൽകിവരുന്നു. 'സി' സർട്ടിഫിക്കറ്റ് നേടിയവർക്ക് ചെന്നെയിലെ ഓഫീസർ ട്രെയിനിങ് അക്കാദമിയിലൂടെ സർവീസ് സെലക്ഷൻ ബോർഡ് നടത്തുന്ന കമ്മീ ഷൻഡ് ഓഫീസർ സെലക്ഷനിലേക്ക് മത്സരിക്കാം. 'സി' സർട്ടിഫിക്കറ്റ് ജേതാക്കളായ ആയിരക്കണക്കിന് കേഡറ്റുകൾ, കര, നാവിക, വ്യോ മസേനകളിൽ കമ്മീഷൻഡ് ഓഫീസർ പദവികളിൽ സേവനമനു ഷ്ടിക്കുന്നുണ്ട്. പ്രതിരോധസേനകളിലെ കമ്മീഷൻഡ് ഓഫീസർ പദവിയിലേക്ക് എൻ.സി.സി. 'സി' സർട്ടിഫിക്കറ്റ് നേടിയവർക്ക് മത്സരപ്പരീക്ഷ എഴുതാതെതന്നെ ഇൻറർവ്യൂവിന് ഹാജരാകാം. കൂടാതെ കാമ്പസ് ഇൻറർവ്യൂകളിലൂടെ ‘സി’ സർട്ടിഫിക്കറ്റ് ജേതാക്കളായ സമർഥരായ കേഡറ്റുകളെ കമ്മീഷൻഡ് ഓഫീസർ പദവിയിലേക്ക് തിരഞ്ഞെടുക്കുന്ന സമ്പ്രദായം നിലവിലുണ്ട്.
ഡിസംബർ മാസത്തിലെ അവസാന ഞായറാഴ്ചയാണ് എൻ.സി.സി ദിവസമായി ആചരിക്കുന്നത്. എൻ.സി.സി.യുടെ ലക്ഷ്യങ്ങൾ
യുവാക്കൾക്കിടയിൽ സ്വഭാവഗുണം , ധൈര്യം , സഹവർത്തിത്വം , അച്ചടക്കം , നേതൃത്വഗുണം , മതേതര മനോഭാവം, സാഹസിക മനോഭാവം , കായിക മനോഭാവം എന്നിവ കൂടാതെ സന്നഗ്ധസേവന മനോഭാവം വളർത്താനും നല്ലൊരു പൗരനാക്കി മാറ്റാനും. സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ യുവാക്കളാകുന്ന മനുഷ്യസമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃത്വഗുണം പ്രകടിപ്പിക്കുവാനും-സായുധസേനയിൽ ഉൾപ്പെടെ-രാജ്യത്തിന് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്നവരാക്കി മാറ്റാനും. യുവാക്കൾക്കിടയിൽ സായുധസേനയിൽ ചേരുന്നതിനുള്ള മാർഗ്ഗദർശനം നൽകാനുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കുക.
കേരളത്തിലെ യൂണിറ്റുകൾ
Kerala Naval Unit NCC, Akkulam Sainik School Company NCC, Kazhakuttam Kerala Air Squadron NCC, Pettah Kerala Battalion NCC, Manacaud Kerala Battalion NCC, Thirumala Kerala Battalion NCC, Alappuzha Kerala Battalion NCC, Mavelikkara Kerala Battalion NCC, Chengannur Kerala Battalion NCC, Kottarakkara Kerala Girls Battalion NCC, Kollam Kerala Girls Battalion NCC, Sasthamangalam Kerala Battalion NCC, Neyyattinkara kerala Battalion NCC, Varkala Kerala Battalion NCC, Kollam Kerala Naval Unit NCC, Kollam Kerala battalion NCC, PTA Kerala battalion NCC, Thiruvalla Kerala battalion NCC, KTM Kerala battalion NCC, Pala Kerala battalion NCC, Moovattupuzha Kerala Girls Battalion NCC, Changanasery Kerala Naval Unit NCC, Changanasery Kerala Battalion NCC, EKM Kerala Battalion NCC, Eloor Kerala Battalion NCC, TCR Kerala Battalion NCC, TCR Kerala R & V Squadron NCC, Mannuthy Kerala Naval Unit NCC, EKM Kerala Girls Battalion NCC, TSR Kerala Girls Indp. Comp, Cherthala Kerala Battalion NCC, Palakkadu Kerala Battalion NCC, Kozhikode Kerala Battalion NCC, Kozhikkode Kerala Battalion NCC, Kannur Kerala Battalion NCC, Payyannur Kerala Girls Battalion NCC, Kozhikkode Kerala Naval Unit NCC, Kozhikkode Kerala Battalion NCC, Ottapalam Kerala Arty Bty NCC, Thalassery Kerala Air Sqn NCC, Kochi Kerala Battalion NCC,Nedumkandam